നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1520

അവൾ നന്നായി കരഞ്ഞു.. ഇത്ര നേരം പുലി പോലെ എന്നെ കൊല്ലും എന്ന് പറഞ്ഞു നിന്നവൾ ആണ്.. അതാലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു..

“വാട്ട് ദി ഫക്ക് യു ലാഫിങ് അറ്റ്?”

അവൾ എന്നെ നോക്കി ദേഷ്യപ്പെട്ടു.. ഞാൻ നന്നായി ഒന്ന് കൂടി അമർത്തി തിരുമ്മി..

അതിനു ശേഷം അവളെ വലിച്ചു പൊക്കി എന്റെ കാലു മുട്ടുമടക്കി വച്ച് അവളെ അതിൽ കിടത്തി പുറകോട്ടു സ്‌ട്രെച് ചെയ്യിച്ചു..

വയർ വലിഞ്ഞപ്പോൾ അവൾ നന്നായി വേദനിച്ചു ശബ്ദം ഉണ്ടാക്കി..

അവളെ അങ്ങനെ തന്നെ കിടത്തി ഐസ് എടുത്തു വയറിൽ വച്ച് ഉരസി..

“ഷഹ്ഹ്.. “

എന്ന് ശബ്ദം ഉണ്ടാക്കി അവൾ ഒന്ന് ഞെട്ടി.. ഐസ് അമർത്തി ഓടിച്ചു അൽപ നേരം കഴിഞ്ഞപ്പോൾ അവളുടെ വേദന കുറഞ്ഞു..
ഞാൻ അവളെ എണീപ്പിച്ചു നിർത്തി..

“പെയിൻ ബാം ഉണ്ടോ? അത് കൂടി കുറച്ചു എടുത്തു തേച്ചോ…”

ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ മെല്ലെ അകത്തു പോയി.. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു..
കയ്യിൽ റെഡ്ബുൾ ഉണ്ടായിരുന്നു.. ഒരെണ്ണം എനിക്ക് തന്നു..

“വൈ വുഡ് ഐ ഹെല്പ് യു? “

അവളുടെ ചോദ്യം… ഞാൻ അവളെ നോക്കി.. പരാജയത്തിന്റെ ദേഷ്യം ഉണ്ട് മുഖത്ത്…പക്ഷെ ഒരു പുഞ്ചിരിയും.

“നിനക്ക് എന്നെ സഹായിക്കാതെ രക്ഷ ഇല്ല ലിസ.. നാളെ ഒരുപക്ഷെ റോഷൻ എന്നും പറഞ്ഞു നിന്റെ അടുത്ത് വരുന്നവൻ വേറെ വല്ലവരും ആയിരിക്കും.. “

അവൾ എന്നെ അത്ഭുതത്തോടെ നോക്കി.. പരിഭ്രമം.. എന്തോ കിട്ടിയ കുട്ടിയുടെ ഭാവം…

“നിനക്ക് എങ്ങനെ അറിയാം മെറിൻ ഉള്ള സ്ഥലം?”

അവൾ വീണ്ടും ചോദിച്ചു…

“നീ വിചാരിക്കുന്നത് പോലെ അല്ല ലിസ കാര്യങ്ങൾ.. ആൻഡ് ഐ ഗോട്ട് ഹെല്പ് ഫ്രം ദി ഹെവൻ.. ആൻഡ് താങ്ക്സ് ഫോർ വെസ്റ്റിംഗ് മൈ ടൈം….”

ഞാൻ അവളെ കണ്ണിറുക്കി കാണിച്ചു കൊണ്ട് എണീറ്റ് വാതിലിനു നേരെ നടന്നു..

“നീ.. നീ പോവുകയാണോ?”

ഞാൻ അവളെ ഒന്ന് നോക്കി കതക് തുറന്നു പുറത്തേക് ചെന്നു.. അവൾക്ക് എന്നെ വിശ്വാസം ആയിട്ടില്ല..

കൂടാതെ ഈ അവസ്ഥയിൽ വന്നാൽ അവളുടെ ജീവൻ തന്നെ ആപത്തിൽ ആയേക്കാം..

ഞാൻ ലിഫ്റ്റിൽ കയറി താഴേക്ക് ചെന്നു.. മനസിനെ ഒന്ന് കൂടി സ്ട്രോങ്ങ് ആക്കി.. ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്‌തു..

വണ്ടി മുരണ്ടുകൊണ്ട് മുൻപോട്ട് വിട്ടു.. സെക്യൂരിറ്റി ഗേറ്റിൽ എത്തി..

അയാൾ ഗേറ്റ് തുറക്കാതെ എന്റെ അടുത്ത് വന്നു..

“സാർ.. മാം ഒരു മിനുട് വെയിറ്റ് ചെയ്യാൻ പറഞ്ഞു….”

അയാൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ ബൈക്ക് ഓഫ് ആക്കി..

“എന്താ??”

ഞാൻ അയാളോട് ചോദിച്ചു..

“അറിയില്ല.. അങ്ങനെ പറഞ്ഞു.. “

ലിസ ഓടി വരുന്നത് ഞാൻ മിററിൽ കൂടി കണ്ടു.. അവൾ ഒരു കറുത്ത ജാക്കറ് ഇട്ടിട്ടുണ്ട്.. കാലിൽ ബൂട്ടും ഉണ്ട്.. അവൾ ഓടി വന്നു ബൈക്കിന്റെ പുറകിൽ കയറി… എന്റെ തോളിൽ പിടിച്ചു.

35 Comments

Comments are closed.