നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216

ഞാൻ അത് പറഞ്ഞു ഏട്ടത്തിയെ ഒന്ന് നോക്കിയപ്പോൾ അവിടെ ഒരു പുഞ്ചിരി കണ്ടു.

“ശരി ഏട്ടാ. ഇനി അബദ്ധം ഒന്നും കാണിക്കില്ല.. പ്രോമിസ്..”

അർച്ചന എന്നെ ഒന്ന് കെട്ടിപിടിച്ചു.. ഞാൻ അവളുടെ മുടിയിൽ ഒന്ന് തഴുകി മറ്റുള്ളവരെ നോക്കി. ഏട്ടത്തിയെ മാത്രം ഒന്ന് നോക്കി ചിരിച്ചു.

എന്നിട്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു. മീനു വീണ്ടും എന്തോ അവളുടെ ചെവിയിൽ പറഞ്ഞു. എന്നിട്ട് വന്നു സാരി അല്പം പൊക്കി വണ്ടിയിൽ കയറി എന്നെ ചുറ്റി പിടിച്ചു ഇരുന്നു.

എന്നാൽ അത് കണ്ടു ചിരിക്കുന്ന അർച്ചനയെ കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി..

ഇവൾ എന്ത് മാജിക് ആണ് കാണിച്ചത്?

ഞാൻ വണ്ടി വിട്ടു..

കുറച്ചു മാറി, രണ്ടു തിളങ്ങുന്ന നീല കണ്ണുകൾ ഇതൊക്കെ കണ്ട് ഒന്ന് കൂടി വെട്ടിത്തിളങ്ങി..

****

“ഏതാടീ ആ പെണ്ണ്? അവൾ അവനെ കെട്ടിപിടിച്ചതു കണ്ടില്ലേ?”

അമ്മ അർച്ചനയോടു ചോദിച്ചു.

“ആ പെണ്ണില്ലായിരുന്നെങ്കിൽ കല്യാണപ്പിറ്റേന്ന് ഏട്ടന്റെ ട്രെയിൻ കയറി ചിതറിയ ശവം അമ്മക്ക് കിട്ടുമായിരുന്നു… മകൻ ജീവനോടെ ഉണ്ടെന്നു കരുതി സമാധാനിക്ക്..”

അതും പറഞ്ഞു അർച്ചന ഏട്ടത്തിയെ കൈ പിടിച്ചു അകത്തു കയറി പോയപ്പോൾ ബാക്കി ഉള്ളവർ എല്ലാം ശിലകൾ പോലെ നിന്നുപോയി..

റോഷന് ഇനി ഈ വീട്ടിൽ ആരോടും സ്നേഹം ഉണ്ടാകില്ല എന്ന സത്യം അവർ വേദനയോടെ ഓർത്തു. എന്നാൽ അവന് അവന്റെ ഏട്ടത്തിയമ്മയോടു വലിയ കുഴപ്പം ഒന്നും ഇല്ലല്ലോ എന്നും അവർ ആലോചിച്ചു..

അതാണ്. ആരും തുണ ഇല്ലാതെ ഒറ്റപെടുന്നവരെ സ്നേഹിച്ചാൽ ഇനി തെറ്റ് ചെയ്താലും അവർ അതിനു മാപ്പ് നൽകും..

***

രാജൻ വല്ലാതെ മദ്യപിച്ചിരുന്നു. ജീവിതത്തിൽ കിട്ടിയ വല്ലാത്തൊരു അടി. കൂടാതെ മീനാക്ഷി പറഞ്ഞ വാക്കുകൾ അയാളുടെ മനസ്സിൽ നന്നായി തട്ടി.

എന്നാലും അവർ രണ്ടുപേരും കാരണം ആണ് തന്റെ ജീവൻ രക്ഷപെട്ടത് എന്ന് അയാൾ ആലോചിച്ചു.. അവർ എന്തുകൊണ്ട് റോഷൻ വന്നപ്പോൾ പിന്തിരിഞ്ഞു? അതും അയാൾക്ക് ഒരു സംശയം ആയിരുന്നു.

