നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1521

“നിന്റെ കഴുത്തിൽ ഒരു താലി കെട്ടിക്കണം.. ഞാൻ വാങ്ങി വച്ചിട്ടുണ്ട്…”

“എന്ത്??”

“താലി.. “

“ശരിക്കും??”

“ആടി പെണ്ണെ.. എന്നിട്ട് വേണം നമുക്ക് ഒരുമിച്ചു പ്രസവിക്കാൻ…എന്ത് രസം ആകും അല്ലെ?? നിന്റെ കുട്ടി എന്നോ എന്റെ കുട്ടി എന്നോ ഇല്ലാതെ ഒരുമിച്ചു.. നമ്മൾ രണ്ടുപേരും അവർക്ക് അമ്മമാർ ആയി.. ഒന്ന് ആലോചിച്ചു നോക്ക്…? “

അർച്ചന അത് പറഞ്ഞപ്പോൾ മീനു ഒന്നും മിണ്ടാതെ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി..

അവൾ കരയുകയാണ് എന്ന് കഴുത്ത് നനഞ്ഞപ്പോൾ ആണ് അർച്ചനയ്ക്ക് മനസിലായത്.. അവൾ മീനുവിനെ ചേർത്ത് പിടിച്ചു.. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തപ്പോൾ അവൾ അർച്ചനയെ മുറുക്കെ കെട്ടിപ്പിടിച്ചു..

****

Somewhere unknown

മെറിൻ തളർന്നു എഴുനേറ്റ് ഇരുന്നു…

കയ്യിൽ നിന്നും ഒഴുകിയ രക്തം തളം കെട്ടി കിടക്കുന്നു.. മുറിവിൽ നിന്നും ഇപ്പോൾ ചോര വരുന്നില്ല..

വേദന സഹിക്കാൻ വയ്യ.. അവൾ മെല്ലെ എഴുനേറ്റ് ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു..

ഗൗണിന്റെ ഒരു കഷ്ണം തുണി എടുത്തു കൈ ചുറ്റി കെട്ടി..

മരണം അടുത്തു എന്ന് അവൾക്ക് മനസിലായി.. നല്ലൊരു മരണം കിട്ടാൻ ഭാഗ്യം വേണം..

റോഷനെ കണ്ടിരുന്നെങ്കിൽ. അവൻ ഗ്രീസിൽ ആകും.. എങ്ങനെ വരാൻ ആണ്? എനിക്ക് പറ്റിയത് അറിഞ്ഞിട്ടു പോലും ഉണ്ടാകില്ല..

അന്ന് രാത്രി അവൻ എന്നെ എന്തൊക്കെയാണ് കാണിച്ചത്.. അവൾക്ക് ആ അവസരത്തിലും നാണം വന്നു..

പക്ഷെ ഏകാന്തതയും നിശബ്ദതയും അവളിൽ മരണഭയം കൊണ്ടുവന്നിരുന്നു..

മരിക്കാൻ തയാറായി അവൾ ബെഡിൽ ചാരി ഇരുന്നു..

അവൻ വന്നു ഇവരെ ഒക്കെ അടിച്ചു എന്നെ കൊണ്ടുപോയിരുന്നു എങ്കിൽ… ഒരു പ്രതീക്ഷ ഇല്ലാതെ ഇല്ല.. എന്നെ കാണാതായി എന്ന് ന്യൂസ് ഉണ്ടാകില്ലേ? കാണുമോ എന്തോ…

അവൾ മെല്ലെ കണ്ണടച്ച് ഇരുന്നു.

***
ഞാൻ ബൈക്ക് വെടിച്ചില്ലു പോലെ പായിച്ചു വിട്ടു.. മൊണാലിസ എന്റെ വയറിൽ കൈ ചുറ്റി എന്നോട് ചേർന്ന് ഇരുന്നപ്പോൾ എനിക്ക് ദേഷ്യം തോന്നി..

എന്നാലും ഒന്നും മിണ്ടിയില്ല.. സമയം 12:24 am കഴിഞ്ഞപ്പോൾ ആ പറഞ്ഞ സ്ഥലത്ത് എത്തി.. അവിടെ നിന്നും ഇനി ഒരു കുന്നുള്ള സ്ഥലം ആണ്..

അങ്ങോട്ട് കയറി ചെന്നാൽ ഒരു കൊക്കയും.. അവിടെ ഒരു ബിൽഡിംഗ് ഒന്നും ഞാൻ കണ്ടിട്ടില്ല.. ഞാൻ വണ്ടി മുകളിലേക്ക് വിട്ടു..

അധികം വണ്ടികൾ സഞ്ചരിക്കാത്ത ഒരു പാത ആണ്.. വഴിയിൽ പുല്ലുകൾ വളർന്നു നിൽക്കുന്നു.. എന്നാൽ.. വണ്ടികൾ ഇടക്ക് കയറി പോകുന്നുണ്ട് എന്ന തെളിവ് ആയി രണ്ടു ടയറിന്റെ പാത കാണുന്നുണ്ട്..

വണ്ടി മുകളിൽ എത്തി.. ഒന്നും ഇല്ല.. ഇവിടെ കുറച്ചു മരങ്ങൾ ഉണ്ട്..
ഒരു മീഡിയം കാട് തന്നെ.. ഞാൻ വണ്ടി ഒരു മരച്ചുവട്ടിൽ നിർത്തി..
അവൾ ഇറങ്ങിയപ്പോൾ ഞാൻ വണ്ടി തള്ളി പുല്ലിന്റെ ഇടയിൽ കൊണ്ടുപോയി ചെരിച്ചു ഇട്ടു.. ഇപ്പൊ ക്ലീൻ ആണ്..

മൊണാലിസ പിസ്റ്റൾ എടുത്തു ബൂട്ടിന്റെ ഇടയിൽ തിരുകി..

“എവിടെ? “

അവൾ അക്ഷമ ആയി എന്നോട് ചോദിച്ചു..

“ഒരു മണി വരെ വെയിറ്റ് ചെയ്യാൻ ആണ് പറഞ്ഞത്…”

ഞാൻ മെല്ലെ പറഞ്ഞു.. ചുറ്റും ഒരു അനക്കവും ഇല്ല..

