നാട്ടിൻ പുറത്തെ പന്ത്കളി
Author : Rasal Kallingal
ഫുട്ബോൾ ഒരു കളി എന്നതിലുപരി ഒരു ലഹരിയായി മാറിയത് എപ്പോഴാണെന്നറിയില്ല മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും മാറ്റാൻ ഫുട്ബോൾ എന്ന ലഹരി എന്നെ കഴിവതും സഹായിച്ചിട്ടുണ്ട്.
കൊയ്‌ത്തൊഴിഞ്ഞ വയലുകളില്‍ വൈകുന്നേരം പൊന്തുന്ന പൊടിക്കൊപ്പം ഒരു കൂട്ടം ആളുകള്‍ കളിക്കുന്നതായിരുന്നു ബാല്യത്തില്‍ കണ്ട ഫുട്‌ബോള്‍ മത്സരങ്ങള്‍. അതൊക്കെ പാട വരമ്പിലിരുന്ന് കണ്ടിട്ടായിരുന്നു ഫുട്ബോളിന്റെ ബാല്യപാഠങ്ങൾ സ്വായത്തമാക്കിയത്.. അന്നൊക്കെ ഫുട്ബോൾ ഒന്ന് തട്ടണമെങ്കിൽ അവിടെ നിന്ന് പുറത്തു പോവുന്ന ത്രോ ബോളുകളോ ഔട്ട് ബോളുകളോ കിട്ടണമായിരുന്നു അതിന് തന്നെ ഞങ്ങൾ കുട്ടികളിൽ ആവശ്യക്കാർ അധികവും..
ആ കളികളിൽ
ലെവന്‍സും സെവന്‍സും ഇല്ലായിരുന്നു. എത്ര പേര്‍ കളിക്കാന്‍ വരുന്നു അത്രയും പേരെ കളിപ്പിക്കും.. പാടത്തിന്റെ
വിസ്തീര്‍ണത്തിന് ഫിഫയുടെ മാനദണ്ഡങ്ങളില്ല.
എന്നാല്‍ ഫൗളും ത്രോയും കോര്‍ണറുമൊക്കെ ഫിഫയുടെ റൂള്‍ പ്രകാരം തന്നെ. റഫറിയും സ്‌കോററും അച്ചടക്ക സമിതിയുമൊക്കെ കളിക്കാര്‍.. നിശ്ചിത സമയ പരിതിയൊന്നുമില്ലാത്ത കളി
നാല് മണിക്ക് തുടങ്ങി ഇരുട്ടു വീഴുന്നതുവരെ നീളും.. ജേഴ്സിയൊക്കെ ടൂർണ്ണമെന്റിലെ മാത്രം താരമായിരുന്ന ടൈം, നാട്ടിലെ കളികളിൽ
കുപ്പായമിട്ടവരും കുപ്പായമിടാത്തവരും തമ്മിലായിരിക്കും മിക്കവാറും മത്സരം,
ടീമുകള്‍ തുല്യബലമുള്ളവയാകാന്‍ കളിക്കൂട്ടത്തിലെ കരാണവന്‍മാര്‍ ശ്രദ്ധിച്ചിരുന്നു..
പിന്നെ
സെവന്‍സ് ടൂര്‍ണമെന്റുകള്‍ കണ്ടുതുടങ്ങി. കാറ്റില്‍ പാറിക്കളിക്കുന്ന ബാനറിലാകും ടൂര്‍ണമെന്റിന്റെ പേര് എഴുതിയിട്ടുണ്ടാവുക. മൈക്കില്‍ അനൗണ്‍സ്‌മെന്റ്, മഞ്ഞയും നീലയും വെള്ളയും ജേഴ്‌സിയിട്ടവരുടെ കളികള്‍.. പാടവരമ്പത്തിരുന്ന് കണ്ട കളിയില്‍ ഗോളടി മാത്രമെ ഉണ്ടായിരുന്നുളളു. ആറുപേരും ഗോളടിക്കാന്‍ ശ്രമിക്കുന്നു. പിന്നെ ലെവന്‍സിനെപ്പറ്റി കേട്ടു. ആദ്യം കണ്ട കളി ഓര്‍മ്മയില്ല. എന്നാലും ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല അത് കൂട്ടായ്മയുടെ താളവും വേഗവും ചന്തവും ഒത്തിണങ്ങിയതാണെന്ന് ലെവന്‍സ് ബോധ്യപ്പെടുത്തി.
പിന്നെ എത്രയോ മൈതാനങ്ങളില്‍ ലെവന്‍സും സെവന്‍സും കാണുന്നു. അപ്പോഴും ഫുട്‌ബോളിന്റെ ലോകം സെവന്‍സിനും ലെവന്‍സിനുമിടയില്‍ രണ്ടായിക്കിടന്നു.
⚽️⚽️⚽️⚽️???????? ????????✌️
Thanks all… എന്നെ വേറൊരു പേരിൽ ഇവിടെ പലർക്കും അറിയാൻ സാധ്യത ഉണ്ട്… Aisha poker
❤️????uyir⚽⚽⚽??
??⚽️⚽️
രസമുള്ള ബാല്യകാല ഓർമ്മകൾ. Thank you ?
❤❤❤??????
Nice bro
⚽️❤
????
❤❤❤❤
Nice vayikkumbol pala ഓർമ്മകളും കടന്ന് പോകുന്നു.എല്ലാം നേരിൽ കണ്ട feel alla ഇതെല്ലാം നേരിൽ കണ്ടതാണ് ???
Thanks bro… 90 kids ❤❤
Nice.,❤️❤️❤️
നീ ജീവനോടെ ഉണ്ടോ ഹമുക്കെ.???
Harshan broo… ⚽️
ബാല്യകാല സ്മരണകൾ പുതുക്കി. കൺ മുന്നിൽ കണ്ടത് പോലെയുള്ള വിവരണം. ആശംസകൾ
Love life football
⚽️⚽️⚽️
Football ഉയിര്….!!
ഒരുപാട് ഇഷ്ട്ടായി ബ്രോ……..
???
Thanks broooii
ഉച്ചാരക്കടവ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ-കരുവാരകുണ്ട് റൂട്ടിലല്ലേ അവിടുത്തെ ക്ലബ് ayc ഉച്ചാരക്കടവ് എന്നപേരിലാണ് എന്റെ നാടും അതിനടുത്താണ്…..
പാലക്കാട്- മലപ്പുറം അതിർത്തിയാണ് ഉച്ചാരക്കടവ് ….
ഞാൻ എടത്തനാട്ടുകര ആണ് ..
???? life
⚽️⚽️⚽️
Yes.. ariyam.. malappurathe football premikalkk ucharakkadavu enna place oru രോമാഞ്ചം അല്ലേ
നന്നയിട്ടുണ്ട് ബ്രോ ❤❤❤???
Thanks bro
മലപ്പുറം ആണോ സ്ഥലം. വിവരണം നന്നായി. ????????
Yes ♥♥♥♥♥♥♥♥♥
??
Yes.. Malappuram ???