നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1521

“അറിയാതെ അടിച്ചു പോയതാണ്… സാരമില്ല.. എന്റെ റോഷു അല്ലെ….നിനക്ക് എന്തോ പ്രാന്ത് പിടിച്ചത് പോലെ….ഐ ലവ് യു…”

അവൾ എന്റെ മുഖം പിടിച്ചു എന്റെ ചുണ്ടിൽ ശക്തി ആയി ചുംബിച്ചു..
എന്റെ തലയെ മുറുക്കെ പിടിച്ചു അവൾ ആഞ്ഞു ചുംബിച്ചു.. പതുക്കെ ഞാനും അവൾക്ക് വഴങ്ങി..

തിരിച്ചു ചുംബിച്ചു..
അവളെ തിരിച്ചു കിട്ടിയ സന്തോഷമോ ആവേശമോ എന്നെ പ്രാന്ത് പിടിപ്പിച്ചു…

ദീർഘമായ ചുംബനത്തിൽ ശ്വാസം മുട്ടിയപ്പോൾ ഏതോ ഒരു നിമിഷത്തിൽ അവൾ ചാടി എണീറ്റ് ഭിത്തിയിൽ ചാരി നിന്ന് കിതച്ചു..

സാരി അവളുടെ തോളിൽ നിന്നും ഊർന്നു പോയിരുന്നു…

അവൾ അതെടുത്തു കുത്താൻ മറന്നു എന്നെ നോക്കി നിന്ന് കിതച്ചു..

അവളുടെ മുഖം ചുവന്നിരുന്നു…

ഞാൻ ശ്വാസം ആഞ്ഞു വലിച്ചു.. മുഖം ഒന്ന് കഴുകി തുടച്ചു.. വെള്ളം മടുമാടെ കുടിച്ചു.

“എന്താടാ.. നീ എന്തോ മറക്കുന്നുണ്ട്…”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി.. ഒന്നും മിണ്ടിയില്ല.. എങ്ങനെയാ ഇതിപ്പോൾ അവളോട് പറയുക?

“ഇതെന്താ?? റോഷു.. നിനക്ക് നിനക്ക് എന്താ പറ്റിയെ? ദൈവമേ…”

അവൾ പെട്ടെന്ന് എന്തോ കണ്ടത് പോലെ ഓടി വന്നു എന്റെ ദേഹത്ത് തപ്പി..

എന്റെ ജാക്കറ്റ് മാറ്റി ബനിയൻ പൊക്കി നോക്കി.. ദേഹം മൊത്തം തപ്പി..

“എവിടെയാ.? എവിടെയാ മുറിഞ്ഞേ??”

അവൾ ചിലമ്പിച്ച ശബ്ദത്തോടെ എന്റെ മുഖത്ത് നോക്കി..

“എന്താടീ???”

കുറെ നേരത്തിന് ശേഷം എന്റെ ശബ്ദം പൊങ്ങി..

“ചോര…..?”

അവൾ വാതിലിന്റെ അപ്പുറത്തേക്ക് വിരൽ ചൂണ്ടി…

“അത് നിന്റെ ആണ്…”

ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമം നടത്തി..

“എന്റെയോ??”

അവൾ എന്റെ മുഖത്തേക്ക് നോക്കി.. അത് കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചു…

വല്ലാത്ത അവസ്ഥ ആയിരുന്നിട്ടും ഞാൻ നന്നായി ചിരിച്ചു…
“പോടാ പട്ടി.. ചെറ്റേ… “

അവൾ എന്നെ നോക്കി പല്ലിറുമ്മി… ഞാൻ കുപ്പി മാറ്റി വച്ചു അവളെ തളളി കൊണ്ടുപോയി ഭിത്തിയോട് ചേർത്ത് നിർത്തി..

സാരി ഇപ്പോഴും നിലത്താണ്..
ഞാൻ മെല്ലെ മുഖം അവൾക്ക് നേരെ കൊണ്ടുപോയി.. ചുംബിക്കാൻ പോകുന്നത് പോലെ.

“വേണ്ടാ..തൊടരുത്… തുപ്പും ഞാൻ…”

അവൾ വാ പൊളിച്ചു തുപ്പാൻ വരുന്നത് പോലെ കാണിച്ചു..

“എന്നാൽ തുപ്പിക്കൊ….”

ഞാൻ വാ തുറന്നു കാണിച്ചപ്പോൾ അവളിൽ ദേഷ്യ ഭാവം മാറി ചിരിയും നാണവും പടർന്നു.. അവൾ എന്റെ കവിളിൽ ഒന്ന് പിച്ചി. കവിളിൽ ഒരു ഉമ്മ തന്നു.

ഞാൻ അവളുടെ സാരി വലിച്ചു അവളുടെ തോളിൽ ഇട്ടു.. അവളുടെ മുടി ഒതുക്കി… കവിളിൽ ഒന്ന് തലോടി..

അവളുടെ ഇരു ചുമലിലും പിടിച്ചു അവളുടെ കരിംകൂവള മിഴികളിൽ നോക്കിയപ്പോൾ അറിയാതെ കണ്ണ് വീണ്ടും നനഞ്ഞു…

ആലോചിക്കാൻ വയ്യ.. മീനു ഇല്ലാത്ത ഒരു ലോകം… അർച്ചന പോലെ തന്നെ ആണ് എനിക്ക് ഇവൾ.

35 Comments

Comments are closed.