നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1521

ഞാൻ ധൈര്യം സംഭരിച്ചു വാതിൽ കടന്നു പുറത്തെത്തിയപ്പോൾ മീനു സ്കൂട്ടി പാർക്ക് ചെയ്യുന്നു.. അതെ പച്ച ഹാഫ് സാരി..

ഞാൻ അവളെ പകച്ചു നോക്കി.. സൂക്ഷിച്ചു നോക്കി.. അവൾ എന്നെ കണ്ടപ്പോൾ കണ്ണുകൾ വിടർത്തി ഒന്ന് മുടി ഒതുക്കി വെച്ച് സ്വതവേ ഉള്ള പുഞ്ചിരി സമ്മാനിച്ചു…

ഞാൻ അവളെ നോക്കി നിന്നു.. നെഞ്ചിൽ ചോര ഒന്നും ഇല്ല.. അപ്പോൾ നേരത്തെ വന്നത്??

ഞാൻ ഓടി ചെന്ന് മീനുവിനെ പിടിച്ചു എന്റെ നേരെ തിരിച്ചു.. എന്റെ ഭാവം കണ്ടിട്ട് ആകണം അവൾ നന്നായി പകച്ചു..

“എന്താ? എന്താടാ??”

ഞാൻ അത് ശ്രദ്ധിക്കാതെ അവളുടെ മാറിൽ തപ്പി നോക്കി…

സാരി വലിച്ചു മാറ്റി കൈ ബ്ലൗസിൽ കൂടി ഓടിച്ചു നോക്കി..
അവൾ കണ്ണും മിഴിച്ചു വാ പൊളിച്ചു നിൽക്കുന്നു.. ഞാൻ അവളെ തിരിച്ചു നിർത്തി..

പുറത്തു മുറിവ് ഒന്നും ഇല്ല.. എന്നാലും ഞാൻ അവളുടെ പുറകിലെ ബ്ലൗസിന്റെ ഭാഗം വലിച്ചു കീറി…. ഇല്ല.. മുറിവ് ഒന്നും ഇല്ല..

“നീ നീ…എന്താ?”

അവൾ പതറിക്കൊണ്ട് ചോദിച്ചു..

ഞാൻ അവളുടെ നെഞ്ചിൽ വീണ്ടും കൈ ഓടിച്ചു നോക്കി.. ഒരു പെണ്ണിന്റെ മാറിൽ ആണ് ഞാൻ കൈ വച്ചിരിക്കുന്നത് എന്ന കാര്യം മറന്നു പോയി..

“പ്രാന്താണോ പട്ടി നിനക്ക്???”

അവൾ പെട്ടെന്ന് ദേഷ്യപ്പെട്ട് വെട്ടിത്തിരിഞ്ഞു എന്റെ കവിളിൽ ആഞ്ഞു ഒരു അടി അടിച്ചു..

“ടാപ്…”

അപ്പോഴാണ് എനിക്ക് ബോധം വന്നത്… ഒരു നിമിഷം ഞാൻ അനങ്ങാതെ നിന്ന് അവളെ നോക്കി.. അവളുടെ കണ്ണിൽ എന്നെ അടിച്ചതിന്റെ കുറ്റബോധം..

“റോഷു… ഞാൻ.. അറിയാതെ.. ക്ഷ…”

അവളെ മുഴുമിപ്പിക്കാൻ വിടാതെ ഞാൻ അലറി കരഞ്ഞു കൊണ്ട് അവളെ മുറുക്കി കെട്ടിപിടിച്ചു..

അവൾ അതിശയിച്ചു.. പക്ഷെ എന്തോ നടന്നു എന്ന് അവൾക്ക് ബോധ്യം വന്നു..
അവൾ എതിർപ്പ് ഒന്നും കാണിക്കാതെ എന്റെ പുറം മെല്ലെ തടവി..

മുറുക്കെ കെട്ടിപിടിച്ചു.. അത്ര നേരം അടക്കി വച്ച മാനസിക സമ്മർദ്ദം ഞാൻ കരഞ്ഞു തീർത്തു.. കരച്ചിൽ ഒന്ന് ഒതുങ്ങിയപ്പോൾ ഞാൻ അവളിൽ നിന്നും അടർന്നു മാറി കണ്ണ് തുടച്ചു..

എനിക്ക് അത്ര സങ്കടം വന്നിരുന്നു..

അവൾ വേഗം എന്നെ വലിച്ചു അകത്തു കൊണ്ടുപോയി ബെഡിൽ ഇരുത്തി..

എനിക്ക് വല്ലാത്തൊരു അവസ്ഥ വന്നിരുന്നു.. ഇത്ര സ്നേഹിക്കുന്നവളുടെ മരണം മുൻപിൽ കണ്ട ഞാൻ..

അതാരാണെന്ന് എനിക്ക് അറിയില്ല.. പക്ഷെ.. ഇപ്പോൾ മീനുവിനെ കണ്ടപ്പോൾ എനിക്ക് ഉണ്ടായ വികാര തള്ളൽ…

“നിനക്ക് എന്താ പറ്റിയത്?”

അവൾ സാരി അല്പം പൊക്കി എന്റെ മടിയിൽ കാലുകൾ അപ്പുറവും ഇപ്പുറവും ഇട്ടു ഇരുന്നു.. അവൾ എന്റെ താടി പിടിച്ചു പൊക്കി..
എന്റെ കണ്ണിൽ നിന്നും വെള്ളം ചാടുന്നുണ്ടായിരുന്നു.. അത്രക്ക് വിഷമം..

നനഞ്ഞ കണ്ണുകളിൽ അവൾ മെല്ലെ അധരം അമർത്തി..

അതിനു ശേഷം എന്നെ അവളുടെ നെഞ്ചിലേക്ക് അമർത്തി.. എന്റെ പുറത്ത് മെല്ലെ തടവി.. അതൊരു ആശ്വാസം തോന്നി.

35 Comments

Comments are closed.