ആരെയും കൂസാതെ നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു.
നിന്റെ സ്വപ്‌നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്‌ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും
നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു.
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു.
പക്ഷേ…
ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ…”
യൂണിവേഴ്‌സിറ്റിയില്‍ നന്ദിതയെ പഠിപ്പിച്ച ഒരദ്ധ്യാപകന്‍ പറയുന്നു; “മിടുക്കിയായിരുന്നു, ബുദ്ധിപരമായ ചര്‍ച്ചകളില്‍ അവള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൃദ്യവും ആകര്‍ഷണീയവുമായ പെരുമാറ്റം. ജീവിതത്തോട് അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം?”
ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ…
ടീച്ചറുടെ മരണത്തിൽ ആദ്യം ഭർത്താവ് അജിത്തിനെ സംശയിച്ചിരുന്നു എങ്കിലും പിന്നീട് അതിൽ വാസ്തവമില്ല എന്ന് ആളുകൾ തിരിച്ചറിഞ്ഞു.അതിൽ അദ്ദേഹവുമായി സംസാരിച്ച,അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞ
ഡോക്ടര്‍ പ്രശാന്ത് കൃഷ്ണയുടെ അജിത്തിനെക്കുറിച്ചുള്ള എഴുത്തുകൾ ആ സംശയങ്ങളുടെ മുനയൊടിച്ചു.
ഫോൺകോളിന്റെ കാര്യം.അങ്ങനൊരു ഫോൺ കാൾ വരുമെന്ന് പറഞ്ഞതല്ലാതെ അത് വന്നതായി ആർക്കുമറിയില്ല.അന്ന് അമ്മയും അച്ചനും അങ്ങനൊരു കോൾ കേട്ടിട്ടില്ല.ഒരുപക്ഷെ ഇത്ര മണിക്കകം വിളിച്ചില്ല എങ്കിൽ ഞാൻ ഉണ്ടാവില്ല എന്ന് ആരോടോ പറയുകയും ആ
നന്നായി….. ഒത്തിരി ഇഷ്ടം…
ഞാൻ ആദ്യമായിട്ടാണ് നന്ദിത ടീച്ചറെക്കുറിച്ചു കേൾക്കുന്നത് അതുവരെ ഇങ്ങനെഒരാൾ ഉണ്ടെന്ന് പോലുമറിയില്ലായിരുന്നു…കണ്ണ് നിറഞ്ഞു പോയിട്ടോ വായിച്ചപ്പോ.. ടീച്ചറുടെ രചനകൾ ഒന്നും വായിച്ചില്ലെങ്കിലും ആ തൂലികയോട് ഒരു വല്ലാത്തൊരു ഇഷ്ടം തോന്നുന്നു..ഒപ്പം നൊമ്പരവും… ടീച്ചറുടെ രചനകൾ ഒക്കെ ഒന്ന് വായിക്കണം..
കിടിലൻ എഴുത്താണ് കേട്ടോ, ഈഎഴുതിയത് വായിക്കുന്ന ഏതോരാൾക്കും നന്ദിത ടീച്ചറിനോട് ഒരിഷ്ടം തോന്നും.. അത്രയ്ക്ക് മനോഹരം..
സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️
വളരെ ഏറെ നന്ദി ഉണ്ട് വിപിൻ നന്ദിതയെ കുറിച്ച് ഈ ലേഖനം ഇവിടെ ഇട്ടതിൽ നന്ദിതതെ കുറിച്ച് ഉള്ള ഓർമ്മകൾ അവരുടെ കവിത ഉള്ള കാലത്തോളം ഈ ഭൂമിയിൽ നിറഞ്ഞു നിൽക്കും ❤?
നന്ദിതയെ ഓർക്കുമ്പോൾ ഉള്ളിൽ എപ്പോഴും ഒരു വിങ്ങലാണ്.വിരഹത്തിന്റെ തീവ്രത ആഴത്തിൽ പതിപ്പിച്ച അവരുടെ വരികൾ മനസ്സിൽ ഓളം തള്ളുന്നു.. ഇനിയുമൊരുപാട് പറയാനുണ്ടായിട്ടും അതൊക്കെയും പറയാതെ മരണത്തെ സ്വീകരിച്ചവൾ..നന്നായി എഴുതി.. ആശംസകൾ?
Fire blade broyude കിനാവ് പോലെ എന്ന കഥയിൽ ആണ് ഞാൻ ആദ്യമായി നന്ദിത ടീച്ചറെ കുറച്ചു കേൾക്കുന്നദ് അന്ന് തന്നെ അറിയാൻ കഴിയുന്ന വിവരങ്ങൾ ഞാൻ അന്വേഷിച്ചു…അറിയും തോറും ഇഷ്ട്ടം കൂടി വരുവാണ്.അതു പോലെ തന്നെ വിഷമവും.
ആർക്കും അധികം അറിയില്ല ആരാണ് നന്ദിത എന്ന്.
ഈ കഥ ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് ബ്രോ❤❤❤
Oh god ! Enthoru nashttam …. manasu vingunnu eerananinha kannukalode allathe eth vayich theerkan pattilla….
Thanks brother ?
?????
1st