നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1520

അപ്പാർട്മെന്റിൽ എത്തി. സെക്യൂരിറ്റി കാര്യം ചോദിച്ചപ്പോൾ മൊണാലിസയെ കാണണം എന്ന് പറഞ്ഞു.. അയാൾ ഉടൻ ഫോൺ വിളിച്ചു ചോദിച്ചു..

“മാം ആരോ കാണാൻ വന്നിട്ടുണ്ട്.. ഇമ്പോര്ടന്റ് ആണെന്ന് പറഞ്ഞു..”

അവൾ തിരിച്ചു എന്തോ പറഞ്ഞപ്പോൾ അയാൾ എന്നെ നോക്കി..

“പേരെന്താ?”

“റോഷൻ… “

ഞാൻ മറുപടി കൊടുത്തപ്പോൾ അയാൾ അത് അവളോട് പറഞ്ഞു..

“ശരി മാഡം…

അയാൾ ഫോൺ വച്ചു.

“അകത്തേക്ക് പൊയ്ക്കോളൂ.. പക്ഷെ വണ്ടി നമ്പറും ഫോൺ നമ്പറും എനിക്ക് വേണം.. ഐഡിയും..”

അയാൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ വാലറ്റ് തുറന്നു ഐഡി കാണിച്ചു.. ഫോൺ പറഞ്ഞു കൊടുത്തു..

“നല്ല നമ്പർ ആണല്ലോ.. കുറെ പൈസ മുടക്കി അല്ലെ ?”

അയാൾ എന്നോട് ചോദിച്ചപ്പോൾ എനിക്ക് ആകാംഷ തോന്നി.. എന്നാലും കാണിച്ചില്ല. ഇനി 666 എങ്ങാനും ആണോ… കറുത്ത വണ്ടിയും..

ഞാൻ മൂന്നാമത്തെ ബിൽഡിംഗ് നോക്കി വണ്ടി എടുത്തു.. പാർക്കിങ്ങിൽ വണ്ടി നിർത്തി…

അപ്പോഴാണ് ഞാൻ വണ്ടി നമ്പർ കണ്ടത്… 666 അല്ല…

999…

തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്.

*****

മൊണാലിസ സഞ്ജന പറഞ്ഞ കാര്യവും മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളും എല്ലാം മനസ്സിൽ ഇട്ടു അവസാനം കുറച്ചു മറ്റു ഇൻഫൊർമേഷനും കൂട്ടി ഒരു റിപ്പോർട്ട് തയാറാക്കി..

ലിനു അവന്റെ ചവിട്ട് കൊണ്ട് ലീവിൽ ആണ്.. ഈ പൊട്ടനെ ഒക്കെ അസിസ്റ്റന്റ് ആക്കിയ എന്നെ പറഞ്ഞാൽ മതി..

കേട്ടിടത്തോളം റോഷൻ ശക്തൻ ആണ്.. കാണണമല്ലോ അവനെ ഒന്ന്..

അവൾ പുഞ്ചിരിയോടെ ആലോചിച്ചു.. ഫോട്ടോ കണ്ടിട്ട് ചെക്കൻ സൂപ്പർ ആണ്.. പിന്നെ ആർക്കും വഴങ്ങാത്ത മെറിൻ അവന്റെ മുൻപിൽ എത്ര സ്നേഹത്തോടെ ആണ് നിൽക്കുന്നത്..

അവൾ ആ ഫോട്ടോ എടുത്തു നോക്കി.. മെറിന്റെ കൈ വിരൽ അവന്റെ തോളിൽ ഇറങ്ങി ഇരിക്കുന്നു.. എന്നാൽ മീനാക്ഷിയുടെ തോളിൽ മെല്ലെ ആണ് പിടിച്ചിരിക്കുന്നത്.. സംതിങ് ഫിഷി..

മൊണാലിസ പുഞ്ചിരിച്ചു കൊണ്ട് ഫോട്ടോ മാറ്റി വച്ചു.

അവളുടെ ഫോൺ അടിച്ചു..

“എന്താ?”

“മാം ഒരാൾ കാണാൻ വന്നിരിക്കുന്നു.. ഇമ്പോര്ടന്റ് ആണ്..”

“എന്താ ആളുടെ പേര്?”

സെക്യൂരിറ്റി ആരോടോ പേര് ചോദിച്ചു..

“റോഷൻ എന്നാണ് മാം…”

അവൾക്ക് അതിശയം തോന്നി.. തേടിയ വള്ളി വന്നു കാലിൽ ചുറ്റി…

“ഐഡി നോക്കി ഉറപ്പിച്ചു കടത്തി വിട്ടോ….”

അവൾ ഫോൺ വച്ചു.. വേഗം അകത്തു പോയി എന്തൊക്കെയോ ചെയ്തു.. കാത്തിരുന്നു…

****

മുകളിൽ ലിഫ്റ്റ് വഴി പോയപ്പോൾ എനിക്ക് എന്തോ പോലെ തോന്നി..
അന്ന് അവളോട് അല്പം മോശം ആയി സംസാരിച്ചത് ആണ്.. എങ്ങനെ പ്രതികരിക്കുമോ ആവൊ..
ഒരു പൊലീസുകാരി കൂടെ ഉണ്ടെങ്കിൽ കാര്യങ്ങൾ വലിയ കുഴപ്പം ഇല്ലാതെ നടക്കും.

35 Comments

Comments are closed.