നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1519

“പോകാം റോഷൻ…”

സെക്യൂരിറ്റി നോക്കി നിൽക്കുന്നുണ്ടായിരുന്നു.. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.. Gps നോക്കി.. മാർക്ക് ചെയ്ത സ്ഥലം 32 കിലോമീറ്റർ അകലെ ആണ്.. ഒരു ഹിൽ ഏരിയ ആണ്..

ഞാൻ ബൈക്ക് മുൻപോട്ട് എടുത്തു..

“കൂൾ റൈഡ്….”

അവൾ പുറകിൽ ഇരുന്നു പറഞ്ഞു.. ഞാൻ ഒന്നും മിണ്ടിയില്ല.. ഒന്ന് കൂടി സ്പീഡ് കൂട്ടി വിട്ടു..

“ദേഷ്യം ആയിരിക്കും അല്ലെ എന്നോട്?”

അവളുടെ ചോദ്യം.. ഇവളെന്താ ഒരുമാതിരി സ്കൂൾ പിള്ളേരെ പോലെ..

“പിന്നെ വീട്ടിൽ കയറി വരുന്നവനെ തല്ലാൻ ഒന്നും ഒരു മാർഷൽ ആർട്സും പഠിപ്പിക്കുന്നില്ല… അതും ഇത്ര സീരിയസ് ആയി ഒരു കാര്യം പറയാൻ ഉണ്ടായിട്ട് പോലും.. അധികം സംസാരം ഒന്നും വേണ്ട.. അവളെ കിട്ടി കഴിഞ്ഞാൽ ആ ക്രെഡിറ്റ് നിനക്കാണ്.. പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല ലിസ….”

ഞാൻ അത്രയും പറഞ്ഞു വണ്ടി ഒന്ന് കൂടി കുതിപ്പിച്ചു വിട്ടു.. അവൾ ഒന്നും മിണ്ടിയില്ല..

****

“ഏട്ടൻ എന്താ വരാതെ ഇരുന്നത്? ആരുടേയാ ആ ബൈക്ക്?”

അർച്ചന അടുത്ത് കിടന്ന മീനുവിനോട് ചോദിച്ചു..

“മെറിൻചേച്ചി എവിടെ ഉണ്ടെന്നു അറിയാം.. ആ ബൈക്ക് ആരോ കൊടുത്തതാണ്.. പേടി ഒന്നും വേണ്ട.. റോഷു ഒറ്റക്കല്ല പോകുന്നത്.. “

“മ്മ്മ്.. എന്താടീ നമ്മുടെ ജീവിതം ഇങ്ങനെ? അകെ മൊത്തം… “

അർച്ചന മെല്ലെ പറഞ്ഞു.. മീനാക്ഷി അവളെ കെട്ടിപിടിച്ചു…

“ഞാൻ ഇന്ന് നിന്റെ കെട്ടിയോനോട് ഒരു കാര്യം ചോദിച്ചു….”

മീനു അവളുടെ ചെവിയിൽ പറഞ്ഞു..

“നിന്നെ കെട്ടുമോ എന്നല്ലേ?”

“ദുഷ്ട്ടെ. നിനക്ക് അതെങ്ങനെ മനസിലായി??”

“നിന്നെ കാണാൻ തുടങ്ങിയിട്ട് കുറെ കാലം ആയില്ലേ മോളെ..? “

അർച്ചന ചിരിച്ചു..

“സത്യമായും അർച്ചു.. റോഷു എന്നെ കൂടി കെട്ടിയാൽ വിഷമം ഉണ്ടാകുമോ? “

“മ്മ്മ്.. ഇല്ല.. ഒരിക്കലും ഇല്ല.. ഞാൻ ഏട്ടനോട് ആദ്യ രാത്രിയിൽ വലിയ ഒരു തെറ്റ് ചെയ്തു.. പൊറുക്കാൻ ആകാത്ത തെറ്റ്.. അന്ന് ഏട്ടൻ ട്രെയിനിന്റെ മുൻപിൽ നിന്നതു ഞാൻ കാരണം ആണ്.. നീ ആണ് ഏട്ടനെ രക്ഷിച്ചത്.. എന്നെക്കാളും അവകാശം നിനക്ക് ആണ് മോളെ… എന്നെ സ്നേഹിച്ചില്ലെങ്കിൽ പോലും ഞാൻ പരാതി പറയില്ല… നിന്റെ ധാനം ആണ് എന്റെ കുടുംബജീവിതം.. അല്ലെങ്കിൽ.. ഈ ഞാൻ ഏതു വിധവും ജീവൻ ഒടുക്കിയേനെ.. നീ ആണ് മോളെ.. നീ ആണ്.. എല്ലാം…”

അർച്ചന പൊട്ടിക്കരഞ്ഞു കൊണ്ട് മീനാക്ഷിയെ കെട്ടിപിടിച്ചു.. അവൾ ഇത്ര സങ്കടം ഉള്ളിൽ ഒതുക്കിയിരുന്നു എന്ന് മീനുവിന് പോലും അറിയില്ലായിരുന്നു..

“കരയല്ലേ അർച്ചു.. നിന്റെ ഏട്ടൻ നിന്നെ നന്നായി സ്നേഹിക്കുന്നുണ്ട്.. പിന്നെ ഇനി കരച്ചിലും പിഴിച്ചിലും ഒന്നും വേണ്ട… ഇതൊക്കെ ഒതുങ്ങിയിട്ട് നമുക്ക് ഒരു വീട് എടുത്തു താമസിക്കാം.. അല്ലെ?”

“മ്മ്മ്.. ഏട്ടനെ നമുക്ക് പൊന്നു പോലെ നോക്കണം.. കുറെ അനുഭവിച്ചിട്ടുണ്ട് പാവം.. ഒറ്റപ്പെടൽ ആയിരുന്നു…”

അർച്ചന സങ്കടത്തോടെ പറഞ്ഞു..

“ഇപ്പൊ ഒറ്റ അല്ലല്ലോ.. നമ്മളെ രണ്ടിനെയും കൊണ്ട് അവൻ കഷ്ടപ്പെടും മിക്കവാറും…”

മീനു അതും പറഞ്ഞു കുണുങ്ങി ചിരിച്ചു.. അർച്ചനയും ചിരിച്ചു..

35 Comments

Comments are closed.