“ആര് പറഞ്ഞു…? ഐ തിങ്ക് സംവൺ പ്രാങ്ക്ഡ് യു… ആൻഡ് ഐ വെസ്റ്റഡ് മൈ ടൈം..”

അവൾ അക്ഷമ ആയി എന്നെ നോക്കി..എനിക്ക് ദേഷ്യം വന്നു..

“അത്ര സൂക്കേട് ആണെങ്കിൽ തിരിച്ചു പോ.. നിന്നെയൊക്കെ വിളിച്ച എന്നെ പറഞ്ഞാൽ മതി.. പോലീസ് എന്ന പേരും മറ്റേടത്തെ സ്വഭാവവും.. കാലിൽ വാരി ഞാൻ നിലത്തടിക്കും പുല്ലേ… “

അതോടെ അവൾ ഒതുങ്ങി.. ഒരു മണിക്ക് രണ്ടു മിനുട്.. ഞാൻ പതുങ്ങി ഇരുന്നു.. അവൾ എന്റെ ഒപ്പം അവിടെ ഇരുന്നു..

“നിനക്ക് മരിക്കാൻ പേടി ഉണ്ടോ ലിസ??”

അവൾ എന്നെ തുറിച്ചു നോക്കി..

“എന്നെ കൊല്ലാൻ ആണ് കൊണ്ടുവന്നത് എങ്കിൽ ഞാൻ നിന്നെ കൊന്നിട്ടേ പോകു….”

അവളുടെ ഡയലോഗ്..

“നിന്നെ ഒക്കെ കൊന്നിട്ട് എന്ത് മൈ… അല്ലേൽ വേണ്ട.. ഒരു കോപ്പും കിട്ടാൻ ഇല്ല എനിക്ക്..”

“ഒരു മണി കഴിഞ്ഞു.. “

അവൾ മറുപടി പറഞ്ഞു…

“ഒന്ന് ഒതുങ്ങി നിൽക്ക്… ഈ പണ്ടാരത്തിനെ കൊണ്ടുവന്ന എന്നെ പറഞ്ഞാൽ മതി…”

എനിക്ക് വല്ലാതെ ദേഷ്യം വന്നു..

“ഞാൻ ഒരു പോലീസ് ഓഫീസർ ആണ്…”

“എന്നിട്ട് എവിടെടീ കാണാതെ പോയ മെറിൻ? നീയൊക്കെ എന്ത് ചെയ്തു??”

“മാന്യമായി സംസാരിച്ചൂടെ?”

“വീട്ടിൽ കയറി വരുന്നവനെ അടിക്കുന്ന നീയാണോ എന്നെ മാന്യത പഠിപ്പിക്കാൻ വരുന്നത്? “

“അതിന് നീ…”

അവൾ പൂർത്തി ആക്കുന്നതിനു മുൻപേ അടിയിൽ നിന്നും ഒരു വെളിച്ചം കയറി വരുന്നത് കണ്ടു.. ഞങ്ങൾ പതുങ്ങി ഇരുന്നു..

കയറി വന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ടപ്പോൾ തന്നെ അതൊരു റോൾസ് റോയ്‌സ് ആണെന്ന് മനസിലായി..

അത് പതുങ്ങി കയറി വന്നു കൊക്കയുടെ അടുത്ത് നിർത്തി.. അതിൽ നിന്നും ആദ്യം ഇറങ്ങിയത് ഒരു പെണ്ണ് ആണ്.

ട്രിനിറ്റി ഒക്കെ ഇടുന്ന തരം വേഷം.. പക്ഷെ മുഖം അരണ്ട വെളിച്ചത്തിൽ കാണാം.. കൂർത്ത തൊപ്പി.. അവൾ കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു.. നല്ല പൊക്കം ഉണ്ട്.. ഹീൽ ഷൂസ് ആണ് കാലിൽ.

ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരുത്തൻ ഇറങ്ങി.. നല്ല വലിപ്പം ഉള്ള ഒരാൾ..

അവർ രണ്ടുപേരും കൊക്കയുടെ അടുത്ത് ചെന്നു നിന്നു..

അതിനു ശേഷം അവൾ അവിടെ ഇരുന്നു കാലു കൊണ്ട് തപ്പി.. എന്നിട്ട് തിരിഞ്ഞു കൊക്കയിലേക്ക് ഇറങ്ങി.. അവനും അതുപോലെ ഇറങ്ങി താഴേക്ക് പോയി..

“അതിന്റെ താഴെ എന്തോ ഉണ്ട്… മെറിൻ അവിടെ ആകും…”

ലിസ എന്റെ ചെവിയിൽ പറഞ്ഞു.

“മെറിനെ അവർ ഇപ്പൊ കൊല്ലും…”

അതും പറഞ്ഞു ഞാൻ ശബ്ദം ഉണ്ടാക്കാതെ കൊക്കയുടെ അടുത്തേക്ക് ചെന്ന് കുനിഞ്ഞു നോക്കി.. ഒരു ഇരുമ്പിന്റെ കോവണി.. കാല് തെറ്റിയാൽ കൊക്ക ആണ്.

ഞാൻ അതിലേക്ക് ഇറങ്ങിയപ്പോൾ മൊണാലിസ എന്റെ കൈ പിടിച്ചു..

“എന്താടീ?”

“വാട്ട്സ് യുവർ പ്ലാൻ?”

“അറ്റാക്ക്…. അത് തന്നെ…”

ഞാൻ താഴേക്ക് ഇറങ്ങിയപ്പോൾ അവളും ഒപ്പം കോവണിയിൽ കയറി.

താഴെ എത്തിയത് ഒരു ഗുഹയുടെ എൻട്രൻസ് പോലെ ഒരു വലിയ ഭാഗത്തു ആണ്.. അതിന്റെ ഉള്ളിൽ ഒരു ഇരുമ്പു ഡോറും..

ഞാൻ അങ്ങോട്ട് ചെന്നു.. ലിസ പുറകെ ഉണ്ട്.. അവൾ കയ്യിൽ ഗൺ എടുത്തിരുന്നു. കതക് അമർത്തി നോക്കിയപ്പോൾ ലോക്ക് ആണ്..

