നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1520

ആ ഇടിക്ക് നല്ല ശക്തി ഉണ്ടായിരുന്നു..എന്റെ നേരെ കൈ വീശിയ അവൾക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല..

അവളുടെ അടിവയർ ചതച്ചു കൊണ്ട് എന്റെ മുഷ്ട്ടി ലക്ഷ്യത്തിൽ എത്തി..

“അമ്മെ……!”

എന്നൊരു നിലവിളിയോടെ എന്റെ നേരെ പാഞ്ഞു വന്ന അവൾ ഇടി കൊണ്ട് ചുരുണ്ടു നിലത്തു വീണു..

കൈകൾ അടിവയറിൽ അമർത്തി ചുരുണ്ടു കൂടി അവൾ കിടന്നു വിറക്കുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ തലയിൽ കൈ വച്ചു പോയി..

ദൈവമേ.. ഞാൻ എന്താ ഈ കാണിച്ചത്…?

ലിസക്ക് ശ്വാസം കിട്ടാതെ അവളുടെ കണ്ണുകൾ മറിഞ്ഞു പോകുന്നത് ഞാൻ കണ്ടു..

നിമിഷ നേരം കൊണ്ട് ഞാൻ അവളെ മലർത്തി കിടത്തി..

കാലുകൾ നീട്ടി വച്ചു അവളുടെ അടിവയറിൽ ഒരു കൈകൊണ്ടു നന്നായി അമർത്തി.. അവളുടെ തല ശരിയാക്കി വച്ചു…

“ലിസ.. ബ്രീത്.. ശ്വാസം വലിക്ക്…”

ഇല്ല അനക്കം ഇല്ല.. ഞാൻ അവളുടെ മുഖത്തിൽ ചെറുതായി ഒരു അടി അടിച്ചു അവളെ ഒന്ന് കൂടി വലിച്ചു നിവർത്തി…

“ആഹ്ഹ്ഹ്ഹ്……..!”

അവൾ ശ്വാസം ആഞ്ഞു വലിച്ചു… അവളെ നിലത്ത് അമർത്തി പിടിച്ചിരുന്ന കൈകൾ ഞാൻ മെല്ലെ അയച്ചു..

അവളുടെ അടിവയർ നന്നായി അമർത്തി വച്ചു…

അവൾ ആകെ തളർന്നിരുന്നു.. ശക്തിയിൽ ശ്വാസം ആഞ്ഞു വലിച്ചു അവൾ ബ്രീത്തിങ് ശരിയാക്കി… കണ്ണ് തുറന്നു..

കുതറി എണീയ്ക്കാൻ ഒരു ശ്രമം നടത്തി.. എന്നാൽ വേദന കൊണ്ട് അവൾ വീണ്ടും അവിടെ തന്നെ കിടന്നു.. കണ്ണിൽ നിന്നൊക്കെ വെള്ളം ചാടി..

കാലുകൾ കൂട്ടി വച്ച് ചുരുണ്ടു… ഞാൻ വീണ്ടും അവളെ വലിച്ചു നിവർത്തി.. മുഖം പിടിച്ചു നേരെ ആക്കി.

അവൾ എന്നെ നോക്കി.. നനഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി..

“ലിസ.. ഞാൻ നിന്റെ എതിരൊന്നും അല്ല.. മെറിൻ എവിടെ ആണെന്ന് എനിക്ക് അറിയാം.. നിന്നെ കൂടി ഒരു സഹായത്തിനു കൊണ്ട് പോകാൻ ആണ് ഞാൻ വന്നത്…പറഞ്ഞതല്ലേ ഞാൻ?? “

അത് പറഞ്ഞപ്പോൾ അവൾ എന്തോ പറയാൻ വന്നു.. എന്നാൽ അവളുടെ അടിവയറിൽ അമർത്തിയ എന്റെ കയ്യിൽ അവൾ പിടിച്ചു ഒന്ന് കൂടി അമർത്തി..

“വേദന മാറ്റിത്തരാം.. സഹകരിക്കുമോ? ഞാൻ നിന്റെ ഫ്രണ്ട് ആണ് ലിസ…”

ഞാൻ അവളുടെ കവിളിൽ ഒന്ന് തട്ടി..

“പ്ലീസ്…..”

അവൾ മെല്ലെ പറഞ്ഞു.. ഞാൻ അവളെ അവിടെ കിടത്തി നേരെ കിച്ചണിൽ പോയി.. ഫ്രിഡ്ജ് തുറന്നു ഐസ് ക്യൂബ് എടുത്തു അവളുടെ അടുത്ത് ചെന്നു..

ഞാൻ അവളുടെ ഷർട്ട് മുകളിൽ കയറ്റി വച്ചു.. വെളുത്ത ഒരു തരി കൊഴുപ്പ് പോലും ഇല്ലാത്ത വയർ.. അവൾക്ക് ഇടക്ക് കോച്ചി വലിക്കുന്നുണ്ട്.. അവളുടെ അടിവയർ കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു.. നീലിച്ചു കിടക്കുന്ന പാട്…

ഞാൻ അവളുടെ വയറിൽ കൈ വച്ച് ഇടി കിട്ടിയ ഭാഗം നന്നായി ഉടച്ചു തിരുമ്മി..കല്ലപ്പ് ഉണ്ട്.

“അമ്മെ.. അമ്മെ… അഹ്… പ്ലീസ് സ്റ്റോപ്പ്….”

35 Comments

Comments are closed.