നിനക്കായ്‌ [Neethu M Babu] 68

ജീവിതത്തിൽ ആദ്യം എന്ന വാക്കിന്റെ വലിയ വിലയാണ്. അത് പോലെ എന്റെ ആദ്യമാണ് നിയെപ്പോഴും. എന്റെ ആദ്യപ്രണയം..
ആദ്യ ചുംബനം…
നിന്നോളം ഭാമ വരില്ല ആമി… നന്ദന്റെ ജീവിശ്വാസം നിലക്കും വരെ ആമിയുടെ സ്ഥാനം ആമിക്കുള്ളത് ആവും… അതിൽ ഒരു ഭാമയും വരില്ല…
ഇതെന്റെ ഉറപ്പ്…
അവൾ ചിരിച്ചു…

വെറുതെ…കുറെ കഴിയുമ്പോൾ ഭാമ കണ്ണേട്ടന്റെ മനസിൽ നിന്നും ആമിയെ തുടച്ചുമാറ്റും. ഭാമയോളം പിന്നീട് ആമിക്ക് സ്ഥാനം ഇല്ലാതാവും…
പക്ഷേ അതിനുള്ള അർഹതയെ എനിക്കുള്ളൂ…
എന്നെ എന്നും ഓർക്കണം കണ്ണേട്ടാ… ഈ ആകാശം കാണുമ്പോൾ…ഈ മഴ കാണുമ്പോൾ…
ഈ കടൽ കാണുമ്പോൾ…
നിന്നെ ഓർക്കാതിരിക്കാൻ എനിക്കാവുമോ ആമി…
എന്റെ ചുറ്റും നിയല്ലേ….
ഞാൻ ഒന്ന് ചോദിക്കട്ടെ ആമി….‌ നീയെന്നെ മറക്കുമോ?, മറ്റൊരു വിവാഹം കഴിക്കുമോ?
പിന്നില്ലാതെ. കണ്ണേട്ടനു ഭാമയെ കല്യാണം കഴിക്കാമെന്ന് ഉണ്ടെങ്കിൽ പിന്നെ എനിക്ക് എന്തുകൊണ്ട് ആയിക്കൂട…
എന്റെ ജീവിതത്തിലും വരും ഭാമയെ പോലെ ഒരാൾ…
കുസൃതിയോടെ അവൾ ചിരിച്ചു….
ആ മറുപടിയിലെ കള്ളം അവനു തന്നെ അറിയാമായിരുന്നു. അവൾ വിവാഹം കഴിക്കില്ല. ആമിക്ക് മറ്റൊരാളെ പ്രണയിക്കാൻ ആവില്ല. പക്ഷേ എന്തുകൊണ്ട് കണ്ണന് കഴിഞ്ഞു…
ഒറ്റ ഉത്തരം….
ആമി കണ്ണനെ കണ്ടെത്താൻ വൈകിപ്പോയി. കണ്ണൻ ആമിയെയും…
കണ്ണേട്ട… നമ്മുക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാം. കണ്ണേട്ടന്റെ കൈകളിൽ തൂങ്ങി ഈ മഴ നനഞ്ഞു കടൽതീരത്തൂടെ നടക്കാൻ ഒരു മോഹം.

10 Comments

  1. Ohhh complete viraham aanallo…. nalla flow n feel aanu nitha kutti all the best❤✌

  2. വിരഹ കാമുകൻ???

    ???

  3. ❤️❤️❤️❤️❤️❤️

  4. Sed akki kalanju ?. Ishatyi orupad ❤❤

  5. Second ഞാനാ

    1. സ്നേഹം ?

    1. രാവിലെ വിഷമം ആയി????

      പ്രണയം എത്ര സന്തോഷം തരുമോ അതിന്റെ 100 ഇരട്ടി വേദന വിരഹം സമ്മാനിക്കും

      എല്ലാം വിധി എന്ന് പറഞ്ഞു സമാധാനിക്കാം പക്ഷേ ബുദ്ധിയുടെ ഈ സ്വാന്തനം എന്തേ മനസ്സ് അംഗീകരിക്കുന്നില്ല

      നല്ല രചന ❤️❤️

      1. ചിലപ്പോൾ അങ്ങനെ ആണ് നഷ്ടപ്പെടുമ്പോഴേ അവ നമുക്ക് എത്ര പ്രീയപ്പെട്ടതായിരുന്നു എന്ന്നാം മനസിലാക്കുള്ളു ?

Comments are closed.