നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1520

ബി23 എത്തി.. കാളിങ് ബെൽ അടിച്ചു.. ഡോർ മലർക്കെ തുറന്നു..

ഒരു സുന്ദരി.. മെറിനെ പോലെ.. ഒതുങ്ങിയ ശരീരം, മുകളിൽ കെട്ടി വച്ച മുടി..നീല ജീൻസും ബ്രൗൺ ചെക്ക് ഷർട്ടും ഒരു ക്യാറ്റർപില്ലർ ഷൂസും വേഷം..

“റോഷൻ അല്ലെ??”

അവൾ ഇങ്ങോട്ട് ചോദിച്ചു.. ഒരു ചിരിയോടെ..

“അതെ….”

ഞാൻ അവളെ നോക്കി ചിരിച്ചു.

“നൈസ് റ്റു മീറ്റ് യു റോഷൻ.. ആം മൊണാലിസ.. നമ്മൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്..”

അവൾ കൈ നീട്ടി..

“ഹലോ.. “

ഞാൻ കൈ നീട്ടി അവളുടെ കയ്യിൽ പിടിച്ചതും അവൾ എന്നെ വലിച്ചു അകത്തിട്ടു..

പ്രതീക്ഷിക്കാതെ നിന്നതു കൊണ്ട് ഞാൻ കുറച്ചു മുൻപോട്ട് പോയി ബാലൻസ് ചെയ്തു നിന്നു..

തിരിഞ്ഞു.. അവൾ ഡോർ അടച്ചു ലോക്ക് ചെയ്തു എന്നെ നോക്കി ചിരിക്കുന്നു..

“വെൽ.. നിന്നെ നോക്കി ഇരുന്നതാണ് ഞാൻ.. എന്റെ ചെക്കനെ നീ അടിച്ചു ഹോസ്പിറ്റലിൽ ആക്കി.. “

അവൾ കൈ ചുരുട്ടി… ഞാൻ ഉടനെ സാധാരണ ലെവലിൽ വന്നു..

“ഓ അവൻ.. നിനക്ക് വേറെ ആരെയും അസിസ്റ്റന്റ് ആയി കിട്ടിയില്ലേ? നിന്റെ ചെക്കനെ ഞാൻ ഒന്ന് തൊട്ടേ ഉള്ളു….. അവൾ ആശുപത്രിയിൽ ആയോ?”

“യു… നിനക്ക് അറിയുമോ ഒരു സഹായി നഷ്ടപെടുന്നതിലെ വേദന? അവൻ ഇനി ഇങ്ങോട്ട് വരില്ല… നീ കാരണം….”

അവൾ എന്റെ നേരെ കൈ ചൂണ്ടി..

“ഫക്ക് ഇറ്റ്.. ഒരെണ്ണം കിട്ടിയപ്പോൾ ഓടുന്ന പാൽകുപ്പിയെ ഓർത്താണോ നിന്റെ വേദന? നഷ്ട്ടങ്ങളുടെ കണക്ക് നോക്കാൻ അല്ല ഞാൻ വന്നത്.. ഐ നീഡ് യുവർ ഹെല്പ്….”

അത് കേട്ട് അവൾ ചിരിച്ചു..

“ഫൈൻ.. ബട്ട് ഒൺലി ആഫ്റ്റർ ഫക്കിങ് യുവർ ഈഗോ…”

അവൾ അത് പറഞ്ഞു മുൻപോട്ട് പാഞ്ഞു വന്നു ഒരു കാലു മടക്കി ചാടി മറു കാലു കൊണ്ട് വീശി എന്റെ കഴുത്തിന് നേരെ അടിച്ചു..

അവളുടെ സ്റ്റെപ് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി.. അവൾ ജമ്പിങ് റൌണ്ട് ഹൌസ് കിക്ക്‌ അടിക്കാൻ പോകുകയാണ് എന്ന്.. അത് കുടുങ്ങിയാൽ ഞാൻ പിന്നെ എണീക്കില്ല…

വെടിച്ചില്ലു പോലെ വന്ന കാലിൽ കൈ വച്ചാൽ കൈ എല്ലു പൊട്ടും..

നിമിഷ നേരം കൊണ്ട് ഞാൻ മുൻപോട്ട് കയറി അവളുടെ തുടയുടെ ഭാഗത്തേക്ക് ഇരുന്നു..

കിക്ക്‌ മിസ് ആയി.. അവൾ അതെ പൊസിഷനിൽ വെട്ടിത്തിരിഞ്ഞു കാലു വീശി ഒരു ലോ കിക്ക്‌ അടിച്ചു..

ഞാൻ നിലത്തു കിടന്നു ഒഴിഞ്ഞു കാലു വീശി അവളുടെ മറുകാലിന് അടിച്ചു..

അവൾ വീണു എങ്കിലും ഒരു പൂച്ചയെ പോലെ കൈകുത്തി മറിഞ്ഞു ബാലൻസ് ചെയ്തു നിന്നു..

അവൾ ഏറ്റവും കുറവ് ഒരു ബ്ലാക്ക് ബെൽറ്റ് എങ്കിലും ആയിരിക്കണം.. നല്ല മെയ് വഴക്കം.

അവൾ ചാടി ഉയർന്നു നിലത്തു കിടന്ന എന്റെ വയറിൽ കാലു വച്ച് അടിച്ചപ്പോൾ ഞാൻ ഉരുണ്ടു മാറി ചാടി എണീറ്റ് നിന്നു.

അവൾ എന്റെ നേരെ വരാൻ നോക്കി…

“സ്റ്റോപ്പ്….!”

അവൾ ഒന്ന് നിന്നു.. എന്നെ നോക്കി. ദേഷ്യം അല്ല മുഖത്ത്.. എന്നെ തോൽപ്പിച്ചാൽ മതി എന്ന ഭാവം..

35 Comments

Comments are closed.