ഞാൻ അതിൽ ഒന്ന് മുട്ടി.. എന്തോ അനക്കം കേട്ടു.. ലോക്ക് മാറുന്ന ശബ്ദം..

കതക് തുറന്ന ഉടനെ ഞാൻ ഒരു മുഖം കണ്ടു.. കണ്ടതും കൈ ചുരുട്ടി ആഞ്ഞു ഒരു ഇടി താടിക്ക് ഇടിച്ചു.. അയാൾ താഴേക്ക് വീണു..

ഞാൻ അകത്തു കയറി നിലത്തു കിടന്നവനെ നോക്കി.. കറുത്ത ഗൗൺ ഇട്ട ഒരുത്തൻ..

അവന്റെ തലക്ക് ഒരു ഇടി കൂടി കൊടുത്തു ഞാൻ നീണ്ട ഹാളിൽ കൂടി അപ്പുറ വശത്തേക്ക് ഓടി…

ഡോർ തുറന്നു അകത്തു കയറി.. ഒരു ഹാൾ അതിൽ രണ്ടു റൂം.. ആദ്യം കണ്ട റൂം ഞാൻ തുറന്നു നോക്കി..

ആരും ഇല്ല.. രണ്ടാമത്തെ റൂം തുറന്നു.. താഴേക്ക് പോകുന്ന സ്റ്റെപ്.. ഞാൻ അതിൽ കൂടി ഇറങ്ങി എത്തിയത് വീണ്ടും രണ്ടു വശത്തും ഓരോ ഡോറിന്റെ മുൻപിൽ ആണ്.

ഒരെണ്ണം തുറന്നു… അതിൽ കറുത്ത വേഷം അണിഞ്ഞ ഒരു പെണ്ണ്. അവളുടെ റൂം ആണെന്ന് തോന്നി.. അവൾ ഒരു ബെഡിൽ ഇരിക്കുകയായിരുന്നു..

എന്നെ കണ്ടതും അവൾ നിലവിളിക്കാൻ വായ തുറന്നു.. ഞാൻ അതിനു മുൻപേ അവളുടെ കഴുത്തിൽ പിടിച്ചു പൊക്കി ഭിത്തിയോട് ചേർത്ത് വച്ചു..

അവൾ കിടന്നു പിടഞ്ഞു..

“എവിടെയാഡീ മെറിൻ??”

ഞാൻ അവളെ നോക്കി മുരണ്ടു.. അവൾ എന്തോ പറയാൻ വന്നു.. ഞാൻ മെല്ലെ പിടി അയച്ചു..

“കൊന്നു.. താഴെ…അവർ….”

അത്രയും കേട്ടപ്പോൾ എന്റെ തലച്ചോറിൽ ഒരു സ്ഫോടനം നടന്നു..

ഞാൻ അവളുടെ തല ഭിത്തിക്ക് ചേർത്ത് ഒരു ഇടി കൊടുത്തു പുറകിൽ ഉണ്ടായിരുന്ന ലിസയെ തള്ളി മാറ്റി അടുത്ത ഡോർ തുറന്നു..

***

ബെഡിൽ ഇരുന്ന മെറിൻ ഡോർ തുറക്കുന്ന ശബ്ദം കേട്ടു…

അകത്തേയ്ക്ക് കുറച്ചു പേര് വന്നു.. അതിൽ രണ്ടു പെണ്ണുങ്ങളും നാല് ആണുങ്ങളും ഉണ്ടായിരുന്നു..

ആ ചുവന്ന മുടിക്കാരി.. അവൾക്ക് അല്ലാതെ ബാക്കി എല്ലാവരും കറുത്ത ഗൗണും കൂർത്ത തൊപ്പിയും വച്ചിരുന്നു..

അതിൽ ഒരാൾ ഒരു കസേരയിൽ ഇരുന്നു..

“മാസ്റ്റർ… തുടങ്ങട്ടെ??”

അതിൽ കൂർത്ത തൊപ്പി വച്ച ഒരാൾ അയാളോട് ചോദിച്ചപ്പോൾ അയാൾ തല കൊണ്ട് അനുവാദം കൊടുത്തു..

അപ്പോഴേക്കും കൂട് തുറന്നു മെറിനെ പുറത്തുകൊണ്ടുവന്നിരുന്നു..

രണ്ടു പേര് മെറിന്റെ കൈ വലിച്ചു പിടിച്ചു കസേരയിൽ ഇരുന്ന ആളിന്റെ മുൻപിൽ കൊണ്ടുവന്നു..

“മെറിൻ തോമസ്.. അവസാന അവസരം.. ഉച്ചത്തിൽ പറ.. പ്രൈസ് ലൂസിഫർ എന്ന്.. ലൂസിഫർ ആണ് എന്റെ പിതാവ് എന്ന് ഉച്ചത്തിൽ പറ… ഏഴ് പ്രാവശ്യം.. ആർ യു റെഡി?? നിനക്ക് സുഖ മരണം കിട്ടും…”

അയാളുടെ ഘനം ഉള്ള ശബ്ദം…

“ഫക്ക് ഓഫ്”

മെറിന്റെ മറുപടി അതായിരുന്നു… നിമിഷ നേരം കൊണ്ട് മെറിന്റെ അലർച്ച അവിടെ മുഴങ്ങി..

ചുവന്ന മുടിയുള്ള പെണ്ണ്.. അവളുടെ കയ്യിലെ ചാട്ട മെറിന്റെ പുറത്തു പതിച്ച ശബ്ദവും അവളുടെ കരച്ചിലും ആ ഇരുണ്ട ഹാളിൽ മുഴങ്ങി..

“അവളെ റെഡി ആക്കി നിർത്തൂ..”

അയാൾ പറഞ്ഞപ്പോൾ അവർ അവളെ ഭിത്തിയിൽ ഉള്ള ഒരു അടയാളത്തിൽ അമർത്തി നിർത്തി..

രണ്ടു കൈകളും വിടർത്തി വലിച്ചു പിടിച്ചു..

കയ്യിലെ മുറിവിൽ ഒരാൾ ശക്തിയിൽ അമർത്തി വലിച്ചപ്പോൾ മെറിന്റെ കണ്ണിൽ നിന്നും വെള്ളം കുടുകുടാ ചാടി..
കയ്യിൽ നിന്നും വീണ്ടും ചോര വന്നു..

