നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3086

Views : 416204

കണ്ണിന് മുൻപിൽ നടന്നത് കണ്ടു ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ ശിലപോലെ നിൽക്കുകയായിരുന്നു ബാക്കിയുള്ളവർ.. ലിസ നിലവിളി അമർത്തി മുൻപോട്ട് കുതിക്കാൻ ആഞ്ഞു…

പെട്ടെന്നാണ് മെറിനെ കൊന്നവൾ ഹെൽമെറ്റ് ഊരി മാറ്റിയത്.. എല്ലാവരും ഞെട്ടി.. ജൂൺ അടക്കം. സംശയം ശരിയയായിരുന്നു എന്ന് ജൂൺ പേടിയോടെ ഓർത്തു..

അത് മെറിൻ തന്നെ ആയിരുന്നു..

ലിസ അല്പം പുറകിലേക്ക് മാറി അർച്ചനയെയും ശില്പയെയും പുറകിലേക്ക് പിടിച്ചു.. അതിന് ശേഷം ബൂട്ടിന്റെ ഇടയിൽ നിന്നും പിസ്റ്റൾ എടുത്തു മെറിന് നേരെ ചൂണ്ടി..

അത് കണ്ടു കറുത്ത വേഷം ഇട്ട മെറിൻ ചിരിച്ചു..

“ലിസ.. ഇതാണ് ഞാൻ.. നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത് ഞാനല്ല.. നോക്ക്…”

മെറിൻ കൈ ചൂണ്ടിയപ്പോൾ ലിസ താഴേക്ക് നോക്കി.. ഒരു കറുത്ത രൂപം ആയിരുന്നു താഴെ.. ഹെഡ് ലൈറ്റിൽ വീണ ചോര കറുപ്പ് ആയിരുന്നു എന്ന് അപ്പോഴാണ് അവർക്ക് മനസിലായത്..

“ചേച്ചി…!!”

അർച്ചന ഓടിവന്നു മെറിന്റെ നെഞ്ചിലേക്ക് വീണപ്പോൾ അവൾ അർച്ചനയെ ചേർത്തുപിടിച്ചു.. നെറ്റിയിൽ ഉമ്മവച്ചു.

സത്യത്തിൽ അവർക്ക് അവിടെ എന്താണ് നടന്നത് എന്ന് മനസിലായില്ല.. ലിസ പിസ്റ്റൾ കാലിൽ തന്നെ വച്ചു.

“എനിക്ക് ഒന്നും മനസിലാകുന്നില്ല മെറിൻ..”

ലിസ പതറിയ ശബ്ദത്തിൽ പറഞ്ഞു.. അവളുടെ ഇടറിയ ശബ്ദത്തിൽ നിന്നും തന്നെ മെറിൻ അവൾക്ക് എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് വ്യക്തം ആയിരുന്നു..

ശില്പ കണ്ണും മിഴിച്ചു നില്ക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയിരുന്നു..

ബൈക്കുകൾ ഒന്ന് മുരണ്ടു…

“ജൂൺ.. ഇനി ഇവരെ നോക്കേണ്ടത് നീയാണ്.. ഓർക്കിഡ് എവിടെ? ഞങ്ങൾ പോകുന്നു. ഇവർ തിരിച്ചു വരുമ്പോഴേക്കും ഇവിടം ഒന്ന് വൃത്തിയാക്കാനുണ്ട്… മെറിൻ.. കാണാം വീണ്ടും…”

Recent Stories

838 Comments

  1. ℝ𝕒𝕙𝕦𝕝𝟚𝟛

    എന്റെ മനുഷ്യ, കഥയുടെ മാക്സിമം അതായതു പ്ലോട്ടിന്റെ എക്സ്പാൻഷൻ തീര്ന്നു എന്ന് കരുതിയപ്പോ, ഡീ പിന്നേം, അറോറക്ക് അവനു വേറെ കൊച്ച ഉണ്ടായിട്ട് അതു യൂണിവേഴ്‌സ് ബിലോ ഭരിക്കും എന്നൊക്കെ, ഞാൻ എന്താ പറയണ്ടേ.. 😂😂😂🙏

