തന്നെ എന്തിനാണ് അവൻ ഇത്ര ഇഷ്ടപ്പെട്ടതെന്നും അവൾക്കറിയില്ല.ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരിയുടെ ജേഷ്ഠൻ ആയിരുന്നു അവൻ.അവളെ സ്കൂളിലേക്ക് കൊണ്ടുവിടാൻ അവൻ എന്നും തന്റെ ബൈക്കിൽ വരുമായിരുന്നു. താനും ഇടക്ക് ശ്രദ്ധിക്കാറുണ്ടായിരുന്നു. സുന്ദരൻ ആണ് പല പെൺകുട്ടികളും അവനെ നോക്കുന്നത് കണ്ടിട്ടുണ്ട്.പിന്നീട് എപ്പോഴോ തന്റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയിൽ അവൻ വന്നു നിക്കുമായിരുന്നു. ഫസ്റ്റ് ബെഞ്ചിൽ പുസ്തകപുഴു ആയി ജീവിച്ചപ്പോൾ ആരും തന്നോട് കൂട്ടുകൂടാൻ വന്നില്ല. എല്ലാവരും സോഡാ കുപ്പിയെന്ന് വിളിച്ചു കളിയാക്കിയപ്പോൾ അവൻ മാത്രമാണ് ആ കണ്ണടകൾ എന്റെ സൗന്ദര്യം ആണെന്ന് പറഞ്ഞത്.
ആദ്യമായി താൻ ഒരാളുടെ സൗഹൃദം നേടിയെടുത്തത് അവനിലൂടെ ആയിരുന്നു. ആ സൗഹൃദം പ്രണയം ആയത് എപ്പോഴാണെന്ന് തന്നിക്കും അറിയില്ല. ആദ്യമാദ്യം അവന്റെ ചെറു പുഞ്ചിരിയുമായി ഇടവഴിയിലെ നിൽപ്പ് ഇഷ്ടമാവാതിരുന്ന തനിക്ക് എപ്പോഴാണ് അതിഷ്ടപ്പെട്ടു തുടങ്ങിയതെന്നും അറിയില്ല. പ്രണയം നാമ്പിട്ട് തുടങ്ങിയെങ്കിലും പരസ്പരം ഞങ്ങൾ പങ്കുവച്ചില്ല .വീട്ടിൽ ആരുമില്ലാത്തപ്പോൾ അവനെ ഫോൺ വിളിക്കുമെങ്കിലും ഒന്നും തന്നെ സംസാരിക്കാൻ തനിക്കറിയില്ലായിരുന്നു.ആ വിളികളിൽ മൗനം തളംകെട്ടി നിക്കുമെങ്കിലും ആ വിളികളെ രണ്ടുപേരും ആഗ്രഹിച്ചിരുന്നു.
പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോയെങ്കിലും അത് അവൻ പാതി വഴിയിൽ ഉപേക്ഷിച്ചു. അവന്റെ ആഗ്രഹങ്ങൾ ട്രാക്കിൽ ആയിരുന്നു. മാസങ്ങളിൽ പലദിവസവും പ്രാക്ടീസിനായി എറണാകുളം പോകുമായിരുന്നു. ആ ദിവസങ്ങൾ തനിക്ക് അരോചകം പോലെയാണ് തോന്നിയിരുന്നത്. ആ ദിവസങ്ങളിൽ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അവനെ ലാൻഡ് ഫോണിൽ നിന്നും വിളിക്കും. ആ ശബ്ദംകേട്ടാൽ മാത്രം മതിയായിരുന്നു തനിക്ക്.
ഒരു ശനിയാഴ്ച ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ ഇടവഴിയിൽ അവൻ സന്തോഷവാനായി കാണപ്പെട്ടു.നാളെ കൊച്ചിയിലേക്ക് പോകുവാണെന്നും നാളെ ട്രാക്കിൽ ഇറങ്ങും എന്നും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും പറഞ്ഞു.
