നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1520

“ഈ ജന്മത്തിൽ ഒരുത്തൻ താലി ചാർത്തിയാൽ അത് നീ ആയിരിക്കും.. ഞാൻ മരിച്ചാലും എന്റെ ശവത്തിൽ നീ താലി കെട്ടണം….”

അവൾ എന്റെ കണ്ണിൽ നോക്കി അത് പറഞ്ഞപ്പോൾ എനിക്ക് എന്താ പറയേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു…

“തല്ക്കാലം നിന്നെ മരിക്കാൻ വിടുന്നില്ല.. “

ഞാൻ അതും പറഞ്ഞു ഒരു ഉമ്മ കൂടി കൊടുത്തു.. അടർന്നു മാറി എന്റെ ബാഗ് അവളുടെ കയ്യിൽ കൊടുത്തു.

“അത് അലമാരയിൽ വെക്കണം.. ആ ബോക്സ് ഉണ്ട് അതിൽ…”

ഞാൻ കാലിൽ ബൂട്ട് വലിച്ചു കയറ്റി.. കുറച്ചു വെള്ളം കൂടി കുടിച്ചു ഞാൻ ഇറങ്ങിയപ്പോൾ അവൾ ഡോർ പൂട്ടി.. ബാക് ഡോർ ആണി അടിച്ചു ഉറപ്പിച്ചിരുന്നു.. എന്റെ കയ്യിൽ ഉണ്ടായിരുന്ന കീ അവൾക്ക് കൊടുത്തു.

അപ്പോഴാണ് ഞാൻ അവളുടെ പുറകു വശം കണ്ടത്.. ബ്ലൗസ് ഞാൻ ആണല്ലോ കീറിയത്..

“ഡീ.. ഒരു ബനിയൻ മുകളിൽ കൂടി ഇട്.. ബ്ലൗസ് കീറി… “

“നീയല്ലേ കീറിയത്…?”

“അത് അമ്പ് കുത്തിയ പാട് നോക്കിയതല്ലേ??”

“ അമ്പ്.. നിന്റെ…..”

അവൾ എന്നെ നോക്കി പറയാൻ വന്നത് നിർത്തി.. ഞാൻ ചിരിച്ചു കൊണ്ട് ബാഗിൽ നിന്നും ഒരു ബനിയൻ എടുത്തു കൊടുത്തു..

“നീ ഇട്ടതു മതി…”

അവൾ ഞാൻ ഇന്ന് മുഴുവൻ ഇട്ട ബനിയൻ എടുത്തു വലിച്ചു മുകളിൽ കൂടി ഇട്ടു.. എന്നിട്ട് എന്നെ നോക്കി ചിരിച്ചു ആ മണം വലിച്ചു..

ഞാൻ അവളുടെ കൈ പിടിച്ചു പുറത്ത് ഇറങ്ങി..

മിനി ലോക്ക് ചെയ്തു കീ അവളുടെ ബാഗിൽ ഇട്ടു.. അതിനു ശേഷം ബൈക്കിൽ കയറി..

എൻജിൻ സ്വിച്ച് അമർത്തിയപ്പോൾ ഒരു മുരൾച്ചയോടെ ഡുക്കാട്ടി പാനിഗാലെ സ്റ്റാർട്ട് ആയി.. മീനു കയറി പുറകിൽ എന്നെ ചുറ്റി പിടിച്ചു ഇരുന്നു..

ഞാൻ വണ്ടി എടുത്തു.. വല്ലാത്ത സ്പീഡ് വണ്ടിക്ക്.. ഞാൻ ശ്രദ്ധിച്ചു ഓടിച്ചു..

“എന്തിനാടീ നീ അതിങ്ങനെ പുറത്തു അമർത്തി വെക്കുന്നെ??”

ഞാൻ മനസ് ഒന്ന് ക്ലിയർ ആക്കാൻ വേണ്ടി അവളോട് ചോദിച്ചു..

“എന്ത് അമർത്തി എന്ന്?”

“നിന്റെ അമ്മിഞ്ഞ.. അല്ലാതെ എന്ത്??”

“പോടാ പട്ടി.. അല്ലാതെ ഇതിൽ ഞാൻ എങ്ങനെ ഇരിക്കാൻ ആണ്??”

അവൾ എന്നെ ഒന്ന് കൂടി മുറുക്കെ പിടിച്ചു..

വേഗം തന്നെ വീട്ടിൽ എത്തി.. അവൾ ഇറങ്ങി..

“റോഷ്.. സൂക്ഷിക്കണം… പ്ലീസ്‌. ഒറ്റക്ക് പോവരുത്..”

അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു.. ബൈക്കിന്റെ ശബ്ദം കേട്ടിട്ട് ആകണം അർച്ചന ബാൽക്കണിയിൽ വന്നു..

ഞാൻ അവളെ നോക്കി. അവൾക്കുള്ളത് എന്ന് കാണിച്ചു മീനുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. അർച്ചന ചിരിച്ചു ചുണ്ടിൽ കൊടുക്ക് എന്ന് ആഗ്യം കാണിച്ചു..

“ഈ പെണ്ണ്…!, പോയി അവളെയും കൂട്ടി വരാം… “

ഞാൻ അതും പറഞ്ഞു ബൈക്ക് തിരിച്ചു പായിച്ചു.. ശോഭ അപ്പാർട്മെന്റിൽ…

****

Somewhere unknown

ഇരുണ്ട റൂമിൽ പെട്ടെന്ന് ലൈറ്റ് തെളിഞ്ഞപ്പോൾ മെറിൻ കണ്ണ് തുറന്നു നോക്കി..

ഒരു മുറുകിയ ലെതർ ജീൻസും ജാക്കറ്റും ഇട്ടു തലയിൽ ഒരു കൂർമ്പൻ തൊപ്പി വച്ച പെണ്ണ്. അതി സുന്ദരി ആണ്.. അവളുടെ ചുവന്ന മുടി ഇരുവശത്തേക്കും കിടക്കുന്നു..

35 Comments

Comments are closed.