“യു നോ വാട്ട്? നിന്റെ ദേഹത്തെ ഓരോ ഞരമ്പും മുറിച്ചാണ് നിന്നെ കൊല്ലാൻ പോകുന്നത്.. വേദന നീ നന്നായി അറിയണം…. നിന്റെ കണ്ണുനീർ.. ഓ ഐ ലവ് ഇറ്റ്….നിന്റെ രക്തം ഞാൻ കുടിക്കും….”

ചുവന്ന മുടി ഉള്ളവൾ മുൻപോട്ട് വന്നു മെറിന്റെ കവിളിൽ ചൂണ്ടു വിരൽ കൊണ്ട് തൊട്ടു നാക്കിൽ വച്ചു…

ഒന്ന് ചിരിച്ച ശേഷം അവൾ മെറിന്റെ ദേഹത്ത് അവൾ ഇട്ടുകൊടുത്ത ഗൗൺ നെടുകെ വലിച്ചു കീറി.. മൂർച്ച ഉള്ള ഒരു നീളൻ കത്തി അവളുടെ പൊക്കിളിൽ മുട്ടിച്ചു..

“എനി ലാസ്‌റ്റ് വേർഡ്‌സ്??”

മെറിൻ അവളുടെ മുഖത്തേക്ക് നോക്കി…

“യ.. ഫക്ക് യുവർസെൽഫ്…”

മെറിൻ ഒരു പുച്ഛ ചിരിയോടെ അത് പറഞ്ഞപ്പോൾ ചുവന്ന മുടി പുറകിലേക്ക് ഒതുക്കി വച്ച് അവൾ ദേഷ്യത്തിൽ കത്തുന്ന കണ്ണുകളും ആയി മെറിനെ നോക്കി..

എന്തോ പറയാൻ വാ തുറന്നു.

“യു നോ വാട്ട്??….”

അവൾ പറയാൻ വന്നത് പൂർത്തി ആക്കാൻ ആയില്ല..

അതിനു മുൻപേ വലിയ ശബ്ദത്തിൽ ഡോർ പൊളിഞ്ഞു തെറിച്ചു പോകുന്നത് കണ്ടു..

ഒരാൾ ചാടി അകത്തേക്ക് വരുന്നതും കണ്ടു… വന്ന ആൾ ചാടി ഉയർന്നു കറങ്ങി മുൻപിൽ നിന്ന ഒരുത്തന്റെ കഴുത്തിന് തന്നെ ഒരു റൌണ്ട് കിക്ക്‌ അടിച്ചപ്പോൾ അവൻ വാഴ വെട്ടിയത് പോലെ നിലത്തു വീണു…

അവന്റെ പുറകിൽ നിന്നും കുതിച്ചു വന്ന ഒരു പെണ്ണ് വാതിലിന്റെ അടുത്ത് നിന്ന കറുത്ത വേഷക്കാരിയുടെ നെഞ്ച് നോക്കി ചവുട്ടി തെറിപ്പിച്ചതും മെറിൻ കണ്ടു.. ചവിട്ട് കൊണ്ടവൾ ഇരുമ്പു കൂട്ടിൽ തല അടിച്ചു നിലത്തു വീണു..

“റോഷൻ….! “

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. സന്തോഷം കൊണ്ട്..

****

വീണ്ടും താഴേക്ക് സ്റ്റെപ്.. ഓടി ഇറങ്ങി നേരെ കണ്ട ഡോർ ഞാൻ ചാടി ഉയർന്നു ആഞ്ഞു ചവുട്ടി.. അത് പൊളിഞ്ഞു തെറിച്ചു പോയി..

നേരെ മുൻപിൽ നിന്നവന്റെ കഴുത്തിന് തന്നെ ചാടി ഒരു റൌണ്ട് കിക്ക്‌ അടിച്ചു..
അപ്പോഴേക്കും പുറകിൽ നിന്നും കുതിച്ചു വന്ന ലിസ ഒരുത്തിയുടെ നെഞ്ച് നോക്കി സൈഡ് കിക്ക്‌ അടിച്ചു തെറിപ്പിച്ചു.

ഞാൻ നേരെ നിന്ന് മെറിനെ നോക്കി.. എന്റെ ചവിട്ട് കിട്ടിയവനും ലിസയുടെ ചവിട്ട് കിട്ടിയവളും അനക്കം ഇല്ലാതെ കിടക്കുന്നു..
അവൾ തല ഇരുമ്പു കൂട്ടിൽ അടിച്ചാണ് വീണത്..

ഇനി ബാക്കി നാല് പേര്..അവരൊക്കെ ഞെട്ടി നിൽക്കുകയാണ്. രണ്ടുപേർ മെറിനെ പിടിച്ചു വെച്ചിരിക്കുന്നു..അവളുടെ തുണി നെടുകെ കീറി നഗ്നത കാണുന്നുണ്ട്..

ഒരുത്തി അവളുടെ മുൻപിൽ ഒരു ചാട്ടയും കയ്യിൽ ഒരു കത്തിയും പിടിച്ചു നിൽക്കുന്നു.. ഒരാൾ കസേരയിൽ ഇരിക്കുന്നു..

“ഫ്രീസ്… ലീവ് ഹേർ….”

ലിസ തോക്കെടുത്തു ചൂണ്ടി അലറി.. ഇവർ തോക്കുകൾ ഉപയോഗിക്കില്ല എന്ന് കേട്ടിട്ടുണ്ട്..

എല്ലാവരും പകച്ചു നിന്നപ്പോൾ ഞാൻ മെറിന്റെ അടുത്ത് ചെന്നു..

“മൂവ് അവേ… ടു ദി സൈഡ്…”

ലിസ തോക്കു ചൂണ്ടി അലറിയപ്പോൾ മെറിന്റെ അടുത്ത് നിന്നും അവളുടെ കൈ വിട്ടു രണ്ടുപേർ മാറി..

ആ ചുവന്ന മുടിക്കാരിയും മാറി.. മറ്റേ ആൾ കസേരയിൽ തന്നെ ആണ്.. മുഖം കാണുന്നില്ല..

