രക്ഷകർത്താവ് എങ്ങനെ ആകണം (ജ്വാല ) 1350

Views : 1169

രക്ഷകർത്താവ് എങ്ങനെ ആകണം

| Author : Jwala

Gd

*നിങ്ങള്‍ക്കു നല്ലൊരു രക്ഷകര്‍ത്താവാകാന്‍ കഴിയുമോ?*

ഈ നൂറ്റാണ്ടില്‍ യുവതലമുറയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. സമൂഹത്തില്‍ ഇന്നു നടക്കുന്ന ഓരോ സംഭവ വികാസങ്ങളും പരിശോധിക്കുമ്പോള്‍ നല്ലൊരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ കഴിയും. കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രാധാന്യം പോലെ മറ്റൊരാള്‍ക്കും ഇല്ല.
ഈ സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ നാം ഓരോരുത്തരും ചിന്തിക്കണം.

ഇന്നത്തെ കാലത്ത് ഏറ്റവും തലവേദന പിടിച്ച വിഷയമാണ് എങ്ങനെ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാം എന്നത്.
ഏത് കാര്യം പഠിക്കാനും കോഴ്‌സുകള്‍ നിലവിലുണ്ടെങ്കിലും പേരന്റിംഗില്‍ നിലവില്‍ കോഴ്‌സുകളൊന്നും അത്ര പ്രാബല്യത്തിലായിട്ടില്ല. അതുകൊണ്ടുതന്നെ പഠിച്ചെടുക്കാനും എളുപ്പമല്ല.

രക്ഷകര്‍ത്താവാകാനുള്ള കാര്യപ്രാപ്തിയുണ്ടാവുക എന്നതാണ് ഇതില്‍ പ്രധാനമായ കാര്യം. എന്തിനും ഏതിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന തലമുറയാണ് ഇന്നുള്ളത്. മൊബൈല്‍ ഫോണില്‍ ഒരു നിമിഷം കൊണ്ടു ലഭ്യമാകുന്ന എന്തും മാര്‍ക്കറ്റില്‍ ഹിറ്റാകുന്ന കാലമാണ്.

വികൃതിക്കാരും വായാടികളും കുസൃതിക്കുടുക്കകളും, മൗനികളും തല്ലുകൊള്ളികളുമൊക്കെയായി കുട്ടികൾ പലവിധത്തിൽ ഉണ്ടെന്ന പോലെത്തന്നെയാണ് മാതാപിതാക്കളുടെ കാര്യവും.
നാലുതരം മാതാപിതാക്കളാണ് ഉള്ളത്.

പേരന്റിംഗ് രീതികളെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ നാലായി തരം തിരിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ കുട്ടികളോടുള്ള പെരുമാറ്റം എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും എല്ലാം രൂപീകരിക്കപ്പെടുന്നത്. എന്നും മാതാപിതാക്കളും കുട്ടികളും തമ്മിൽ ഒരു ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്.

1. അതോറിറ്റേറിയൻ പേരന്റ്
2. അതോറിറ്റേറ്റിവ് പേരന്റ്
3 പെർമിസീവ് പേരന്റ്
4 അൺ ഇൻവോൾവ്ഡ് പേരന്റ്

എന്നിങ്ങനെയാണ് മാതാപിതാക്കളെ പേരന്റിംഗിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളും ഒന്നിനൊന്നു വ്യത്യസ്തമാണ്.

*അതോറിറ്റേറിയൻ പേരന്റ്*

കുട്ടികൾ ഞാൻ പറയുന്നത് മാത്രം അനുസരിക്കണം. ഞാൻ പറയുന്നതേ അനുസരിക്കാവൂ എന്ന വാശിയുള്ളതരം പേരന്റ് ആണ് അതോറിറ്റേറിയൻ പേരന്റ്.