    സർപ്രൈസ് ആഫ്റ്റർ സർപ്രൈസ് ആണ്, നമ്മടെ മെറിനും ലിസയും അർച്ചനയും ഏടത്തിയും ജൂണിനെ കണ്ടു കഴിഞ്ഞുള്ള സീനിൽ ഞാൻ കരുതി ജൂൺ ആണ് അവരെ ബെയിത് ചെയ്തേ എന്നാ, അപ്പൊ ദാ മെറിന്റെ രൂപത്തിൽ ഷേപ്പ് ഷിഫ്റ്റർ, ഹോ, എങ്ങനെ കഴിയുന്നു.. 🙏

    അതുപോലെ ഞാൻ കഴിഞ്ഞതിന്റെ മുൻപത്തെ പാർട്ടിൽ പറഞ്ഞകാര്യം മീനാക്ഷിയാണ് ജൂണിനെ ഇടിച്ചിട്ടേ എന്നുള്ള എന്റെ പ്രെഡിക്ഷൻ തെറ്റി പോകും എന്നാ കരുതിയെ കാരണം അതിനെ പറ്റി ഒന്നും പറഞ്ഞില്ല, ഈ പാർട്ട്‌ വായിച്ചപ്പോ അങ്ങനെ ആണെന്ന് കണ്ടപ്പോ സന്തോഷം തോന്നി.. 😌

    മീനാക്ഷിയും, റോഷനും ഒക്കെ അപ്പോ അവസാനം കഥ എൻഡ് ചെയ്തു കഴിഞ്ഞുള്ള പോസ്റ്റ്‌ ലൈഫിൽ സൂപ്പർ ഹീറോസ് ആയിരികുവല്ലോ, റോഷൻ ഗോഡ് വെപ്പൺ, മീനാക്ഷി സൂപ്പർനാച്ചുറൽ പവറും, അവർക്കുള്ള കോസ്റ്റിയൂം സെറ്റ് ചെയ്തോ? 😂😂

    പിന്നെ എൻഡിങ് കണ്ടപ്പോ ഞാൻ എന്തോ ഞാൻ എമണ്ടൻ സംഭവം ആണെന്ന് കരുതി ക്ഷമയില്ലാതെ അടുത്ത പാർട്ട്‌ എടുത്തു നോക്കി, ഞാൻ കരുതിയ പോലെ ഒന്നും അല്ലാത്തതുകൊണ്ട് ആ വൗ ഫാക്ടറി എനിക്ക് തോന്നിയില്ല, നിങ്ങടെ കുറ്റം അല്ലാട്ടോ, ഞാൻ കൊറേ ചിന്ടിച്ചു കൂടി, റോഷന്റെ റിയാക്ഷന് കണ്ടപ്പോ കരുതി അവന്റെ വല്ല ഡോപ്പിൾഗാങ്ങറിനെ വല്ലോം ആകും ആ കർട്ടന്റെ പുറകിൽ എന്ന് കരുതി.. 😂😂

    ഈ അറോറ പോലത്തെ പേരൊന്നും കൊണ്ടുവരല്ലേ എംകെ, റോഷൻ മറ്റേ അവന്റെ മോനെ പറ്റിയുള്ള വിഷൻ കണ്ടു കഴിഞ്ഞു അറോറ ആയുള്ള കാര്യത്തെ പറ്റി പറഞ്ഞ് കഴിഞ്ഞിട്ട് റെപ്റ്റിലിൻസ് പാലസിൽ വെച്ച് അമോറ മരിച്ചുപോയി എന്ന് പറഞ്ഞപ്പോ, ഏതു അമോറെ എന്ന് ആയി പോയി ഞാൻ, കാരണം പേരൊക്കെ ഭയകര സിമിലാരിറ്റി തോന്നി, എന്നിട്ട് ചിന്തിച്ചപ്പഴാ മറ്റേ പെണ്ണ് ആണെന്ന് മനസിലായെ, ഹോ തലക്ക് വട്ടാകുന്ന തോന്നണേ.. 😂😂🙏

