നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216

പൂച്ച ചീറും പോലെ ചീറിയ അവൾ രാജൻ അടുത്ത വെടി പൊട്ടിക്കുന്നതിനു മുൻപേ അയാളുടെ തോക്ക് കാലു കൊണ്ട് തട്ടി തെറിപ്പിച്ചു.. എന്നിട്ട് അയാളെ ബെഡിലേക്ക് അമർത്തി ചവുട്ടി..

അവളുടെ ബൂട്ടിന്റെ ഹീൽ അയാളുടെ നെഞ്ചിൽ തുളഞ്ഞു കയറിയപ്പോൾ വേദന കൊണ്ട് അയാൾ അലറി.

അവൾ ഒന്ന് കൂടി ചീറി.. വല്ലാത്തൊരു ശബ്ദം. അവളുടെ ചോര നിലത്തു വീഴുന്നുണ്ടായിരുന്നു.

“വെൽ ഡൺ. പക്ഷെ ആയുസ് ഇല്ല രാജൻ. എനി ലാസ്റ്റ്‌ വേർഡ്സ്?”

അവൾ അത് ചോദിച്ചപ്പോൾ തന്റെ സമയം അടുത്തു എന്ന് രാജന് മനസിലായി. അയാൾ കൈകൊണ്ടു അവളുടെ കാലിൽ പിടിച്ചു വലിക്കാൻ നോക്കി..

എന്നാൽ അയാളുടെ ശക്തിയിൽ ഒതുങ്ങാത്തതായിരുന്നു അവളുടെ കാലിന്റെ ശക്തി.

നെഞ്ചിലേക്ക് ഇറങ്ങുന്ന ഷൂ ഹീലിന്റെ വേദനയിൽ രാജൻ ശ്രമം നിർത്തി..

അയാൾ അവളെ നോക്കി.

അവൾ കൈ പൊക്കിയപ്പോൾ ബ്ലേഡ് പോലെ മൂർച്ചയുള്ള നഖങ്ങൾ പുറത്തു വന്നു..

“എനിക്ക്.. എനിക്ക് നിന്റെ മുഖം കാണണം.. “

രാജൻ വേദനയിൽ കുതിർന്ന ശബ്ദത്തോടെ പറഞ്ഞു..

“ഫൈൻ. മരിക്കുന്നതിന് മുൻപേ കണ്ടോ.. ബട്ട് ആം ബീയോണ്ട് യുവർ ഇമാജിനേഷൻ രാജൻ…നീ താങ്ങില്ല…”

അവൾ കഴുത്തിലെ ഒരു ബട്ടൺ പ്രസ് ചെയ്തപ്പോൾ അവളുടെ പൂച്ചയുടെ മുഖമുള്ള മാസ്ക് ഒന്ന് അയഞ്ഞു..

അവൾ മാസ്ക് വലിച്ചു മാറ്റി..

രാജൻ അവളുടെ ശരിക്കുമുള്ള മുഖം കണ്ടു..

അതി ശക്തം അയി ഞെട്ടിയ രാജൻ പ്രേതത്തെ കണ്ടത് പോലെ അലറി കരഞ്ഞു…

എന്നാൽ അയാളുടെ നിലവിളി പൂർത്തി ആക്കാതെ തന്നെ അവളുടെ കൂർത്ത നഖങ്ങൾ രാജന്റെ കഴുത്തിലെ ഞരമ്പുകൾ ആഴത്തിൽ മുറിച്ചു കൊണ്ട് നിമിഷനേരം കൊണ്ട് കടന്നുപോയി..

ഇൻസ്‌പെക്ടർ രാജന്റെ ചോര ഭിത്തിയിലേക്ക് തെറിച്ചു വീണു തുള്ളി തുള്ളി ആയി ഭിത്തിയിൽ കൂടി തന്നെ ഒഴുകാൻ തുടങ്ങി..

തുടരും

20 Comments

  1. ഭേഷ് ഭേഷ് ?

  2. Very interesting story
    Nice writing ☺️☺️☺️

  3. കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…

  4. പുതിയതൊന്നും എഴുതുന്നില്ലേ ഭായ്

    1. ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം

  5. MRIDUL K APPUKKUTTAN

    ?????

  6. Mk manh ❣️❣️❣️

    1. Njan pinnem 3rd ee kalikk njan illaa

      1. ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd

    1. പോടോ….??

    2. kalla kali kalla kali

      1. ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ

Comments are closed.