നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1520

N2 part III

സമയം എടുത്ത് മെല്ലെ വായിക്കുക.. സ്നേഹത്തോടെ ❤️

നിയോഗം 2 Dark World – Part 3

ഒരു നിമിഷത്തിൽ ആണ് ഇതൊക്കെ നടന്നത്.. ഒരു ഒച്ച പോലും എന്റെ തൊണ്ടയിൽ നിന്നും പുറത്ത് വന്നില്ല..

മീനു അല്പം വാ തുറന്നു ഞെട്ടി നിൽക്കുകയാണ്.. അവളുടെ മാറ് തുളച്ചു അസ്ത്രം വന്നത് അവൾ അറിഞ്ഞില്ല എന്നതുപോലെ…

വല്ലാത്തൊരു ശബ്ദത്തോടെ അടുത്ത അസ്ത്രം വെട്ടിത്തിളങ്ങി ചീറി വരുന്നത് ഞാൻ കണ്ടു..

മനസ്സിൽ അലറി കരഞ്ഞു കൊണ്ട് ഞാൻ കൈ നീട്ടി അവളെ പിടിക്കാൻ നോക്കി…

അവൾ ഒരു നിമിഷം എന്നെ നോക്കി.. വല്ലാത്തൊരു തിളക്കം അവളുടെ കണ്ണുകളിൽ.

എന്നെ ഞെട്ടി തെറിപ്പിച്ചു കൊണ്ട് വെട്ടിത്തിരിഞ്ഞു മീനു അവൾക്ക് നേരെ വന്ന അസ്ത്രം കൈ കൊണ്ട് പിടിച്ചെടുത്ത ശേഷം അത് തിരിച്ചു വന്ന വഴിയേ അതി ശക്തം ആയി അലറിക്കൊണ്ട് എറിഞ്ഞു…

ആ അലർച്ച എന്റെ ചെവിയെ ഒരു നിമിഷം അടപ്പിച്ചു.. വല്ലാത്തൊരു ശബ്ദം..

ഞെട്ടിത്തരിച്ചു നിൽക്കുന്ന എന്റെ നേരെ അവൾ മെല്ലെ തിരിഞ്ഞു.. അവളുടെ നെഞ്ചിൽ കൂടി വന്ന അസ്ത്രത്തിൽ നിന്നും ചോര വരുന്നുണ്ട്..

“മീ..മീനു…?”

ഞാൻ ഭയത്തോടെ മെല്ലെ വിളിച്ചപ്പോൾ ആളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു..
വല്ലാത്ത ഒരു പുഞ്ചിരി.. പേടിപ്പിക്കുന്ന പുഞ്ചിരി..

അമ്പരന്നു നിൽക്കുന്ന എന്നെ നോക്കി അവൾ അവളുടെ നെഞ്ചിലൂടെ പുറത്തു വന്ന അമ്പിന്റെ അറ്റം വളരെ ഈസി ആയി ഇടം കൈ കൊണ്ട് പൊട്ടിച്ചു എടുത്തു..

അതിനു ശേഷം അവൾ കൈ പുറകിൽ കൊണ്ടുപോയി അമ്പ് വലിച്ചു എടുത്തു..

“ഷഹ്ഹ്ഹ്…” എന്നൊരു സുഖമുള്ള ശബ്ദത്തിൽ ആണ് അവൾ അത് ചെയ്തത്.. കണ്ണുകൾ അടച്ചു കൊണ്ട്..

അവൾ കണ്ണ് തുറന്നു എന്നെ നോക്കിയപ്പോൾ ആ കണ്ണുകൾ വെട്ടിത്തിളങ്ങി… വജ്രം പോലെ.. അത് കണ്ടപ്പോൾ എന്റെ നട്ടെല്ലിൽ ഒരു തരിപ്പ് കയറി..

നിമിഷ നേരം കൊണ്ട് അവൾ ഇടം കൈ കൊണ്ട് എന്നെ ഒരു വശത്തേക്ക് തള്ളി മാറ്റി അടുക്കളയിലേക്ക് ഓടി.. പോകുന്ന വഴിയിൽ ചോര വീണിരുന്നു..

വല്ലാത്ത ശക്തിയിൽ ഉള്ള ആ തള്ളലിൽ ഞാൻ വീഴാൻ പോയി.. എന്നാലും ബാലൻസ് ചെയ്തു നിന്നു…

അപ്പോഴേക്കും അടുക്കള വാതിൽ പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ടു…
ഞാൻ അടുക്കളയിലേക്ക് കുതിച്ചു.. വാതിൽ പൊളിഞ്ഞു രണ്ടു ഭാഗം ആയി അപ്പുറം കിടക്കുന്നു..

മീനു ഇല്ല… നിലത്ത് കുറച്ചു ചോര തുള്ളികൾ.. ഞാൻ ഓടി പുറത്തു പോയി നോക്കി.. ഇല്ല അവൾ എവിടെയും ഇല്ല…

എന്തൊക്കെ ആണ് ഞാൻ കണ്ടത്?? ദൈവമേ ഇതൊരു സ്വപ്നം ആയിരുന്നോ? ആരാണ് ഈ കാലത്ത് അമ്പ് എയ്തത്??

ഞാൻ വന്നു നോക്കി.. പൊട്ടിയ അമ്പിന്റെ ഭാഗങ്ങൾ അവിടെ തന്നെ ഉണ്ട്.. ഞാൻ അതെടുത്തു പുറത്തിട്ടു.. അതിൽ ചോര ആണ്…

“റോഷു??? “

ഉമ്മറത്ത് നിന്നും ഒരു വിളി.. മീനു അല്ലെ അത്?? ഞാൻ ഒന്ന് പതറി.. വീണ്ടും വന്നോ?

അവൾ അവൾ മീനു അല്ല… അപ്പോൾ മീനു എവിടെയാ??

35 Comments

Comments are closed.