കുട്ടികൾക്കായി മുതിർന്നവർക്ക് തുല്യമായ നിയമങ്ങളും ചിട്ടകളും കൊണ്ട് വരിക, തന്റെ ആഗ്രഹത്തിനും ചിന്തകൾക്കും മാത്രം അനുസൃതമായി കുട്ടികളെ വളർത്തുക. ചെയ്യുന്ന തെറ്റുകൾക്ക് കടുത്ത ശിക്ഷ നൽകുക തുടങ്ങി, കുട്ടികളുമായുള്ള നല്ലബന്ധം കളയുന്ന രീതിയിൽ പെരുമാറുന്ന പേരന്റ്സ് ആണ് ഇക്കൂട്ടർ.
ഇവർക്ക് കുട്ടികളെ ഇഷ്ടമില്ല എന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. എന്നാൽ ഇത്തരം പേരന്റിംഗ് കൊണ്ട് കുട്ടി മാതാപിതാക്കളിൽ നിന്നും അകലുകയാണ് ചെയ്യുന്നത്. അവന്റെ വിഷമങ്ങളും ആവശ്യങ്ങളും മാതാപിതാക്കളോട് പറയാൻ അവൻ മടിക്കുന്നു. അവൻ വളരും തോറും മാതാപിതാക്കളോട് വാശിയും, വിദ്വേഷവും കൂടുന്നു .

Recent Stories

The Author

20 Comments

  1. ജ്വാലയൊരു ടീച്ചർ ആണോ? എനിക്കങ്ങനെ തോന്നി. വളരെ വെക്തമായി കാര്യങ്ങൾ ആധികാരികയതോടെ പറയാനുള്ള കഴിവുണ്ട്. എല്ലാ രക്ഷിതാക്കളും ഇത് കണ്ടിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോയി. എന്റെ അനിയനാണ് ഇതെനിക്ക് അയച്ചുതന്നതും. നന്ദി. വീണ്ടും വരിക.
    With Love & Respect, Bernette

    1. ചേച്ചി,
      ഞാൻ ഒരു സൈക്കോളജിസ്റ്റ് ആണ്, ഒപ്പം പിച്ച്ഡി ചെയ്യുന്നു, ക്‌ളാസും എടുക്കുന്നുണ്ട്. ഈ എഴുത്ത് കൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം കിട്ടുമെങ്കിൽ അത്രയും സന്തോഷം, അതാണ് ഇങ്ങനത്തെ ലേഖനങ്ങൾ ഇവിടെ കൂടെ ഇടുന്നത്.
      വളരെ സന്തോഷം ചേച്ചി മനസ് കുളിർക്കുന്ന വരികൾക്ക് ഇഷ്ടം… 💞💞💞

  2. ജ്വാല.. ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ.. വന്ന് അന്ന് തന്നെ ഇത് വായ്ച്ചതാ.. ജ്വലയുടെ എഴുത്തിൻ്റെ വലിയ ഒരു ഫാൻ തന്നെയാണ് ഞാൻ. പക്ഷേ അന്ന് എന്താ ആവോ കമ്മ്മേറ് ഇടാതെ പോയത്.. ഇന്ന് ഒരാള് എന്നോട് ഇത് വായ്‌കാൻ പറഞ്ഞപ്പോ ആണ്.. commmet ഇല്ലാത്ത കാര്യം നോക്കുന്നത്..

    ജ്വാല തിരഞ്ഞെടുക്കുന്ന വിഷയം അത് സമൂഹത്തിന് എത്രത്തോളം ഉപകാരം ആകുനുണ്ട് എന്ന് പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്..

    ഒരു രക്ഷകർത്താ്വ് എന്ന് നിലക്ക് ഒരുപാട് കര്യങ്ങൾ ഈ ലേഖനത്തിൽ നിന്നും മനസ്സിലാകാൻ സാധിച്ചു..
    തുടർന്ന് ഇതുപോലെ ഉള്ള ലേഖനങ്ങൾ എഴുതുക..
    സ്നേഹത്തോടെ❤️

