‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു
അന്ന്…ഇളം നീല വരകളുളള വെളുത്ത കടലാസ്സിൽ
നിന്റെ ചിന്തകൾ പോറി വരച്ച്
എനിക്ക് നീ ജന്മസമ്മാനം തന്നു.
തീയായിരുന്നു നിന്റെ തൂലികത്തുമ്പിൽ എന്നെ ഒരുക്കാൻ പോന്നവ
അന്ന്, തെളിച്ചമുളള പകലും
നിലാവുളള രാത്രിയുമായിരുന്നു.
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങി പോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ പായസത്തിനുമിടയ്ക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.
ഒടുവിൽ പഴയപുസ്തകക്കെട്ടുകൾക്കിടയ്ക്കു നിന്ന് ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി
കെട്ടുപോയിരുന്നു’ – (1988)
ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകളെഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷിൽ ആദ്യത്തെ കവിതയെഴുതിയത്.
‘the touch of affection
the aching need of what i sought
leaves me out of all the fairs
my mask, too fine and serene,
my smile ugly, words worthless,
the massk is torn to pieces.
still i wear a self-conscious laugh
facing the world out of its beauty
to frown with disdain’ -( 1987)
കനലുകൾക്ക് പുറത്ത് മനസ്സ് നൃത്തം വയ്ക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു
നിശ്ചലമാകുന്നു.
വീണ്ടും മൗനം ബാക്കി’- (1992)
മരണത്തെയും പ്രണയത്തെയും സ്‌നേഹിച്ച് ഒടുവില്‍ ജീവിതം അവസാനിപ്പിച്ച നന്ദിതയെന്ന എഴുത്തുകാരിയുടെ വാക്കുകള്‍ വര്‍ഷങ്ങള്‍ കഴിയുംതോറും അതേ തീക്ഷ്ണതയില്‍ നിലകൊള്ളുന്നു.1989ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്.
“നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴികളില്‍
എന്റെ നഷ്‌ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
നന്നായി….. ഒത്തിരി ഇഷ്ടം…
ഞാൻ ആദ്യമായിട്ടാണ് നന്ദിത ടീച്ചറെക്കുറിച്ചു കേൾക്കുന്നത് അതുവരെ ഇങ്ങനെഒരാൾ ഉണ്ടെന്ന് പോലുമറിയില്ലായിരുന്നു…കണ്ണ് നിറഞ്ഞു പോയിട്ടോ വായിച്ചപ്പോ.. ടീച്ചറുടെ രചനകൾ ഒന്നും വായിച്ചില്ലെങ്കിലും ആ തൂലികയോട് ഒരു വല്ലാത്തൊരു ഇഷ്ടം തോന്നുന്നു..ഒപ്പം നൊമ്പരവും… ടീച്ചറുടെ രചനകൾ ഒക്കെ ഒന്ന് വായിക്കണം..
കിടിലൻ എഴുത്താണ് കേട്ടോ, ഈഎഴുതിയത് വായിക്കുന്ന ഏതോരാൾക്കും നന്ദിത ടീച്ചറിനോട് ഒരിഷ്ടം തോന്നും.. അത്രയ്ക്ക് മനോഹരം..
സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️
വളരെ ഏറെ നന്ദി ഉണ്ട് വിപിൻ നന്ദിതയെ കുറിച്ച് ഈ ലേഖനം ഇവിടെ ഇട്ടതിൽ നന്ദിതതെ കുറിച്ച് ഉള്ള ഓർമ്മകൾ അവരുടെ കവിത ഉള്ള കാലത്തോളം ഈ ഭൂമിയിൽ നിറഞ്ഞു നിൽക്കും ❤?
നന്ദിതയെ ഓർക്കുമ്പോൾ ഉള്ളിൽ എപ്പോഴും ഒരു വിങ്ങലാണ്.വിരഹത്തിന്റെ തീവ്രത ആഴത്തിൽ പതിപ്പിച്ച അവരുടെ വരികൾ മനസ്സിൽ ഓളം തള്ളുന്നു.. ഇനിയുമൊരുപാട് പറയാനുണ്ടായിട്ടും അതൊക്കെയും പറയാതെ മരണത്തെ സ്വീകരിച്ചവൾ..നന്നായി എഴുതി.. ആശംസകൾ?
Fire blade broyude കിനാവ് പോലെ എന്ന കഥയിൽ ആണ് ഞാൻ ആദ്യമായി നന്ദിത ടീച്ചറെ കുറച്ചു കേൾക്കുന്നദ് അന്ന് തന്നെ അറിയാൻ കഴിയുന്ന വിവരങ്ങൾ ഞാൻ അന്വേഷിച്ചു…അറിയും തോറും ഇഷ്ട്ടം കൂടി വരുവാണ്.അതു പോലെ തന്നെ വിഷമവും.
ആർക്കും അധികം അറിയില്ല ആരാണ് നന്ദിത എന്ന്.
ഈ കഥ ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് ബ്രോ❤❤❤
Oh god ! Enthoru nashttam …. manasu vingunnu eerananinha kannukalode allathe eth vayich theerkan pattilla….
Thanks brother ?
?????
1st