നഷ്ട പ്രണയം [Sreyas] 70

നഷ്ട പ്രണയം

Author : Sreyas

 

“മോളെ നാളെ നീ ഓഫീസിൽ പോവേണ്ട…..നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….”

അയാൾ അത്യധികം സന്തോഷത്തോടെ പറഞ്ഞു.

 

മുകളിലേക്ക് പോവുകയായിരുന്ന അവൾ തന്റെ താഴേക്ക് വന്ന കണ്ണട ഉയർത്തി വച്ചതിന് ശേഷം അയാളെ നിർവികാര ആയി നോക്കി മുകളിലേക്ക് പോയി.

 

“അവൾക്ക് പ്രണയം ഒന്നുമില്ലല്ലോ….??… “

നേരത്തെ ചോദിച്ചയാൽ അയാളുടെ ഭാര്യയെ നോക്കി ചോദിച്ചു.

 

“ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്….അല്ലെങ്കിൽ അവൾ പറയില്ലേ…..”

 

അവൾ തന്റെ മുറിയിലേക്ക് കയറി വാതിൽ അടച്ചു.

 

പുറത്ത് കാലം തെറ്റി മഴ പെയ്യാൻ തുടങ്ങി.മഴ നനഞ്ഞ പുതു മണ്ണിന്റെ ഗന്ധം റൂമിലാകെ വ്യാപിച്ചു.

അവൾ തോർത്തുമെടുത്ത് അറ്റാച്ഡ് ബാത്‌റൂമിലേക്ക് പോയി.

 

അവൾ ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ നിന്ന് അലറി കരഞ്ഞു. കണ്ണുകൾ അടക്കുമ്പോൾ അവന്റെ മുഖമാണ് മനസ്സിൽ വരുന്നത്. വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും അവൻ തന്റെ മുന്നിൽ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

 

എപ്പോഴാണ് തനിക്ക് അവനോട് ഇഷ്ടം തോന്നിയതെന്ന് ചോദിച്ചാൽ അവൾക്കറിയില്ല.

25 Comments

  1. How cruel….? jst good ✌

  2. നിധീഷ്

    ????

    1. ❤❤❤❤

  3. വല്ലാതെ നോവ് പടർത്തിയ രചന..നഷ്ടപ്രണയം എന്നുമൊരു വേദനയാണ്.. നന്നായി എഴുതി.. ആശംസകൾ?

  4. Bro biravam evide kanunillallo…super story aanu…waiting…

    1. ഇവിടെ നിന്നും റിമോവ് ചെയ്യ്തു

  5. പലരുടെയും ഉള്ളിൽ ഉള്ള ഒരു നോവ് പല വിധത്തിൽ അതിൽ ഒന്ന് ഇതു nice ? നല്ല ഭാഷ

  6. നന്നായിട്ടുണ്ട് ❣️❣️❣️❣️. നഷ്ടപ്രണയം എന്നും ഒരു വിങ്ങലാണ്.
    അതേ ഭൈരവം ബ്രോയുടെ കഥ ആണോ വേറെയൊന്നുമല്ല സൈറ്റെയിൽ കാണുന്നില്ല

    1. സ്റ്റോറി ഒരു പുള്ളിക്കാരന്റെ പരാതിയെ തുടർന്ന് അഡ്മിൻ റിമോവ് ചെയ്യ്തു . വേറെ ഒരു സ്ഥലത്ത് ഇടുന്നുണ്ട്.

      ഇനി ഇവിടെ പെട്ടന്ന് തന്നെ വേറെയൊരു തുടർകഥയും ആയി വരാം.

      1. ? റിമൂവ് ചെയ്തു കളയാൻ മാത്രം എന്ത് ഇഷ്യൂ ഉണ്ടായിരുന്നത്.
        ഒരുപാട് കാത്തിരുന്ന കഥകളിൽ ഒന്നാണ് ഭൈരവം, എവിടെയാ പോസ്റ്റ്‌ ചെയുന്നതെന്ന് parayanne

        1. രാജ്യത്തെ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നു.സൈറ്റ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ എന്തൊക്കെയോ ആണ് ആ ചങ്ങായി പറഞ്ഞെ

          എവിടെ ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ എനിക്ക് ബാൻ കിട്ടും ?

          1. ?????
            മാറ്റങ്ങൾ വരുത്തിയിട്ട് കഥ തുടർന്നൂടെ

          2. മാറ്റങ്ങൾ വരുത്തുമ്പോൾ കഥ മുഴുവനായി മാറും ?.
            ആ കഥയിലെ ഏറ്റവും വല്യ ട്വിസ്റ്റ്‌ തന്നെ എന്തുകൊണ്ട് അവനെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ്. അതിനൊരു വ്യക്തമായ കാരണവും ഉണ്ടായിരുന്നു.
            നോക്കട്ടെ മുഴുവൻ എഴുതി കഴിഞ്ഞാൽ എഡിറ്റ്‌ ചെയ്യത് മാറ്റാൻ സാധിക്കുമെന്ന് ഒരു ചെറിയ പ്രതീക്ഷ ഉണ്ട്.

  7. Bro… Nannayittund… Is it someones life… Athe pole thonnunnu.. Orupakshe ezhuthinteyakam… Kondu nirthiyathu angane ayath kondakum❤️

    1. കുറച്ച് മാറ്റങ്ങൾ വരുത്തിയെന്നെ ഉള്ളു യാഥാർദ്ധ്യത്തിൽ ഇത് നടന്നത് തന്നെയാണ്.

  8. വിരഹ കാമുകൻ???

    ?

  9. വിരഹ കാമുകൻ???

    ഒരു സംശയം ഒരാളുടെ ജീവിതകഥ പോലെ തോന്നുന്നു ???

    1. സത്യമാണ്. ഇതിൽ പകുതി നടന്നതാണ്

      1. വിരഹ കാമുകൻ???

        ?മരണവും

  10. വിരഹ കാമുകൻ???

    First ?

Comments are closed.