  3. ജ്വാല.. ഇയാൾ എടുക്കുന്ന വിഷയങ്ങൾ മികച്ചത് ആണ്.. ഒത്തിരി ഇഷ്ടമാണ് വായിക്കാൻ.. 😊😊
    ഒരാളുടെ മറ്റുള്ളവരോട് ഉള്ള പെരുമാറ്റം കണ്ടാൽ അറിയാം ആളുടെ രക്ഷകർത്താക്കൾ എങ്ങനെ ആണെന്ന്… നമ്മുടെ ജനതയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കിട്ടാത്ത ഒരു ഭാഗ്യം ആണ് നല്ല രക്ഷകർത്താക്കൾ എന്ന് തെളിച്ചു പറയേണ്ടി വരും..
    പെണ്ണിനെതിരെ ഉള്ള അക്രമങ്ങൾ, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായുള്ള ഇടപെടൽ, മറ്റുള്ളവരെ കാര്യമില്ലാതെ അപമാനിക്കൽ തുടങ്ങി ജീവിത പങ്കാളിയോട് ഉള്ള പെരുമാറ്റത്തിൽ വരെ രക്ഷകർത്താക്കളുടെ പങ്ക് വളരെ വലുതാണ്..
    ഒരാൾ മാന്യമായി പെരുമാറുന്നു എന്നാൽ അയാളുടെ അമ്മ/ അച്ഛൻ അവരെ അങ്ങനെ പഠിപ്പിച്ചത് കൊണ്ട് ആണെന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ..

    പഠിപ്പിക്കുന്ന പിള്ളേർക്ക് തീർച്ചയായും ഞാൻ ഇത് അയച്ചു കൊടുക്കും.. അതേപോലെ ഇവിടെ ഉള്ള ന്റെയൊരു ചേച്ചിക്ക് ഞാൻ അയച്ചു കൊടുക്കും.. ആൾ ജ്വാലയുടെ എഴുത്തിന്റെ ഫാൻ ആണ് എന്ന് തന്നെ പറയാം.. എന്നെപോലെ തന്നെ.. 🙂
    ഇത് ഒത്തിരി ആളുകൾക്ക് ഉപകാരം ആകട്ടെ എന്ന പ്രാത്ഥനയോടെ… സ്നേഹത്തോടെ… ഞാൻ.. ❤️

  4. ചെമ്പരത്തി

    തുലോം തുച്ഛമായ നിൻ വരികളിൽ,ഞാൻ ആരെന്നും എങ്ങനെന്നും,എന്തായിരിക്കണമെന്നും എങ്ങനാവരുതെന്നും ചൊല്ലി തന്നു താൻ…. നന്ദിയല്ലാതെ മറ്റെന്തു ചൊല്ലേണ്ടു ഞാൻ പ്രിയ ചങ്ങാതി……ജ്വാല….🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  5. ഞാന്‍ എങ്ങനെയാണോ എന്തോ…കാത്തിരുന്നു മനസ്സിലാക്കാം

  6. സൂര്യൻ

    Good. What’s up, face book eva kooda edu. Let people understand not everyone who ever want. 👍

  7. നിധീഷ്

  8. കുട്ടപ്പൻ

    അറിവ് കിട്ടി. താങ്ക്സ്.
    ഇതിൽ എല്ലാത്തിനും കുറച്ചൊക്കെ എടുത്തതാണെന്ന് തോന്നുന്നു എന്റെ അച്ഛനും അമ്മേം.
    എനിക്കറിവില്ലാത്ത വിഷയമായിരുന്നു. അതിലേക്ക് ചെറുതാണെങ്കിലും അറിവ് പകർന്നു തന്നതിൽ സ്നേഹം 💓

  9. …ഓരോന്നിന്റേയും ഹെഡ്സിനെക്കുറിച്ചു ധാരണയില്ലായിരുന്നെങ്കിലും ചിലയവസരങ്ങളിൽ ശ്രെദ്ധിച്ചിട്ടുണ്ട്, എന്റെ മാതാപിതാക്കളെ പോലെയാണോ അടുത്തുള്ളവന്റെ മാതാപിതാക്കളെന്ന്… അതുകൊണ്ടു തന്നെ അതിന്റെയുത്തരങ്ങൾ സ്പഷ്ടവുമാണ്…..!

    …ഏതു തരത്തിലുള്ളതാണേലും അതിൽ കുറ്റവും കുറവും കാണുമെങ്കിലും, സങ്കടകരമായ വസ്തുത… ഒരു വീട്ടിൽ രണ്ടുകുട്ടികളുണ്ടെങ്കിൽ രണ്ടിനേയും രണ്ടുതരത്തിൽ സമീപിയ്ക്കുന്നയവസ്ഥയാണ്….!