പോകുമ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും. മറുപടി തിരിച്ചു വന്നിട്ട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. തനിക്ക് ഇഷ്ടമാണെങ്കിലും അവന്റെ നിർബന്ധത്തിന് വഴങ്ങി അപ്പോൾ പറഞ്ഞില്ല. അവനെ നഷ്ടപ്പെടുത്തി കളയരുതെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. അന്ന് ആണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത്.
പക്ഷെ ഒരു രാത്രിയുടെ ബലമേ ആ സന്തോഷത്തിന് ആയുസ് ഉണ്ടായിരുന്നുള്ളു.
How cruel….? jst good ✌
❤❤?
????
❤❤❤❤
വല്ലാതെ നോവ് പടർത്തിയ രചന..നഷ്ടപ്രണയം എന്നുമൊരു വേദനയാണ്.. നന്നായി എഴുതി.. ആശംസകൾ?
???
Bro biravam evide kanunillallo…super story aanu…waiting…
ഇവിടെ നിന്നും റിമോവ് ചെയ്യ്തു
പലരുടെയും ഉള്ളിൽ ഉള്ള ഒരു നോവ് പല വിധത്തിൽ അതിൽ ഒന്ന് ഇതു nice ? നല്ല ഭാഷ
❤❤❤
നന്നായിട്ടുണ്ട് ❣️❣️❣️❣️. നഷ്ടപ്രണയം എന്നും ഒരു വിങ്ങലാണ്.
അതേ ഭൈരവം ബ്രോയുടെ കഥ ആണോ വേറെയൊന്നുമല്ല സൈറ്റെയിൽ കാണുന്നില്ല
സ്റ്റോറി ഒരു പുള്ളിക്കാരന്റെ പരാതിയെ തുടർന്ന് അഡ്മിൻ റിമോവ് ചെയ്യ്തു . വേറെ ഒരു സ്ഥലത്ത് ഇടുന്നുണ്ട്.
ഇനി ഇവിടെ പെട്ടന്ന് തന്നെ വേറെയൊരു തുടർകഥയും ആയി വരാം.
❤
? റിമൂവ് ചെയ്തു കളയാൻ മാത്രം എന്ത് ഇഷ്യൂ ഉണ്ടായിരുന്നത്.
ഒരുപാട് കാത്തിരുന്ന കഥകളിൽ ഒന്നാണ് ഭൈരവം, എവിടെയാ പോസ്റ്റ് ചെയുന്നതെന്ന് parayanne
രാജ്യത്തെ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നു.സൈറ്റ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ എന്തൊക്കെയോ ആണ് ആ ചങ്ങായി പറഞ്ഞെ
എവിടെ ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ എനിക്ക് ബാൻ കിട്ടും ?
?????
മാറ്റങ്ങൾ വരുത്തിയിട്ട് കഥ തുടർന്നൂടെ
മാറ്റങ്ങൾ വരുത്തുമ്പോൾ കഥ മുഴുവനായി മാറും ?.
ആ കഥയിലെ ഏറ്റവും വല്യ ട്വിസ്റ്റ് തന്നെ എന്തുകൊണ്ട് അവനെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ്. അതിനൊരു വ്യക്തമായ കാരണവും ഉണ്ടായിരുന്നു.
നോക്കട്ടെ മുഴുവൻ എഴുതി കഴിഞ്ഞാൽ എഡിറ്റ് ചെയ്യത് മാറ്റാൻ സാധിക്കുമെന്ന് ഒരു ചെറിയ പ്രതീക്ഷ ഉണ്ട്.
❤
Bro… Nannayittund… Is it someones life… Athe pole thonnunnu.. Orupakshe ezhuthinteyakam… Kondu nirthiyathu angane ayath kondakum❤️
കുറച്ച് മാറ്റങ്ങൾ വരുത്തിയെന്നെ ഉള്ളു യാഥാർദ്ധ്യത്തിൽ ഇത് നടന്നത് തന്നെയാണ്.
?
ഒരു സംശയം ഒരാളുടെ ജീവിതകഥ പോലെ തോന്നുന്നു ???
സത്യമാണ്. ഇതിൽ പകുതി നടന്നതാണ്
❤
?മരണവും
?
First ?
❤❤❤