നിനക്കായ്‌ [Neethu M Babu] 68

ബാധ്യതയെന്ന് പറയൂ കണ്ണേട്ട..
ആമി…..
അയാളുടെ നിസഹായവസ്ഥ ആ ശബ്ദത്തിൽ പ്രകടമായിരുന്നു.
എനിക്ക് വേണ്ടി ആദ്യമായി ഈ ചുണ്ടുകൾ ചുംബനചൂട് നൽകിയത് ഇതുപോലെ ഒരു മഴയിൽ ആയിരുന്നു.
അന്നെനോട് പറഞ്ഞത് ഓർമയുണ്ടോ…….
അയാൾ ഉണ്ടെന്ന് വെറുതെ തലയാട്ടി… 
ഒന്ന് പറയാമോ കണ്ണേട്ട…. ഒരിക്കൽ കൂടി..
അവസാനമായി….
ഇനി ആ വാക്കുകൾ എനിക്ക് വേണ്ടി ആയിരിക്കില്ലല്ലോ…ഈ ചുണ്ടുകൾ എനിക്ക് അവകാശപെട്ടത് ആവില്ലല്ലോ…
അയാൾ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി…
അയാൾ അവൾ പുറത്തേക്ക് നീട്ടിവച്ചിരിക്കുന്ന കൈവെള്ളയിലേക്ക് തന്റെ കൈകൾ കൂടെ ചേർത്ത് വച്ചു.
അവൾ അതിശയത്തോടെ അവനെ നോക്കി. പറയും എന്നു പ്രതീക്ഷിച്ചില്ലായിരിക്കും.
പക്ഷേ എന്നെ തിരക്കി ഇത്രയും ദൂരം വന്ന ആമിക്ക് ഈ സന്തോഷം പോലും നൽകാൻ കഴിഞ്ഞില്ല എങ്കിൽ താൻ ആമിയുടെ കണ്ണേട്ടൻ ആണെന്ന് പറയുന്നതിൽ അർത്ഥമില്ല.
ഈ മഴയേക്കാൾ സൗന്ദര്യമാണ് ആമി നിനക്ക്…
പ്രണയത്തിന് ഒരു സമവാക്യമുണ്ടെങ്കിൽ അത് നീയാണ് ആമി… പ്രണയത്തിനൊരു രുചിയുണ്ടെങ്കിൽ അത് നിന്റെ അധരങ്ങളാണ്.
ആമിയോളം ഞാൻ സ്നേഹിക്കുന്ന ഒന്നും ഈ ലോകത്തില്ല.
അവന്റെ വാക്കുകളിൽ പ്രണയം നിറഞ്ഞു നിന്നു.
ഒരു കൊച്ചുകുട്ടിയുടെ ആഹ്ലാദമായിരുന്നു പിന്നീട് അവളുടെ മുഖത്ത്. അവന്റെ കണ്ണുകളിലും മുഖത്തുമായി അവളുടെ മിഴികൾ ഓടി നടന്നു.
ഒരുനിമിഷം അവൻ ഒന്ന് ചേർത്ത് പിടിച്ചിരുന്നുവെങ്കിൽ എന്നവൾ മോഹിച്ചുപോയി. അതറിഞ്ഞുവെന്ന പോലെ അവൻ അവളെ ഒരു കയ്യാൽ തന്റെ നെഞ്ചിലെക്ക് പിടിച്ചിട്ടു. അവളുടെ കൈകൾ അവന്റെ നെഞ്ചിനെ അള്ളിപിടിച്ചു.
കണ്ണേട്ടാ…..
ഉം…..
ഒരാഗ്രഹം കൂടെയുണ്ട് എനിക്ക്…..
എന്താ….
എനിക്ക് കരിവള വാങ്ങി തരാമോ??? എന്നിട്ട് അന്നത്തെ പോലെ ഈ മഴയിൽ വച്ച് ഇട്ട് തരാമോ…
അയാൾ അവളെ അടർത്തിമാറ്റി വേദനയോടെ നോക്കി.
നിനക്ക് അതെല്ലാം ഇപ്പോഴും ഓർമ്മയുണ്ടോ ആമി…
അവൾ അതിന് മറുപടിയായി ഒന്ന് ചിരിച്ചു. വേദന കലർന്ന ചിരി…

10 Comments

  1. Ohhh complete viraham aanallo…. nalla flow n feel aanu nitha kutti all the best❤✌

  2. വിരഹ കാമുകൻ???

    ???

  3. ❤️❤️❤️❤️❤️❤️

  4. Sed akki kalanju ?. Ishatyi orupad ❤❤

  5. Second ഞാനാ

    1. സ്നേഹം ?

    1. രാവിലെ വിഷമം ആയി????

      പ്രണയം എത്ര സന്തോഷം തരുമോ അതിന്റെ 100 ഇരട്ടി വേദന വിരഹം സമ്മാനിക്കും

      എല്ലാം വിധി എന്ന് പറഞ്ഞു സമാധാനിക്കാം പക്ഷേ ബുദ്ധിയുടെ ഈ സ്വാന്തനം എന്തേ മനസ്സ് അംഗീകരിക്കുന്നില്ല

      നല്ല രചന ❤️❤️

      1. ചിലപ്പോൾ അങ്ങനെ ആണ് നഷ്ടപ്പെടുമ്പോഴേ അവ നമുക്ക് എത്ര പ്രീയപ്പെട്ടതായിരുന്നു എന്ന്നാം മനസിലാക്കുള്ളു ?

Comments are closed.