    …ജ്വാല, സാമൂഹിക പ്രസക്തിയുള്ള വിഷയം… വളരെ മനോഹരമായി തന്നെയെഴുതി… അഭിനന്ദനങ്ങൾ….!!

    -Arjun

  10. എന്റെ അച്ഛനും അമ്മയും ഇതിൽ ഒന്നിലും പെടില്ലാട്ടോ.,., അത് റെയർ പീസെസ് ആണ്.,.,
    എങ്കിലും ഇതിൽ പറഞ്ഞത് പോലെ ഉള്ള ഒരുപാട് പാരന്റ്‌സ് ഉണ്ട്.,.,. എന്റെ നേരിട്ട് ഉള്ള പരിചയത്തിൽ.,.,. അതിൽ കുറച്ചു പേർക്ക് ഇത് കാണിച്ചു കൊടുത്തിട്ടുണ്ട്.,.,., സംഭവം ഇഷ്ടപ്പെട്ടു.,., അടിപൊളി ആയിട്ടുണ്ട്.,.,
    എഴുത്ത്.,.,.,നല്ലെഴുത്ത്.,.,.,
    സ്നേഹത്തോടെ.,.,.
    💕💕

  11. ഒറ്റപേജായത് കൊണ്ട് സുഖമായി പീഡിഫ് എടുത്ത് അയച്ചു കൊടുത്തിട്ടുണ്ട്. ഇതിലേതാ ഇനമെന്നു മൂപ്പരും മൂപ്പത്ത്യാരും സ്വയം തിരിച്ചറിയുമോന്നു നോക്കട്ടെ..!! 😂😂😂

    ജ്വാല എന്ത് സൈക്കോളജി വിദഗ്ധയാണെന്നു പറഞ്ഞിട്ടും കാര്യമില്ല, ഇതിൽപ്പെടാത്ത ഒരു ജോഡി രക്ഷാകർതൃ ജീവികളെന്റെ നാട്ടിലെ വീട്ടിൽ സുഖമായി വാഴുന്നുണ്ട്.. 😝😝😝 എന്റെ വീട്ടിലുള്ളത് പോലത്തെ ചില അത്യപൂർവ പീസുകൾ നിങ്ങളുടെ സകല വിശകലനവും ഗവേഷണവും പാളം തെറ്റിക്കും 🤣🤣🤣 നൂറു ശതമാനം ശരിയായിട്ടുള്ള ഒരു സൈക്കോളജിയും ഉണ്ടാവില്ലല്ലേ 😝😝😝

    എന്തായാലും സംഗതി ജോറായിരുന്നു..!! ഞാനിതിൽ ഏതാവുമെന്നു ഡിങ്കനറിയാം..!! 😍😍😍

    💖💖💖🔥🔥🔥

    1. 💞💞💞

  12. ഏക - ദന്തി

    സൈകോളജിക്കൽ കൗണ്സിലിങ്ങിൽ അഗാധ പ്രാവീണ്യമുണ്ടെന്നു തോന്നുന്നല്ലോ ജ്വാലാമുഖിക്ക് …നല്ല content പലർക്കും ആവശ്യപ്പെടും.
    പ്രസിദ്ധീകരിക്കാൻ കാണിച്ച സന്മനസിന് നന്ദി. ചിലരെങ്കിലും വായിച്ച് ഉപയോഗത്തിൽ വരുത്തട്ടെ .

    1. ഞാൻ ഒരു സൈക്കോളജിസ്റ്റാണ്, ആർക്കെങ്കിലും നമ്മളെ കൊണ്ട് ഒരു ഉപകാരം ആകുമെങ്കിൽ നല്ലതല്ലേ, വായനയ്ക്ക് വളരെ നന്ദി…

  13. ഫാൻഫിക്ഷൻ

    നൈസ്…

    1. താങ്ക്യു പാപ്പിച്ചായാ… 💕💕💕

  14. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    സാമൂഹ്യ സേവനം ആണല്ലേ ലക്ഷ്യം 🤩

    1. ബ്രോ ആർക്കെങ്കിലും ഇത് കൊണ്ട് ഉപകാരമാകുന്നെങ്കിൽ അത്രയും നല്ലത് അല്ലേ? വളരെ സന്തോഷം… 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com