അയാൾ ബെഡിൽ നിന്നും എണീറ്റ് ഇരുന്നു. ഒരു പഴയ വീട്ടിൽ ഒറ്റക്കാണ് അയാൾ താമസിച്ചിരുന്നത്. അമ്മ നാട്ടിൽ ആണ്. അവരുടെ ചേച്ചിയുടെ കുടുംബത്തിന്റെ ഒപ്പം.

വല്ലാത്തൊരു മണം അനുഭവപ്പെട്ട രാജൻ ഞെട്ടി ചുറ്റിനും നോക്കി..

അവിടെ ഒരു കസേരയിൽ അയാളെ നോക്കി ഒരു കറുത്ത പൂച്ചപെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു.. നീണ്ട വാൽ കസേരയിൽ നിന്നും നീണ്ടു നിലത്തേക്ക് കിടന്നിരുന്നു. അവളുടെ ശൗര്യം നിറഞ്ഞ പൂച്ചയുടെ മുഖത്തിന്റെ അടിയിൽ വേറെ ഒരു മുഖം ഉണ്ടെന്നു രാജൻ മനസിലാക്കി.

അവളുടെ പച്ച നിറത്തിൽ ഉള്ള കണ്ണുകൾ വെട്ടിത്തിളങ്ങി.

“ഗുഡ്ബൈ പറഞ്ഞിരുന്നു.. കൂടുതൽ ഒന്നും പറയാൻ ഇല്ല രാജൻ…”

അവളുടെ മൂർച്ചയുള്ള വാക്കുകൾ.

അവൾ മെല്ലെ എണീറ്റു..
എന്നാൽ ഞെട്ടലിൽ നിന്നും വിമുക്തൻ ആയ രാജൻ ബെഡിൽ നിന്നും കുതിച്ചു പാഞ്ഞു അവളെ അതി ശക്തം ആയി ഇടിച്ചു.

എന്നാൽ അത് മനസിലാക്കി അവൾ ഒഴിഞ്ഞു മാറിയിരുന്നു..
അയാളുടെ ഇടി കൊണ്ട മരക്കസേരയുടെ മുകൾ ഭാഗം പൊട്ടി ചിതറി..

“ടൂ സ്ലോ..ബട്ട് നൈസ്..”

അവൾ അതും പറഞ്ഞു ബാലൻസ് ചെയ്തു നിന്ന രാജനെ വാല് കൊണ്ട് ശക്തിയിൽ അഞ്ഞു അടിച്ചപ്പോൾ രാജൻ കട്ടിലിലേക്ക് തന്നെ വീണു.

എന്നാൽ നിമിഷ നേരം കൊണ്ട് കട്ടിലിന്റെ വശത്തു നിന്നും പിസ്റ്റൾ എടുത്ത രാജൻ അവളുടെ നേരെ നിറഒഴിച്ചു.

അവൾ അത് കണ്ടു വെട്ടി മാറി എങ്കിലും അവളുടെ തോളിൽ കൂടി വെടിയുണ്ട പാഞ്ഞു കയറി തോള് തുളച്ചു കുറച്ചു ചോരയും ആയി ഭിത്തിയിൽ അടിച്ചു.

20 Comments

  1. ഭേഷ് ഭേഷ് ?

  2. Very interesting story
    Nice writing ☺️☺️☺️

  3. കൊള്ളാം… ഇനി ഫുൾ ആക്ഷൻ ആരിക്കും അല്ലെ…

  4. പുതിയതൊന്നും എഴുതുന്നില്ലേ ഭായ്

    1. ഇനി നിയോഗം കഴിഞ്ഞിട്ടേ ഉണ്ടാവൂ എന്നാ പറഞ്ഞെ.. പക്ഷേ പുള്ളി വേറെ കഥ ഇടയിൽ തരും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം

  5. MRIDUL K APPUKKUTTAN

    ?????

  6. Mk manh ❣️❣️❣️

    1. Njan pinnem 3rd ee kalikk njan illaa

      1. ഞാൻ കാലങ്ങളായി 2nd ആണ് അപ്പോഴാ അവൻ്റെ 3rd

    1. പോടോ….??

    2. kalla kali kalla kali

      1. ശ്വാസം അടക്കി പിടിച്ചു ഇരുന്ന് വായിക്കാൻ കഴിയുന്നത് പേജസ് കൂട്ടി ഇടൂ ബ്രോ

Comments are closed.