നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1521

“എന്താടാ?? നീ എന്തോ ഒളിക്കുന്നു.. നീ എന്തിനാ കരയുന്നെ?? അടിച്ചതിൽ അല്ലെ വിഷമം…?”

അവൾ എന്റെ കൈ എടുത്തു അവളുടെ മാറിൽ വച്ച് അമർത്തി..

ഞാൻ കൈ വലിച്ചു അവളെ മുറുക്കെ കെട്ടിപിടിച്ചു… വീണ്ടും കണ്ണുനീർ അവളുടെ തോളിൽ വീണു..

അവൾ വിഷമത്തോടെ എന്നെ കെട്ടിപിടിച്ചു..

“എന്താ എന്റെ റോഷുനു പറ്റിയത്??”

ഞാൻ വീണ്ടും മുഖം തുടച്ചു മൈൻഡ് ശരിയാക്കി.. കുറച്ചു വെള്ളം കൂടി എടുത്തു കുടിച്ചു..

“നീ.. ഇവിടെ വന്നിരുന്നോ?”

ഞാൻ അവളെ ബെഡിൽ പിടിച്ചു ഇരുത്തി.. എന്നിട്ട് നിലത്തു മുട്ടുകുത്തി ഇരുന്നു അവളുടെ കൈ പിടിച്ചു..

“വന്നിരുന്നു.. ഇവിടെ വൃത്തി ആക്കി ഞാൻ നിനക്ക് കഴിക്കാൻ വാങ്ങാൻ പോയതാണ്…”

അവൾ അതിശയത്തോടെ പറഞ്ഞു..

“അതാരുടെ ആണ് ചോര? ആരെങ്കിലും ആക്രമിക്കാൻ വന്നോ??”

അവൾ അല്പം പേടിയോടെ ചോദിച്ചു…

“ആക്രമിച്ചില്ല.. പക്ഷെ.. പക്ഷെ.. മീനൂസ്.. അത് പറഞ്ഞാൽ നീ എങ്ങനെ എടുക്കും എന്ന് പോലും എനിക്കറിയില്ല…”

ഞാൻ നിലത്ത് ഇരുന്നു.. അവൾ താഴെ ഇറങ്ങി എന്റെ ഒപ്പം ഇരുന്നു..

“പറ.. നീ പറയടാ… “

“ആരാ വന്നേ എന്ന് നീ ചോദിച്ചില്ലേ? നീ തന്നെ ആണ് വന്നത്….ഒപ്പം ആരോ നിന്റെ നെഞ്ച് തുളച്ചു ഒരു അമ്പ് എയ്തു.. നീ അത് വലിച്ചു ഊരി എന്നെ തള്ളി മാറ്റി അടുക്കള വാതിൽ പൊളിച്ചു പോയി.. “

ഞാൻ മെല്ലെ പറഞ്ഞു… അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. എന്നിട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി… എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല.. പക്ഷെ… ഒന്നും മിണ്ടിയില്ല ഞാൻ..

അവൾ ചിരിച്ചു ചിരിച്ചു എന്റെ ദേഹത്തേക്ക് ചാരി.. ഞാൻ ഒന്നും മിണ്ടിയില്ല..

അൽപ നേരം കഴിഞ്ഞു അവൾ ചിരി മതിയാക്കി എന്നെ നോക്കി..

“നീ കാര്യം പറ.. തമാശ ആണ് നിനക്ക് എല്ലാം…..”

അവൾ എന്റെ കവിളിൽ ഒന്ന് പിച്ചി..

“നീ ഒന്ന് അടുക്കളയിൽ ചെന്നു നോക്ക്…”

ഞാൻ അവളോട് പറഞ്ഞു.. ഉടനെ അവൾ എണീറ്റ് അടുക്കളയിൽ ചെന്നു.. പിന്നെ അനക്കം ഒന്നും ഇല്ല.. കുറച്ചു കഴിഞ്ഞു മെല്ലെ തിരിച്ചു വന്നു അടുത്ത് ഇരുന്നു..

“ഞാൻ തമാശ ആണ് പറയുന്നത് എന്ന് നിനക്ക് തോന്നിയോ??”

ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചപ്പോൾ അവിടെ ചിരി ഇല്ലായിരുന്നു..

വല്ലാത്ത ഒരു ഭാവം വന്നു.. പരിഭ്രമം വന്നു… അതോടെ ഞാൻ നടന്ന കാര്യം മൊത്തം അവളോട് പറഞ്ഞു..

അവൾ ഒന്നും മിണ്ടിയില്ല.. തല താഴ്ത്തി ഇരുന്നു.. അവൾ വേഗം ഫോൺ എടുത്തു ആരെയോ വിളിച്ചു..

“കിടന്നോടീ??”

മീനു അത് ചോദിച്ചപ്പോൾ അർച്ചന ആണെന് എനിക്ക് മനസിലായി..

അവൾ എന്തോ പറഞ്ഞു..

“എന്നാൽ ശരി.. ഇപ്പൊ വരാം..”

അവൾ വേഗം തന്നെ ഫോൺ വച്ചു.. ഇനി അവളുടെ വേഷത്തിൽ ആരെങ്കിലും അവിടെ ചെന്നോ എന്നറിയാൻ ആണ്..

“ട്രിനിറ്റി.. അവൾ വന്നോ? ആരാ അമ്പ് എയ്‌തെ?”

മീനു എന്നോട് ചോദിച്ചു..

35 Comments

Comments are closed.