നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1520

മീനു നോക്കി നിൽക്കുന്നുണ്ട്..

“നീ ഭക്ഷണം വാങ്ങിയിരുന്നോ?”

ഞാൻ അവളോട് ചോദിച്ചു..

“വാങ്ങി.. “

അവൾ സ്കൂട്ടിയിൽ നിന്നും ഒരു ബാഗ് എടുത്തു… ഞാൻ അവളുടെ തോളിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി.. കതക് അടച്ചു. അടുക്കള കതക് എടുത്തു ചാരി വച്ചു.

അവൾ ഫുഡ് തുറന്നു വച്ചിരുന്നു.. പൊറോട്ടയും ചിക്കൻ പൊരിച്ചതും കണ്ടപ്പോൾ ഞാൻ അവളെ നോക്കി ചിരിച്ചു.. എന്റെ ഇഷ്ട ഭക്ഷണം ആണ്..

ഞങ്ങൾ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.. അവൾ എന്നെ ഊട്ടുകയാണ് ചെയ്തത്..

“ഞാൻ ഇന്ന് വരുന്നില്ല… നിന്നെ കൊണ്ട് വിടാം.. എനിക്ക് ഒരു സ്ഥലം വരെ പോകണം.. ഇങ്ങോട്ട് ഒന്നും ചോദിക്കണ്ട.. അവളുടെ ഒപ്പം ഉണ്ടാകണം നീ….”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..

“എന്നെക്കൂടി കല്യാണം കഴിക്കുമോ?”

അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് വിക്കി.. അവൾ വേഗം വെള്ളം എടുത്തു തന്നു.. ഒരു കള്ളച്ചിരിയോടെ..

“ഈ അവസ്ഥയിൽ തന്നെ വേണോ മോളു?”

ഞാനും ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു… അവൾ ചിരിച്ചു

“സാക്ഷി ആയി മെറിൻചേച്ചി ഉണ്ടാകും എന്നറിയാം.. പോയി വാ… റോഷുനെ കാത്തിരിക്കുകയാവും.. വേറെ ആരുണ്ട്..? നമ്മൾ അല്ലാതെ??”

അവൾ എല്ലാം മനസിലാക്കി എന്നെനിക്ക് തോന്നി..

“നിന്നെ അല്ലെങ്കിലും ഞാൻ ആർക്കും അങ്ങനെ വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല.. “

ഞാൻ ഒരു ചിക്കൻ പീസ് എടുത്തു അവളുടെ വായിൽ വച്ച് കൊടുത്തു..
അവൾ വാ തുറന്നു ഒരു കൊച്ചിനെ പോലെ.. ആ നിഷ്കളങ്കത കണ്ടപ്പോൾ എനിക്ക് സത്യത്തിൽ അവളെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ ആണ് തോന്നിയത്…

“റോഷു.. ഓർമ ഉണ്ടോ? നമ്മൾ കണ്ട ദിവസം ഇങ്ങനെ ഒരുമിച്ചു ഇരുന്നല്ലേ കഴിച്ചത്? എന്തൊക്കെ നടന്നു അല്ലെ അതിനു ശേഷം? “

അവൾ ആലോചിച്ചു കൊണ്ട് എന്നെ നോക്കി..

“അന്ന് അതിന് ഒന്നും നടന്നില്ലല്ലോ.. പക്ഷെ ഞാൻ എല്ലാം കണ്ടു…”

ഞാൻ മെല്ലെ ചിരിച്ചപ്പോൾ അവൾ എന്റെ കാലിൽ ഒരു ചവിട്ട് തന്നു.. ആകെ നാണം..

“മീനു.. പോയാലോ? നിന്റെ വണ്ടി ഇവിടെ ഇരിക്കട്ടെ.. ഞാൻ കൊണ്ടുവിടാം.. ഇനി ഒറ്റക്ക് നടക്കേണ്ട..”

അവൾ എതിർപ് ഒന്നും പറഞ്ഞില്ല.. കഴിച്ചു കഴിഞ്ഞു ക്ലീൻ ചെയ്തു ഞാൻ ഒന്ന് കുളിച്ചു..

റൂമിൽ വന്നു ഒരു ഇലാസ്റ്റിക് ടൈപ്പ് ജീൻസ് എടുത്തു ഇട്ടു.. അവൾ നോക്കി ഇരിക്കുകയാണ്..

ബോഡി സ്പ്രൈ അടിച്ചു ഒരു ഗ്രേ കളർ മുറുകിയ ബനിയൻ കൂടി ഇട്ടു ജാക്കറ്റ് അതിനു മുകളിൽ ഇട്ടു..

മീനു വേഗം എണീറ്റ് വന്നു ജാക്കറ്റ് വലിച്ചു സിപ് മുറുക്കി ഇട്ടു.. മുടി ഒതുക്കി വച്ചു..

കാലിൽ കുത്തി പൊങ്ങി എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നപ്പോൾ ഞാൻ ചോദിച്ചു..

“എന്തൊരു ഭംഗിയാടി നിന്നെ?”

“എന്നെക്കാളും ഭംഗി അർച്ചുന് ഉണ്ടല്ലോ….”

അവൾ അതും ചോദിച്ചു എന്റെ താടിയിൽ ഒരു കടി തന്നു…

“എന്നിട്ട് അവള് തന്നെ ആണല്ലോ നിന്നെ കൂടെ കെട്ടിക്കോ എന്ന് പറയുന്നത്…. “

ഞാൻ മെല്ലെ പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…

35 Comments

Comments are closed.