ഞാൻ ചെന്ന് ഭിത്തിയിൽ ചാരി നിൽക്കുന്ന മെറിന്റെ തുണി പിടിച്ചു നേരെ ഇട്ടപ്പോൾ അവൾ അലറി കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ വീണു.

എന്നെ അള്ളിപ്പിടിച്ചു കരയുന്ന അവളെ ഞാൻ ശരീരത്തോട് ചേർത്ത് പിടിച്ചു..

ഇത്ര നാലും ഇവിടെ കഴിഞ്ഞിരുന്ന അവൾ മാനസികം ആയി തകർന്നിരുന്നു എന്ന് തോന്നി.. ഞാൻ അവളുടെ മുടി തലോടി.. നിറുകയിൽ ഒരു ഉമ്മ കൊടുത്തു..

“റോഷൻ.. എനിക്ക് അറിയാമായിരുന്നു…”

അവൾ കരഞ്ഞു കൊണ്ട് കണ്ണുകൾ ഉയർത്തി… വിറയ്ക്കുന്ന ചുണ്ടുകൾ..

ഞാൻ അവളുടെ കൈ പിടിച്ചു നോക്കി.. നീളത്തിൽ കൈ വെള്ളയിൽ മുറിവ്..

“എന്റെ കൈ മുറിച്ചു, റോഷൻ… എന്നെ അടിച്ചു.. ഒറ്റക്ക് ഇട്ടു.. പ്ലീസ്.. എന്നെ കൊണ്ടുപോ റോഷൻ.. പ്ലീസ്…”

ഒരു എസിപി എന്ന നിലയിൽ നിന്നും ഒരു ചെറിയ കുട്ടിയെ പോലെ എന്നെ അള്ളിപ്പിടിച്ചു നെഞ്ചിൽ തല വച്ച് കരയുന്ന അവളെ ലിസ നനഞ്ഞ കണ്ണുകൾ കൊണ്ടാണ് നോക്കിയത്..

എനിക്ക് ദേഷ്യം ഇരച്ചു കയറി.. എന്റെ മെറിനെ ഇവർ…..

“നാറികൾ. ഇവരെ ഒക്കെ ഇവിടെ ഇട്ടു തീർക്കുകയാണ് വേണ്ടത്….”

ലിസ അത് പറഞ്ഞു തീർന്നതും അവളുടെ കരച്ചിൽ അവിടെ മുഴങ്ങി..

തോക്കു തെറിച്ചു പോകുന്നതും അവൾ കൈ പൊത്തി പിടിക്കുന്നതും ഞാൻ കണ്ടു…

അവിടെ നിന്നിരുന്ന ചുവന്ന മുടി ഉള്ളവൾ ചാട്ട കൊണ്ട് അടിച്ചതാണ്..

അവൾ എന്റെ നേരെ ചാട്ട ചുഴറ്റി വീശി.. ഞാൻ അതിൽ കയറി പിടിച്ചു..
വേദന സഹിച്ചു കൊണ്ട് ആഞ്ഞു ഒരു വലി വലിച്ചപ്പോൾ അവൾ അതിൽ നിന്നും പിടി വിട്ടു..

ആ രണ്ടു ആണുങ്ങൾ എന്റെ നേരെ വന്നു.. ഞാൻ മെറിനെ പുറകോട്ടു തള്ളി.. അവൾ കാലു തെറ്റി ഭിത്തിയിൽ പിടിച്ചു നിലത്തേക്ക് ഊർന്നു ഇരുന്നു..

എന്റെ മുഖത്തിന് വന്ന പഞ്ച് ഞാൻ പിടിച്ചു.. തിരിച്ചു കൈ ചുരുട്ടി അവന്റെ കഴുത്തിൽ ആഞ്ഞു ഒരു കുത്തു കൊടുത്തു..
നിലത്തേക്ക് ഇരുന്നു ശക്തമായി എഴുന്നേറ്റു ഡയറക്റ്റ് ഒരു അപ്പർ കട്ട് അവന്റെ താടിക്ക് തന്നെ കൊടുത്തു…

അവൻ വീഴുന്നതിനും മുൻപേ മറ്റവൻ എന്നെ ചവുട്ടി തെറിപ്പിച്ചു..

ഞാൻ വീണ്ടു ഉരുണ്ട് എണീറ്റ് നിന്നപ്പോൾ കസേരയിൽ ഇരുന്ന ആൾ എണീറ്റ് വാതിലിനു നേരെ ഓടി..

“ലിസ….”

ഞാൻ വിളിച്ചു തീർന്നതും അവൾ അയാളുടെ പുറകിൽ ഒരു ചവിട്ടു കൊടുത്തു..

നിലത്തു വീണ അയാളുടെ ഇടത്തെ കാല് പൊക്കി എടുത്തു അവൾ അയാളുടെ മുട്ടിന്റെ പുറകിൽ ചവുട്ടി ആഞ്ഞു വെട്ടിച്ചു..

എല്ലു പൊട്ടുന്ന ശബ്ദവും അയാളുടെ അലർച്ചയും അവിടെ മുഴങ്ങി.. അവൾ അയാളുടെ കഴുത്തിന് ഒരു ഇടി കൊടുത്തു..

അത് നോക്കി ഒന്ന് പകച്ച മറ്റവൻ ഒരു നിമിഷം അവിടെ നിന്നപ്പോൾ ഞാൻ മുന്നോട്ട് കുതിച്ചു അവന്റെ മുട്ടിനു ശക്തിക്ക് ചവുട്ടി…

അവന്റെ മുട്ട് പൊട്ടി പുറകോട്ടു മടങ്ങി അവൻ നിലത്തേക്ക് വീഴുന്നതിനു മുൻപേ കാലു വീശി അവന്റെ തലക്ക് തന്നെ ഒരെണ്ണം കൊടുത്തു.. അതോടെ അവനും വീണു..

“ക്വയറ്റ് ഇമ്പ്രെസ്സിവ്…”

ഇതൊക്കെ നോക്കി നിന്ന ചുവന്ന മുടിക്കാരി എന്നെ നോക്കി.. പുഞ്ചിരി ആണ് മുഖത്ത്..

“നീ ആണോ ഇവളുടെ കൈ മുറിച്ചത്??”

