നിനക്കായ്
Author : Neethu M Babu
കണ്ണേട്ടാ….
ഈ കടല് കാണാൻ എന്തൊരു രസം ആണല്ലേ…
അവൾ ജനാലരികിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് പുറത്തേക്ക് കൈയിട്ട് കൊണ്ട് അവനോട് ചോദിച്ചു.
അവൻ നിശബ്ദമായി നിൽക്കുന്നത് കണ്ട് അവൾ വീണ്ടും പറഞ്ഞു.
ഈ കടല് പോലെയാണ് എനിക്ക് കണ്ണേട്ടനോടുള്ള പ്രണയം…
അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ വേദന നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു. അത് കാൺകെ അയാളുടെ ഉള്ളിൽ കുറ്റബോധം തിങ്ങി.
കണ്ണേട്ടന് ഏത് നിറമാണ് കൂടുതൽ ഇഷ്ടം???
അയാൾക്ക് മറുപടി പറയണം എന്നുണ്ട്. പക്ഷേ തൊണ്ടയിൽ അക്ഷരങ്ങൾ കുരുങ്ങിനിൽക്കുകയാണ്.
അറിയാം… എനിക്കറിയാം ചന്ദനനിറം അല്ലെ….
പക്ഷേ എനിക്ക് നീലയാണ്….
ഈ ആകാശം പോലെ…. ഈ കടൽ പോലെ….
എന്റെ പ്രണയം പോലെ……
അവൾ ശാന്തമായി പറഞ്ഞു. അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു.
പെട്ടന്ന് വെള്ളിക്കെട്ട് പോലെ നീങ്ങുന്ന പഞ്ഞി മേഘങ്ങൾക്കിടയിലേയ്ക്ക് കരിമേഘങ്ങൾ അധിനിവേശം നടത്തിതുടങ്ങി. ഉരുണ്ടു കൂടുന്ന മേഘ സങ്കലനങ്ങളിൽ വ്യത്യസ്ത ചിത്രങ്ങൾ വരയ്ക്കുന്നു. മഴയുടെ രസതന്ത്രത്തിന്റെ കൂട്ടുകൾ പാകപ്പെടുത്തുന്ന തിരക്കിലാണ് ആകാശം.
മഴ പെയ്യും എന്നു തോന്നുന്നു…
അവൾ വീണ്ടും ശാന്തമായി പറഞ്ഞു. ഈ മഴ നമ്മുക്ക് വേണ്ടി പെയ്യുന്നത് ആവും അല്ലെ കണ്ണേട്ട… ഞാൻ മുൻപെങ്ങോ വായിച്ചിട്ടുണ്ട് ഓരോ മഴയും ഓരോരുത്തർക്ക് വേണ്ടി പെയ്യുന്നതാണെന്ന്… അങ്ങനെയെങ്കിൽ ഇത് നമ്മുക്ക് വേണ്ടിയാവും.. തീർച്ച… അവൾ വീണ്ടും മഴയിലേക്ക് കണ്ണുകൾ നട്ടു. ഇനി പെയ്യുന്ന മഴ നമുക്കുള്ളത് ആവില്ലല്ലോ കണ്ണേട്ടാ.. പക്ഷേ മഴ പെയ്യുമ്പോൾ എന്നും കണ്ണേട്ടൻ എന്നെ ഓർക്കണം…
എന്നെ മാത്രം…
ആമി…
അയാൾ ഇടർച്ചയോടെ വിളിക്കുമ്പോൾ അവളുടെ കണ്ണിൽ അന്നേരം കൊണ്ട് തന്നെ ഒരു മഴവെള്ള പാച്ചിൽ ഉറവയെടുത്തിരുന്നു.
ശാന്തമായ ആ കണ്ണുകളിലും കുറ്റിരോമങ്ങളിലും അവളുടെ കണ്ണുകൾ ഉടക്കിനിന്നു. നീയെന്നെ സ്നേഹിക്കേണ്ടയിരുന്നു ആമി… അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അയാളുടെ വാക്കുകളിൽ ദുഃഖം നന്നേ നിഴലിച്ചിരുന്നു.
സ്നേഹിച്ചുപോയില്ലേ കണ്ണേട്ട….
അവളുടെ കവിൾതടങ്ങളെ നനയിച്ചുകൊണ്ട് നീർച്ചാലുകൾ ഒഴുകിയിറങ്ങി.
ഈ സ്നേഹം എനിക്കൊരു വേദനയാവുകയാണ്… അയാൾ എങ്ങോട്ടെന്നില്ലാതെ മിഴികൾ പായിച്ചുകൊണ്ട് പറഞ്ഞു.
Ohhh complete viraham aanallo…. nalla flow n feel aanu nitha kutti all the best❤✌
???
Nice!!
❤️❤️❤️❤️❤️❤️
Sed akki kalanju ?. Ishatyi orupad ❤❤
Second ഞാനാ
സ്നേഹം ?
❤️ First
രാവിലെ വിഷമം ആയി????
പ്രണയം എത്ര സന്തോഷം തരുമോ അതിന്റെ 100 ഇരട്ടി വേദന വിരഹം സമ്മാനിക്കും
എല്ലാം വിധി എന്ന് പറഞ്ഞു സമാധാനിക്കാം പക്ഷേ ബുദ്ധിയുടെ ഈ സ്വാന്തനം എന്തേ മനസ്സ് അംഗീകരിക്കുന്നില്ല
നല്ല രചന ❤️❤️
ചിലപ്പോൾ അങ്ങനെ ആണ് നഷ്ടപ്പെടുമ്പോഴേ അവ നമുക്ക് എത്ര പ്രീയപ്പെട്ടതായിരുന്നു എന്ന്നാം മനസിലാക്കുള്ളു ?