വേണോ… ആളുകൾ ഉണ്ടാകും
പിന്നെ… ഇന്നൊരു ദിവസം എനിക്ക് വേണ്ടി മാറ്റിവച്ചത് അല്ലെ….
എനിക്ക് വേണ്ടി മാത്രം… അവിടെ പരിമിതികൾ വേണ്ട… ഇന്നൊരു ദിവസം ഞാൻ കണ്ണേട്ടന്റെ ഭാര്യ ആമിയായികൊള്ളട്ടെ. ആളുകൾ അങ്ങനെ ചിന്തിക്കുകയെങ്കിലും…
അയാൾ പുറത്തെ മഴയിലേക്ക് കണ്ണുകൾ നട്ടു. അവൾ ആഗ്രഹത്തോടെ അവന്റെ കൈകളിൽ പിടിച്ചു.
ആവാം… അയാൾ പതിയെ പറഞ്ഞു.
അവന്റെ കയ്യിൽ തൂങ്ങി ആ കടൽ തീരത്തെ മഴ നനയുമ്പോൾ അവൾക്ക് വല്ലാത്തൊരു ആഹ്ലാദമായിരുന്നു. അവന്റെ നിർബന്ധത്തിന് വഴങ്ങി വഴിയരികിലെ ചായക്കടയിലേക്ക് കയറി നിൽക്കുമ്പോൾ അവന്റെ കണ്ണിൽ അവളോടുള്ള പ്രണയം തിങ്ങിനിറഞ്ഞു. അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും വെള്ള തുള്ളികൾ അവന്റെ മുഖത്തേക്ക് ഉറ്റുവീണു. നനഞ്ഞ മാറിൽ ഒട്ടി കിടക്കുന്ന നീല സാരിയിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു..
അവൻ അവളെ ഗാഡമായി ചുംബിക്കുമ്പോൾ അവിടെ ഭാമയോ വിവാഹമോ ഒന്നുമില്ലായിരുന്നു.
ആമിയുടെ ചുണ്ടുകളുടെ രുചി മാത്രം….
ആവോളം നുണഞ്ഞിട്ടും മതിയാവാതെ അവൻ വീണ്ടും അവളെ ചുംബിച്ചുകൊണ്ടേയിരുന്നു. നാവുകൾ തമ്മിൽ കെട്ടുപിണഞ്ഞു ഇണനാഗങ്ങളെ പോലെ അവർ പരസ്‌പരം പ്രണയിച്ചു.
പെട്ടെന്ന് അവൻ എന്തോ ഓർത്തെന്ന പോലെ അവളിൽ നിന്നുംവിട്ട് മാറി .ഒരുനിമിഷം അവൻ ചെയ്തത് ഓർത്തു അവന്റെ മനസ് വേദനിച്ചു. ശ്വാസം എടുക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ അവൾ തികഞ്ഞ ചിരിയോടെ പറഞ്ഞു.
പഴയ അതേ രുചി.. ഈ രുചി ഒരിക്കലും എന്നിൽ നിന്നും മായതിരിക്കട്ടെ..
ആമി.. ഞാൻ….പെട്ടെന്ന്…
അവൻ വാക്കുകൾക്കായി പരതി.
അവസാനമായി… ഇത് ഞാൻ ആഗ്രഹിച്ചിരുന്നു…
ഈ മഴ നനയുമ്പോൾ എന്റെ മനസിൽ ഇതും ഒരു ആഗ്രഹമായിരുന്നു.
തിരിച്ചു നടക്കും വഴി അവൻ അവൾക്ക് കരിവളകൾ വാങ്ങി. അവൾ ആഗ്രഹിച്ചത് പോലെ ആ മഴയിൽ തന്നെ ഇട്ട് കൊടുത്തു. മനസ് ഒരിക്കലും നമ്മുടെ കയ്യിൽ നിൽക്കില്ല എന്നു പറയുന്നത് എത്ര ശരിയാണ്. വേണ്ടെന്ന് വിചാരിച്ചിട്ടും ആ വളകൾ അവൾക്ക് അണിയിക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ കൈത്തണ്ടയിൽ അമർന്നു. അപ്പോഴും അവളുടെ ചുണ്ടിൽ നിറഞ്ഞ ചിരി ആയിരുന്നു. പ്രതീക്ഷിച്ചെന്ന പോലെ….
രാത്രിയിൽ വീണ്ടും അവൾ ചോദിച്ചു..
Ohhh complete viraham aanallo…. nalla flow n feel aanu nitha kutti all the best❤✌
???
Nice!!
❤️❤️❤️❤️❤️❤️
Sed akki kalanju ?. Ishatyi orupad ❤❤
Second ഞാനാ
സ്നേഹം ?
❤️ First
രാവിലെ വിഷമം ആയി????
പ്രണയം എത്ര സന്തോഷം തരുമോ അതിന്റെ 100 ഇരട്ടി വേദന വിരഹം സമ്മാനിക്കും
എല്ലാം വിധി എന്ന് പറഞ്ഞു സമാധാനിക്കാം പക്ഷേ ബുദ്ധിയുടെ ഈ സ്വാന്തനം എന്തേ മനസ്സ് അംഗീകരിക്കുന്നില്ല
നല്ല രചന ❤️❤️
ചിലപ്പോൾ അങ്ങനെ ആണ് നഷ്ടപ്പെടുമ്പോഴേ അവ നമുക്ക് എത്ര പ്രീയപ്പെട്ടതായിരുന്നു എന്ന്നാം മനസിലാക്കുള്ളു ?