ഞാൻ അവളോട് ചോദിച്ചു…

“റോഷൻ.. യെസ്.. ഇറ്റ് വാസ് മി… നിന്നെയൊക്കെ ഇവിടെ എത്തിക്കാൻ ആണ് ഇവളെ കൊണ്ടുവന്നത് തന്നെ….”

അവൾ മുൻപോട്ട് വന്നു..

“മാറി നിൽക്കടീ….!”

ലിസ അവളോട് അലറിയപ്പോൾ അവൾ കുതിച്ചു ചെന്ന് ലിസയെ കൈ പിടിച്ചു വലിച്ചു കറക്കി ഹാളിന്റെ ഒരു വശത്തേക്ക് എറിഞ്ഞു.. കറങ്ങി പോയ ലിസ ഭിത്തിയിൽ അടിച്ചു നിലത്തു വീണു..

“എനിക്ക് നിന്നെ ആണ് വേണ്ടത്…..”

അവൾ അലറികൊണ്ടു എന്റെ നേരെ കുതിച്ചു വന്നു.. അവളുടെ തല എന്റെ അടിവയറ്റിൽ ശക്തിക്ക് ഇടിച്ചു.. ഞാൻ പുറകോട്ടു മാറി ഇരുമ്പു കൂട്ടിൽ ഇടിച്ചു നിന്നപ്പോൾ അവൾ ചീറിക്കൊണ്ട് ചാടി വന്നു..

അവളുടെ കയ്യിലെ കത്തി ഞാൻ ചവുട്ടി തെറിപ്പിച്ചു.

അവൾ കോംബോ അറ്റാക്കിങ് നടത്തി.. രണ്ടോ മൂന്നോ ഇടികൾ എനിക്ക് കിട്ടി…
അതിന്റെ ദേഷ്യത്തിലും മെറിനെ ഉപദ്രവിച്ച ദേഷ്യത്തിലും അവൾ ചാടി പൊങ്ങി എന്നെ ഇടിക്കാൻ നോക്കിയപ്പോൾ ആഞ്ഞു വലിച്ചു അവളുടെ നെഞ്ച് നോക്കി ഒരു പഞ്ച് കൊടുത്തു..

അവൾ മലർന്നു അടിച്ചു ഒരു അലർച്ചയോടെ നിലത്തു വീണു..

“എന്റെ പെണ്ണിനെ തൊടുമോടീ പട്ടി നീ???”

അലറിക്കൊണ്ട് ഞാൻ അവളുടെ കാലിൽ പിടിച്ചു വാരി കറക്കി ഒരു അടി അടിച്ചു ഇരുമ്പിന്റെ കമ്പി ഇട്ട ആ കൂട്ടിലേക്ക്… ഒരു അലർച്ച കേട്ടു… അടിച്ച അടിയിൽ പിന്നെ അവൾക്ക് അനക്കം ഒന്നും ഇല്ല..

വേണ്ടായിരുന്നു എന്ന് തോന്നി.. ദേഷ്യം നിയന്ത്രിക്കാൻ ആയില്ല..

“മാന്.. വാട്ട് ഹാവ് യു ഡൺ…? ഈസ് ഷി ഡെഡ്?”

അതൊക്കെ നോക്കി നിന്ന ലിസ അത് ചോദിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്…

എന്തോ ശബ്ദം കേട്ട് തല ചെരിച്ചു നോക്കിയപ്പോൾ ഭിത്തിയിൽ ചാരി ഇരുന്ന മെറിൻ നിലത്തു വീണു കിടക്കുന്നു..

ഞാൻ ഓടി ചെന്ന് അവളെ കോരി എടുത്തു.. അനങ്ങുന്നുണ്ട്.. ഉറങ്ങാത്തതിന്റെ ആയിരിക്കണം. ഭക്ഷണം നന്നായി കിട്ടിയോ എന്ന് സംശയം ആണ്..

ലിസ ചുവന്നമുടിയുള്ളവളെ മലർത്തി കിടത്തി നോക്കി.. മുഖത്തൊക്കെ മൊത്തം ചോര ആണ്.. അനങ്ങുന്നുണ്ട്..

“ക്വീൻ… ക്യു.. ക്വീൻ.. നിന്നെ.. ഒന്നും വെറുതെ.. വിടില്ല…”

അവൾ ദേഷ്യത്തിൽ ചീറി.. സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു അവൾക്ക്.. ആദ്യം ചവിട്ട് കിട്ടിയ പെണ്ണ് നെഞ്ച് പൊത്തിപിടിച്ചു കിടന്നു തിരിയുന്നുണ്ടായിരുന്നു..

കാൽ ഒടിഞ്ഞ വേദനയിൽ കസേരയിൽ ഇരുന്ന ആളിന്റെ ബോധം പോയിരുന്നു.. അകെ മൊത്തം നല്ല ബോധം ഉള്ള ആരും ഈ കൂട്ടത്തിൽ ഇല്ല.. ഞാനും ലിസയും അല്ലാതെ..

“ആരാ നിന്റെ ക്വീൻ? “

ലിസ അവളോട് ചോദിച്ചു..

“ഷി ഈസ് ബീയോണ്ട് യുവർ ഇമാജിനേഷൻ.. ബിച്ച്…”

അവളുടെ മറുപടി അതായിരുന്നു.. ലിസ അവൾക്ക് ഒരു ചവിട്ട് കൂടി കൊടുത്തു.. അവൾ അലറി..

ഞാൻ ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു മെറിന്റെ മുഖത്ത് തളിച്ചു.. കുറച്ചു വായിൽ ഒഴിച്ച് കൊടുത്തു.. അവൾ മെല്ലെ കണ്ണ് തുറന്നു..

ചിരിച്ചു.. ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു… ലിസ ഇതൊക്കെ നോക്കി നിൽക്കുന്നുണ്ട്..

“ലിസ.. പോലീസിൽ അറിയിക്ക്.. ആംബുലൻസ് വേണം.. ഇവൾക്ക് വയ്യ…”

“വിളിച്ചു റോഷൻ.. ഞാൻ അതൊക്കെ പറഞ്ഞിട്ടാണ് നിന്റെ ഒപ്പം താഴേക്ക് ഇറങ്ങിയത്‌.. പോലീസ് ഇപ്പോ എത്തും“

“സ്മാർട്ട്…”

ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് അവളെ നോക്കി.. അവളും ചിരിച്ചു..

