ആ വേദനക്ക് പിന്നിലെ കാരണം താൻ ആണെന്ന് ഓർത്തപ്പോൾ അവന്റെ ഉള്ളം വീണ്ടും വിങ്ങി.
കണ്ണേട്ടനോളം ഓർമയുള്ളയൊന്നും ഇനി എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. കണ്ണേട്ടൻ എനിക്ക് ആദ്യമായി സമ്മാനിച്ച ആ പുസ്തകം പോലെ തന്നെയായി പോയല്ലോ നമ്മുടെ ജീവിതം…
വിരഹം കൊണ്ട് പ്രണയത്തെ വ്യഖ്യാനിച്ചവർ….
ആദ്യമായി അവൾക്ക് നൽകിയത് ഒരു പുസ്തകമായിരുന്നു. വിരഹത്താൽ ബന്ധിപ്പിച്ച ഒരു പ്രണയം. അത് വാങ്ങി ലൈബ്രറിയിൽ നിന്നും നാണിച്ചോടി പോയ ആമിയെ അയാൾ ഇന്നലെ കണ്ടെന്ന് പോലെ ഓർത്തു.
അവൾ അവനോട് ഒന്നൂടെ ചേർന്ന് നിന്നു. അവന്റെ കൈകൾ യാന്ത്രികമായി അവളെ ചുറ്റിപിടിച്ചു. അവളുടെ മുടിയിഴകൾ അവന്റെ കഴുത്തിൽ കുസൃതി കാട്ടി തുടങ്ങിയിരുന്നു.
ഒരുനിമിഷം അവന്റെ കണ്ണുകൾ അവളുടെ നിറഞ്ഞ കണ്ണുകളിലും വിതുമ്പുന്ന ചുണ്ടുകളിലും എത്തി.
പെട്ടന്നാണ് അയാളുടെ ഫോണ് ശബ്ദിച്ചത്. അയാൾ ഫോൺ എടുത്തു അവളുടെ മുഖത്തേക്ക് നിസഹായതയോടെ നോക്കി.
ഭാമ ആവും അല്ലെ…..
അയാൾ അതെയെന്ന് തലയാട്ടി.
അവിടെ താലി എടുക്കാൻ പോകുകയാണ്. കൂടെ വരാൻ പറഞ്ഞുള്ള വിളിയാണ്…
മറക്കെല്ലേ … ഇന്നത്തെ ദിവസം എനിക്കാണ് ഒരു പകലും രാത്രിയും… നാളെ പുലരുമ്പോൾ പൊയ്ക്കോളൂ….
മറന്നിട്ടില്ല……
കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ കണ്ണേട്ടന്റെ താലി ഭാമ സ്വന്തമാക്കും അല്ലെ…
പിന്നെ എനിക്ക് ഒരു അവകാശവും ഇല്ല. ഭാമയുടേത് മാത്രമായി മാറും അല്ലെ… പഴയ ഏതോ ഒരു കളികൂട്ടുകാരി എന്നതിന് അപ്പുറത്തെക്ക് ഒരു ബന്ധവും ഇല്ല. ആമിയുടെ കണ്ണേട്ടൻ പിന്നീടില്ല. ഭാമയുടെ നന്ദൻ മാത്രം…..
അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. പിന്നീട് ആ ചിരിയിൽ കണ്ണീരിന്റെ ചൂട് കലർന്നപ്പോൾ അവൻ അറിയാതെ തന്നെ അവളെ ചേർത്ത്പിടിച്ചു.
ഭാമ ആമിയാവുകയില്ല. ആമി ഭാമയും….
Ohhh complete viraham aanallo…. nalla flow n feel aanu nitha kutti all the best

???
Nice!!
Sed akki kalanju ?. Ishatyi orupad

Second ഞാനാ
സ്നേഹം ?
രാവിലെ വിഷമം ആയി????
പ്രണയം എത്ര സന്തോഷം തരുമോ അതിന്റെ 100 ഇരട്ടി വേദന വിരഹം സമ്മാനിക്കും
എല്ലാം വിധി എന്ന് പറഞ്ഞു സമാധാനിക്കാം പക്ഷേ ബുദ്ധിയുടെ ഈ സ്വാന്തനം എന്തേ മനസ്സ് അംഗീകരിക്കുന്നില്ല
നല്ല രചന

ചിലപ്പോൾ അങ്ങനെ ആണ് നഷ്ടപ്പെടുമ്പോഴേ അവ നമുക്ക് എത്ര പ്രീയപ്പെട്ടതായിരുന്നു എന്ന്നാം മനസിലാക്കുള്ളു ?