    അപ്പൊ ഏയ്ഞ്ചൽസ് ഇവിടെ ഉള്ള കാര്യം സ്കാർലെറ്റിന് മാത്രേ അറിയുവോള്ളു അല്ലെ, അതല്ലേ അവള് പറയില്ല എന്ന് പറഞ്ഞ കാര്യം, പക്ഷെ സ്റ്റിൽ ഒരുപാട് ചോദ്യങ്ങൾ ഒണ്ട്, എന്തുകൊണ്ട് ഇത് അവൾക്ക് ഡിസംബെരിനോട് പറഞ്ഞൂടാ, അങ്ങനെ കൊറേ, എന്തായാലും അടുത്ത പാർട്ട്‌ ഇന്ന് തന്നെ വായിക്കട്ടെ, കഴിഞ്ഞ പാർട്ട്‌ ഞാൻ ഇന്നലെയാണ് വായിച്ചേ, ഇന്ന് എന്തായാലും അടുത്ത പാർട്ട്‌ വായിച്ചിട്ട് കിടക്കാൻ ചാൻസ് ഒള്ളു.. 😌😌

    അതുപോലെ എന്റെ 3 & 4 പാർട്ടിലെ കമന്റ്‌ വായിച്ചു എന്ന് കരുതുന്നു, 5മത്തെ പാർട്ടിൽ റിപ്ലൈ കണ്ടു മറ്റേതിൽ കണ്ടില്ല, അതുകൊണ്ട് ചോദിച്ചതാ, മറ്റേ വായിച്ചിട്ട് എല്ലാത്തിനും കൂടെ ആണ് 5തിൽ റിപ്ലൈ തന്നെ എങ്കിൽ സീൻ ഇല്ല, വായിച്ചെന്ന് അറിഞ്ഞ മതി.. ❤️

    എന്തായാലും അറോറയെ ഒരുപാട് ഇഷ്ടപ്പെട്ടു, അതുപോലെ മീനു, ഹോ, ഫോറെവർ മൈ ക്രഷ്, 3 ടൈംസ്, അവളാണ് അവന്റെ സോൾ മേറ്റ്‌, ലവ് മീനുട്ടി സൊ മച് ആൻഡ് യു ടൂ എംകെ.. 🥰❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ.. എല്ലാ കൊമെന്റുകളും വായിച്ചു. എല്ലാത്തിനും ഉള്ള മറുപടി ആണ് അതിൽ തന്നതും.. ഒത്തിരി ഹാപ്പി ഇത്ര ഡീറ്റൈൽ ആയി പറയുന്നതിന്..

      കണക്ഷൻസ് എല്ലാം ആലോചിച്ചാൽ ലിങ്ക് ചെയ്യാം.. മേയ്‌വൂണിൽ എത്താനുള്ള വഴി ഓർക്കിഡ് റോഷന് കാണിച്ചു കൊടുത്തിരുന്നു..
      പേരിന്റെ കാര്യം ചിലർ പറഞ്ഞു.. അമോറ മരിചില്ലേ പിന്നെ അവളെങ്ങനെ അവിടെ എത്തി എന്ന്.. 😄
      ഏയ്ഞ്ചൽസ്.. കഥയുടെ പേര് തന്നെ എയ്‌ഞ്ചൽസിന്റെ വിധിയാണ്.. സൊ കാണാം..
      അപ്പോൾ പെരുത്ത് സ്നേഹം.. ❤️❤️❤️

  2. വന്നില്ല

  3. 7 മണി ആയി ‘

  4. Ethiyille 2 minutes baki undalle ithavana first njn njan adikkum

    1. Seconds only

  5. വിശാഖ്

    വെയ്റ്റിംഗ് 30min left

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com