“അറിയില്ല.. ആരാണെന്നു കണ്ടില്ല…നീ പേടിക്കണ്ട…ഞാൻ ഇല്ലേ..?”
“എന്റെ പട്ടി പേടിക്കും… ഒന്ന് പോയെ ചെക്കാ.. മരിക്കാൻ ഭയം ഉള്ളവർക്ക് ആണ് പേടി തോന്നുക…”
അവൾ പുഞ്ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ അതൊരു നല്ല പോയിന്റ് ആണെന്ന് എനിക്ക് തോന്നി..
“നീ സൂപ്പർ ആടി… “
അത് പറഞ്ഞു തീരും മുൻപേ എന്റെ ഫോൺ അടിച്ചു.. ഞാൻ അതെടുത്തു നോക്കി..
പ്രൈവറ്റ് നമ്പർ ആണ്.. ഞാൻ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വച്ചു..
“റോഷൻ….”
ഒരു നേർത്ത സംഗീതം പോലെ ഒരു പെണ്ണിന്റെ ശബ്ദം എന്റെ ചെവിയിൽ…ആ ശബ്ദം കേട്ടപ്പോൾ എന്റെ കയ്യിൽ ഒക്കെ രോമം പൊങ്ങി.
“യെസ്.. അതെ.. റോഷൻ ആണ്… ?”
ഞാൻ മെല്ലെ പറഞ്ഞു.
“ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം… ഇങ്ങോട്ട് ചോദ്യം വേണ്ട..”
ഞാൻ ഒന്ന് അമ്പരന്നു..
“എന്താണ് പറഞ്ഞോളൂ….?”
“മീനാക്ഷിയുടെ വീടിന്റെ അടുത്ത് ഒരു കറുത്ത നിറമുള്ള ഡുക്കാട്ടി പാനിഗാലെ പാർക്ക് ചെയ്തിട്ടുണ്ട്.. അതിന്റെ ബാഗിൽ കീ ഉണ്ട്.. ഓൺ ആക്കിയാൽ മതി.. അതിൽ ജിപിഎസ് ഉണ്ട്.. അതിൽ ഒരു റൂട്ട് സെറ്റ് ചെയ്തു വച്ചിട്ടുണ്ട്… അങ്ങോട്ട് പോകണം.. ഇന്ന് രാത്രി 1 മണി ആകുമ്പോൾ. അവിടെ മെറിൻ ഉണ്ട്.. അവളെ രക്ഷിക്കേണ്ട ചുമതല നിനക്ക് ആണ്.. നീ ആവശ്യപ്പെട്ടതും അതാണല്ലോ.. “
പെൺശബ്ദം പറഞ്ഞു നിർത്തി.. ഞാൻ ആകെ അമ്പരന്നു…
“കൂടാതെ.. നിനക്ക് സഹായി വേണം എന്ന് തോന്നിയാൽ.. ശോഭ അപ്പാർട്മെന്റിൽ സെക്കന്റ് ബിൽഡിംഗ്, ബി23 നമ്പർ ഫ്ലാറ്റ്. അവിടെ മൊണാലിസ എന്നൊരു പോലീസ് ഉണ്ട്.. അവളെ കൂട്ടുക..
പക്ഷെ.. അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.. അല്ലെങ്കിൽ ഒറ്റക്ക് പോകുക… ഓർക്കുക.. നീ ഇന്ന് പോയില്ലെങ്കിൽ മെറിൻ ജീവനോടെ ഉണ്ടാകില്ല… ഇന്ന് വന്നവൾ..മീനാക്ഷിയുടെ രൂപത്തിൽ ഇനി അവൾ വരില്ല.. അവൾക്ക് മുറിവ് ഉണങ്ങാൻ രണ്ടു ദിവസം വേണം… തയാറായി പോകുക.. ഓർക്കുക.. മെറിനെ മരണത്തിന് വിട്ടു കൊടുത്താൽ വലിയ ആപത്തുകൾ ആണ് വരുക. ബൈ..”
ഇത്രയും പറഞ്ഞു ഫോൺ കട്ട് ആയി.. ഞാൻ അമ്പരന്നു മീനുവിനെ നോക്കി.
“എന്താ? ആരാ വിളിച്ചത്??”
ഞാൻ അവൾക്ക് മറുപടി കൊടുക്കാതെ വേഗം പുറത്തേക്ക് ഓടി.. അല്പം മാറി മിനി പാർക്ക് ചെയ്തതിന്റെ ബാക്കിൽ ഞാൻ കണ്ടു…
കുതിക്കാൻ തയാറായി നിൽക്കുന്ന കരിമ്പുലിയെ പോലെ ഒരു കറുത്ത ഡുക്കാട്ടി പാനിഗാലെ…
ഞാൻ അങ്ങോട്ട് ചെന്നു അതിന്റെ ബാഗിൽ നിന്നും കീ എടുത്തു പോക്കറ്റിൽ ഇട്ടു.. ഡുക്കാട്ടിയുടെ കീ അടുത്തുണ്ടായാൽ ബൈക്ക് സ്റ്റാർട്ട് ആകും.. ആരെങ്കിലും കൊണ്ടുപോയാൽ മെറിൻ എന്നെന്നേക്കും ആയി പോകും..
ഈ ബൈക്കിന്റെ ശബ്ദം ആണ് കേട്ടത്.. അപ്പോൾ അമ്പ് എയ്ത ആളും ഇതിൽ വന്നതാണ്..
എന്തായാലും അത് ട്രിനിറ്റി അല്ല.. അവളുടെ ശബ്ദം എനിക്ക് അറിയാം.
ഒരുപക്ഷെ ട്രിനിറ്റി വിട്ട ആരെങ്കിലും ആകാം.. അപ്പോൾ എനിക്ക് സഹായിക്കാൻ ആൾ ഉണ്ട്.. എനിക്ക് സന്തോഷം തോന്നി. ഞാൻ സമയം നോക്കി.. 8 കഴിഞ്ഞു..
Again ✌