“പിന്നെ… നീ ആണ് മെറിനെ രക്ഷിച്ചത്.. ബാക്കി കാര്യങ്ങൾ നിന്റെ ചുമതല ആണ്.. ഇതിൽ ഒന്നും ഞാൻ ഇല്ല.. ഇനി നമ്മൾ തമ്മിൽ ഒരു ബദ്ധവും ഇല്ല ലിസ.. താങ്ക് യു…”

അത് കേട്ടപ്പോൾ ലിസയുടെ ചിരി മാഞ്ഞു.. അവൾ എന്തോ പറയാൻ വന്നു പിന്നെ വേണ്ട എന്ന് വച്ചു.

ഞാൻ മെറിനെ എടുത്തു പുറത്തേക്ക് നടന്നു.. അവളെ തോളിൽ ഇട്ടു കോവണി കയറി മുകളിൽ എത്തിച്ചു.. മുകളിൽ എത്തി മെറിനെ അവർ വന്ന കാറിന്റെ ബോണറ്റിൽ കിടത്തി..

“മെറിൻ മോളു..?”

“മ്മ്മ്..?”
അവൾ മെല്ലെ വിളി കേട്ടു..

“പോലീസ് വരുന്നത് വരെ..ഞാൻ ഉണ്ടാകും.. നാളെ കാണാൻ വരാം.. കേട്ടോ? അവളോട് പറയണം എന്നെ ഇതിൽ പെടുത്തരുത് എന്ന്.. “

“ശരി.. അതെനിക്കറിയാം… “

അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു..

“കവിളിൽ മാത്രമേ ഉള്ളോ??”

“ഒന്ന് സുഖം ആകട്ടെ. പൊന്നിന് എവിടെ വേണെമെങ്കിലും തരാം…”

“കള്ളി…”

ഞാൻ അതും പറഞ്ഞു ചിരിച്ചു.. അവളും..

“റോഷൻ.. പോലീസ് വരുന്നുണ്ട്..”

ലിസ പുറകിൽ നിന്നും പറഞ്ഞു..

“കയറ്റി വിട്ടിട്ടു മാത്രമേ പോകു….”

മെറിൻ എന്റെ കയ്യിൽ പിടിച്ചപ്പോൾ ഞാൻ അവളോട് പറഞ്ഞു..
അവൾ പുഞ്ചിരിച്ചത് അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു.. ആകെ ക്ഷീണിച്ചു പെണ്ണ്.. ചോര കുറെ പോയത് കൊണ്ടാകും..

ഉടനെ ഒരു ആംബുലൻസ്, പോലീസ് രണ്ടു വണ്ടി പോലീസും ഇരച്ചു വന്നു..

പോലീസുകാർ ചാടി ഇറങ്ങി.. ആംബുലൻസിൽ നിന്നും ഒരു ഡോക്ടറും നഴ്സും ഇറങ്ങി.. മെറിനെ അവർ ചെക്ക് ചെയ്തു..

ഉടനെ വണ്ടിയിൽ കയറ്റി.. ഞാൻ അവളെ നോക്കി കൈ വീശി മരത്തിന്റെ പുറകിൽ പോയ ശേഷം ചെരിച്ചിട്ടിരുന്ന വണ്ടി എടുത്തു നിവർത്തി സ്റ്റാർട്ട് ചെയ്തു..

“റോഷൻ….?”

ലിസ ആണ്..

“താങ്ക് യു ലിസ.. എന്റെ പേര് പറയരുത്.. പിന്നെ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചാൽ ലിസക്ക് അറിയാത്ത ഒരു ലോകം ഇവിടെ ഉണ്ട്.. അത്രയേ പറയുന്നുള്ളു…. അപ്പൊ ശരി.. “

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു..

“ഓക്കേ.. നമ്മൾ തമ്മിൽ ഒരു കൂടി കാഴ്ച വേണ്ടേ? ഇന്നലത്തിന്റെ ബാക്കി? ആൻഡ്.. ഐ നീഡ് എ ഹെല്പ് ഫ്രം യു.. സഹായിക്കുമോ?”

അവൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു..

“അത് വേണോ? നിനക്ക് പണി ആകും മോളെ….അഹ് പിന്നെ.. നീ വീട്ടിലേക്ക് വാ.. എന്നിട്ട് കയറി വരുന്ന നിന്നെ ആദ്യം ഞാൻ എടുത്തിട്ട് അടിക്കും.. ആൻഡ് വി വിൽ ടോക്ക്… പോരെ??”

അത് കേട്ടപ്പോൾ അവൾ ചിരിച്ചു. ചിരിക്കുമ്പോൾ പെണ്ണിന് വല്ലാത്ത ആകർഷണം.

“ആയിക്കോട്ടെ… എനിക്ക് നിന്നെ ഒന്ന് കാണണം റോഷൻ.. ഇറ്റ്സ് സീരിയസ്.. ആം സോറി ഇന്നത്തെ അങ്ങനെ ഒക്കെ…..”

“ഫൈൻ ലിസ. ആലോചിക്കാം. തല്ക്കാലം എന്നെ നോക്കി ഉറങ്ങാതെ കാത്തിരിക്കുന്ന രണ്ടെണ്ണം അവിടെ ഉണ്ട്.. പിന്നെ കാണാം ലിസ..”

ഞാൻ അവളെ നോക്കി ചിരിച്ചു വണ്ടി എടുത്തു. അപ്പോഴേക്കും ആംബുലൻസ് എടുത്തിരുന്നു..

ഒരു പോലീസ് ജീപ്പ് അതിന്റെ ഒപ്പം.. ഞാനും വണ്ടി അതിന്റെ പുറകിൽ വിട്ടു..

അപ്പോഴേക്കും കുറച്ചു പോലീസ് കൂടി സ്ഥലത്തു എത്തി.. Tv ന്യൂസ് ചാനലുകളും ഉടനെ എത്തി…

ആംബുലൻസിന്റെ പുറകെ ഞാൻ വണ്ടി വിട്ടു.. ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവളെ സ്‌ട്രെച്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി.. അവൾ എന്നെ തല പൊക്കി നോക്കി കണ്ണ് കൊണ്ട് യാത്ര ചോദിച്ചു.

