നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216

അവൾ അതും പറഞ്ഞു എണീറ്റ് ഇരുന്നു. ഞാൻ എണീറ്റ് പുറത്തേക്ക് ചെന്നു. ലൈറ്റ് ഓഫ് ചെയ്തില്ലായിരുന്നു..

ഇൻസ്‌പെക്ടർ രാജൻ ഇരുന്ന അവിടെ ഒരു ഫോൺ. ഐഫോൺ 8 പ്ലസ് ആണ്.

ഞാൻ അത് കയ്യിൽ എടുത്തു.

“മെറിൻ മാം കാളിങ്…”

ഇതാണ് കണ്ടത്..

“ഡീ ഇത് ഇൻസ്‌പെക്ടർ രാജന്റെ ഫോൺ ആണ്. മെറിൻ മാം ആണ്.. എടുക്കണോ?”

ഞാൻ മീനുവിനെ നോക്കി..

“എടുക്ക് ഈ നേരത്ത് അല്ലെ എന്തെങ്കിലും ഉണ്ടെങ്കിൽ?”

ഞാൻ ഫോൺ എടുത്തു ചെവിയോട് ചേർത്ത് വച്ചു..

“ഹലോ രാജൻ.. ? ആർ യു ഓക്കേ? “

പരിഭ്രമം നിറഞ്ഞ ശബ്ദം..

“മാം രാജൻ സാർ അല്ല.. റോഷൻ ആണ്. സാർ ഇവിടെ വന്നപ്പോൾ ഫോൺ വച്ച് മറന്നതാണ്.. മാം ഇവിടെ ഒരു….”

പറഞ്ഞു മുഴുമിപ്പിച്ചില്ല..

“റോഷൻ.. രാജൻ ഈസ് ഇൻ ഡൈയിൻജർ.. പ്ലീസ് ഹെല്പ് ഹിം…”

മെറിൻ അലറി..

“മാം.. ഞാൻ.. എന്താ?”

“പ്ളീസ് റോഷൻ.. ഒന്ന് ചെല്ലു.. അവർ അവനെ കൊല്ലും.. പ്ളീസ്…”

ഞാൻ ഫോൺ അവിടെ ഇട്ടു പുറത്തേക്ക് ഓടി.. മീനു പകച്ചു നിൽക്കുന്നുണ്ടായിരുന്നു.

***

രാജൻ സിഗരറ്റു കത്തിച്ചു വലിച്ചു.. ഇനി അവൾ വന്നാൽ വിടരുത് എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.. ഇൻസ്‌പെക്ടർ രാജൻ ആരാണെന്നു അവൾ അറിയും..

ഫോൺ പോക്കറ്റിൽ തപ്പിയ അയാൾ അതെവിടെയോ മിസ് ആയെന്നു തോന്നി. നിലത്തേക്ക് നോക്കി നേരെ മുൻപിൽ നൊക്കിയ അയാൾ ഒന്ന് ഞെട്ടി..

അയാളുടെ ചുണ്ടിൽ നിന്നും സിഗരറ്റ്‌ താഴെ വീണു..

തൊട്ടു മുൻപിൽ അവൾ അയാളെ നോക്കി നിൽക്കുന്നു. പുറകിൽ വാല് കിടന്നു ആടുന്നത് കാണാം..

രാജൻ നിമിഷ നേരം കൊണ്ട് പിസ്റ്റൾ വലിച്ചെടുത്തു.. എന്നാൽ പുറകിൽ നിന്നും അതിശക്തം ആയി അയാളുടെ കഴുത്തിൽ പിടുത്തം വീണു..

കഴുത്തിൽ മാത്രം അല്ല.. രണ്ടു കയ്യിലും ആരോ മുറുക്കി പിടിച്ചു.. രാജൻ കുതറാൻ നോക്കി.. നടന്നില്ല.. അയാൾക്ക് ശ്വാസം എടുക്കാൻ കഴിയുന്നില്ലായിരുന്നു..

അയാളുടെ പിസ്റ്റൾ കയ്യിൽ നിന്നും ആരോ വാങ്ങി.. ഉടനെ കഴുത്തിലെ കൈ അല്പം അയഞ്ഞു..

അതോടെ മുൻപിൽ നിന്നവൾ മുൻപോട്ടു വന്നു..

“സോറി രാജൻ.. ഞങ്ങളെ കണ്ടാൽ മരണം. അതാണ് നിയമം… ഗുഡ് ബൈ.”

അവൾ പറഞ്ഞത് കേട്ട് രാജൻ ഞെട്ടി.. കഴുത്തിലെ പിടി വീണ്ടും മുറുകി..

ഏതോ മൃഗത്തിന്റെ മണം അയാളുടെ മൂക്കിൽ കയറി..

****

പുറത്തേക്ക് പോയി നോക്കി എങ്കിലും ഞാൻ രാജനെ കണ്ടില്ല..

റെയിൽവേ ട്രാക്ക് കുറച്ചു ഉയരത്തിൽ ആയതുകൊണ്ട് അവിടെ ആയിരിക്കും എന്ന കണക്കു കൂട്ടൽ തെറ്റിയില്ല…

ട്രാക്കിനു തൊട്ടടുത്താണ് രാജൻ ജീപ്പ് നിർത്തിയിരുന്നത്.. അങ്ങോട്ട് ശ്രദ്ധ തിരിച്ച എന്റെ സകല രോമങ്ങളും എണീറ്റ് നിന്നു.

മൂന്ന് കറുത്ത രൂപങ്ങൾ രാജനെ പൂച്ച പിടിച്ചിരിക്കുന്നത് പോലെ പുറകിൽ നിന്നും വശത്തു നിന്നും അമർത്തി പിടിച്ചിരിക്കുന്നു.

വേറെ ഒരെണ്ണം മുൻപിൽ നിൽക്കുന്നു. പെണ്ണ് തന്നെ.. എന്നാൽ അവളുടെ കയ്യിൽ കൂർത്ത കത്തി പോലെ എന്തോ.. തലയിലെ കൂർത്ത ചെവിയും വാലും കണ്ടപ്പോൾ എനിക്ക് ശരിക്കും നട്ടെല്ലിൽ ഒരു തരിപ്പ് തോന്നി..

അതിന്റെ വാൽ അനങ്ങുന്നുണ്ട്.. പൂച്ച വേട്ടയാടാൻ ഇരിക്കുമ്പോൾ വാൽ അനക്കുന്നത് പോലെ..

രാജൻ പിടയുന്നുണ്ട് എന്നാൽ അവർ അമർത്തി വച്ചിരിക്കുന്നു..

20 Comments

  1. ഭേഷ് ഭേഷ് ?

  2. Very interesting story
    Nice writing ☺️☺️☺️

  3. കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…

  4. പുതിയതൊന്നും എഴുതുന്നില്ലേ ഭായ്

    1. ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം

  5. MRIDUL K APPUKKUTTAN

    ?????

  6. Mk manh ❣️❣️❣️

    1. Njan pinnem 3rd ee kalikk njan illaa

      1. ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd

    1. പോടോ….??

    2. kalla kali kalla kali

      1. ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ

Comments are closed.