നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1521

“ഐ നീഡ് എ ഹെല്പ് ഫ്രം യു റ്റു ഫൈൻഡ് എ മ്യൂച്ചൽ ഫ്രണ്ട്…”

ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ ഇരുത്തി നോക്കി..

“ഫക്ക് ഓഫ്….! “

അവൾ മുരണ്ടു കൊണ്ട് വെട്ടി വെട്ടി വന്നു എന്റെ ഒരു സൈഡിൽ കയറി നിമിഷ നേരം കൊണ്ട് ചാടി രണ്ടു കാലുകൾ കൊണ്ട് എന്റെ അരക്കെട്ടിൽ ലോക്ക് ചെയ്തു എന്നെ നിലത്തേക്ക് ആഞ്ഞു ഒരു അടി അടിച്ചു…

മാർഷൽ ആർട്സിലെ ഏറ്റവും അപകടമായ ഒരു തരം ടേക്ക് ഡൌൺ ആണ് അത്.. അതും കൃത്യം ആയി എക്സിക്യൂട്ട് ചെയ്യാൻ അവൾക്ക് കഴിഞ്ഞു…

തല പുറകു വശം അടിച്ചാണ് ഞാൻ വീണത്.. ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറി..

പക്ഷെ അവൾ നിമിഷ നേരം കൊണ്ട് എന്റെ ശരീരത്തിൽ പമ്പരം പോലെ കറങ്ങി എന്റെ വലത്തേ കൈ പിടിച്ചു നിവർത്തി അതിൽ രണ്ടു കൈകൊണ്ടും പിടി മുറുക്കി അവൾ എന്റെ കുറുകെ കിടന്നു കാലുകൾ കൊണ്ട് എന്റെ തല അമർത്തി വച്ചു..

അവളുടെ കാലിന്റെ ഇടയിൽ ആണ് എന്റെ കൈ… കാലുകൾ ഒന്ന് മുഖത്തും മറ്റേതു നെഞ്ചത്തും..

ക്രോസ്സ് ആം ബാർ..

ഇതിൽ കുടുങ്ങിയാൽ പിന്നെ തോൽവി സമ്മതിക്കുക അല്ലാതെ രക്ഷ ഇല്ല… അല്ലെങ്കിൽ കൈ ഒടിയും.

“ലിസ.. ലീവ് ഇറ്റ്.. ഇതിനുള്ള സമയം അല്ല ഇത്.. പ്ലീസ് ലിസൺ റ്റു മി.. മെറിനെ കാണേണ്ടത് ആവശ്യം ആണ്… അവൾ എവിടെ ഉണ്ടെന്നു എനിക്കറിയാം….”

ഞാൻ മെല്ലെ പറഞ്ഞു… എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. അത് നിയന്ത്രിച്ചില്ലെങ്കിൽ ഞാൻ അറിയാതെ ഇവളെ വല്ലതും ചെയ്തു പോയാൽ എനിക്കുള്ള സഹായം ആണ് ഇല്ലാതാക്കുക..

“ഇല്ല.. നിന്നെ ഞാൻ ഇന്ന് കാണിച്ചു തരാം… ആം ഗോന്ന ഫക്ക് യു സൊ ഹാർഡ്…!”

അവൾ എന്നെ ആം ബാറിൽ കുടുക്കിയതിന്റെ ഓവർ കോണ്ഫിടെൻസിൽ എന്റെ കൈ മുറുക്കി അവൾ കാലുകൾ ഒന്ന് കൂടി എൻഗേജ് ചെയ്തു..

ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്നെനിക്ക് തോന്നി..

ഞാൻ ഒഴിഞ്ഞ കൈ പൊക്കി ഒന്ന് വെട്ടിത്തിരിഞ്ഞു കാൽ മുട്ട് കുത്തി അങ്ങനെ അവളെ പൊക്കി എടുത്തു.. എനിക്കത് ഈസി ആയിരുന്നു..

അവൾ വിശ്വസിക്കാൻ ആകാതെ എന്റെ ഒരു കൈയ്യിൽ തൂങ്ങി കിടക്കുകയാണ്..
ഞാൻ അവളുടെ അരയിൽ പിടിച്ചു ഒന്ന് കൂടി പൊക്കി നിലത്തു അടിക്കുന്നത് പോലെ കാണിച്ചപ്പോൾ അവൾ പിടി വിട്ടു നിലത്ത് കിടന്നു ഉരുണ്ടു ചാടി മാറി നിന്നു.. വീണ്ടും ശരീരം എൻഗേജ് ചെയ്തു..

“ലിസ… ലിസൺ…”

ഞാൻ കൈ പൊക്കി പറഞ്ഞെങ്കിലും അവൾ വീണ്ടും ചീറിക്കൊണ്ട് പാഞ്ഞു വന്നു കോംബോ അറ്റാക്കിങ് നടത്തി..

ഇരു കാലുകളും കൈകളും മാറി മാറി പാഞ്ഞു വന്നു.. അവളുടെ വേഗതയും ശക്തിയും എന്നെ അതിശയിപ്പിച്ചു.. ഒരു പുലിയെ പോലെ.

ഞാൻ അവളുടെ മർദ്ദനങ്ങൾ തട്ടി മാറ്റി അവളുടെ ശരീരത്തിൽ പിടിച്ചു തടഞ്ഞു നിർത്തി..

അവളുടെ ഇടത്തെ മാറിൽ ആണ് ഞാൻ പിടിച്ചത്. അതോടെ അവൾ ഒന്ന് കൂടി ദേഷ്യത്തോടെ ചീറിക്കൊണ്ട് എന്റെ നേരെ ചാടി…

ഇതോടെ നിയന്ത്രണം വിട്ട ഞാൻ നിലത്തേക്ക് അമർന്നു കൈ ചുരുട്ടി അത്യാവശ്യം പവർ കൊടുത്തു അവളുടെ അടിവയർ നോക്കി ഒരു പഞ്ച് കൊടുത്തു..

അവൾ ഒഴിഞ്ഞു മാറും എന്നും.. ശക്തി കുറച്ചാണ് ഇടിച്ചത് എന്നും കണക്കു കൂട്ടിയ എനിക്ക് തെറ്റി..

35 Comments

Comments are closed.