“ഇന്ന് ശക്തം ആയ കാവൽ വേണം….”

ഒരു പോലീസ് ഓഫീസർ മറ്റുള്ളവരോട് പറയുന്നത് കേട്ടപ്പോൾ ഞാൻ വണ്ടി തിരിച്ചു.. നേരെ വീട്ടിലേക്ക്…

ഫോൺ ശബ്ദിച്ചപ്പോൾ ഞാൻ വണ്ടി നിർത്തി.. അതെ പ്രൈവറ്റ് നമ്പർ..

ഫോൺ എടുത്തു ചെവിയോട് ചേർത്തു..

“ഹലോ…? “

“റോഷൻ….”

ആ ശബ്ദത്തിൽ ഞാൻ ഒന്ന് മയങ്ങി പോയി.. അത്ര ആകർഷണം ഉള്ള കിളിമൊഴി..

“നിങ്ങൾ.. നിങ്ങൾ ആരാണ്? എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…”

ഞാൻ സന്തോഷത്തോടെ പറഞ്ഞു..

“എന്നോട് ഹെല്പ് ചോദിച്ചിട്ട് ഞാൻ ആരാണ് എന്നോ? ഹഹ.. നീ ചോദിച്ചത് ഞാൻ തന്നു..

പിന്നെ ആ ബൈക്ക്.. അത് നിനക്കാണ്.. സൂക്ഷിക്കണം.. ഇന്നലെ മീനാക്ഷിയുടെ രൂപത്തിൽ വന്നവൾ നീ അന്ന് നേരിട്ട കൃതരിൻ പെണ്ണുങ്ങളെ പോലെ അല്ല… അതി ശക്ത ആണ് അവൾ… അവളുടെ രൂപം… നിന്റെ ചിന്തകൾക്കും അപ്പുറം ആണ്.. റോഷൻ.”

അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഒന്ന് പകച്ചു..

“പക്ഷെ.. അവൾ.. അവളുടെ ഉദ്ദേശം എന്താ?? എന്റെ പുറകെ എന്തിനാണ് അവൾ?”

ഞാൻ ആശങ്കയോടെ ചോദിച്ചു..

“അവളുടെ ലക്ഷ്യം.. അത് റോഷൻ എന്ന നിന്നിലൂടെ മാത്രമേ കഴിയൂ.. കൂടുതൽ വിട്ടു പറയുന്നില്ല റോഷൻ..
എന്നെ എങ്ങനെ വിളിക്കണം എന്ന് നിനക്ക് അറിയാം.. എന്നെ എങ്ങനെ ഉപയോഗിക്കണം എന്നും നിനക്ക് അറിയാം.. ധൈര്യം ആണ് വേണ്ടത് റോഷൻ.. എല്ലാം നിനക്ക് മനസിലാകും.. അടുത്ത് തന്നെ.. ബൈ..”

അവൾ പറഞ്ഞു നിർത്തി.. ഫോൺ കട്ട് ആയി.

എനിക്ക് ഒന്നും മനസിലായില്ല… ഒരു പേടി തോന്നി.. എന്തോ ഒരു വല്ലാത്ത പേടി… ഞാൻ ഫോൺ വച്ച് അവിടെ ഒരു നിമിഷം ആലോചിച്ചു ഇരുന്നു. അവളെ എങ്ങനെ ആണ് ഞാൻ വിളിക്കേണ്ടത്??? എന്റെ മനസ്സിൽ ഒരു കാര്യം വന്നു.. ശരിയാണ്.. അത് തന്നെ..

ഞാൻ ബൈക്ക് നിർത്തിയതിന്റെ കുറച്ചു പുറകിൽ ഇരുട്ടിൽ പതുങ്ങി കിടന്ന ഒരു കറുത്ത പോർഷെ കയീൻ V12 മെല്ലെ എന്റെ അടുത്ത് കൂടി മുൻപോട്ട് മുരണ്ടു കൊണ്ട് മുൻപോട്ട് പോയി…

എന്റെ ബൈക്കിനെ കടന്നതും അതിന് ഫുൾ ത്രോട്ടിൽ കൊടുത്തത് പോലെ അതിന്റെ ടയറുകൾ റോഡിൽ പമ്പരം പോലെ കറങ്ങി പുക പൊങ്ങി.. അത് വെടിച്ചില്ലു പോലെ അലറികൊണ്ട് മുൻപോട്ട് കുതിച്ചു പാഞ്ഞു പോയി കണ്ണിൽ നിന്നും മറഞ്ഞു…

അത് ഓടിച്ചിരുന്ന ആൾ.. ഒരു സ്വർഗീയ സുന്ദരി.. സാക്ഷാൽ ആഫ്രോഡൈറ്റിയെ പോലെ ഒരുവൾ. അവളുടെ കണ്ണുകൾ വജ്രം പോലെ വെട്ടിത്തിളങ്ങുകയും തുടുത്ത് വിടർന്ന ചുവന്ന ചുണ്ടിൽ ആരെയും മയക്കുന്ന ഒരു പുഞ്ചിരി വിടരുകയും ചെയ്തു..

“റോഷൻ… ഐ ലവ് യു.. ഐ ലവ് യു സൊ മച്..നിന്നെ ഞാൻ കൊണ്ടുപോകും.. എന്റെ മാത്രം.. എന്റെ മാത്രം റോഷൻ.. “

അവൾ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് വണ്ടി പായിച്ചപ്പോൾ എന്നെ കാത്തു ഉറങ്ങാതെ ബെഡിൽ കിടക്കുകയായിരുന്നു അർച്ചനയും മീനുവും.. ഒരുപാട് സ്വപ്നങ്ങളും ആയി…

അവർക്ക് അറിയില്ല.. അവനെ നോട്ടം ഇട്ടവൾ ഒരു ദേവത ആണെന്ന്.. അതെ ദേവത തന്നെ ആണ് അവൾ.. മരണത്തിന്റെ ദേവത..

(തുടരും)

35 Comments

Comments are closed.