കാന്റീനിലും കോളേജിലെ മറ്റു ഇടങ്ങളിലും അവനെ ഞാൻ തിരഞ്ഞു നടന്നു .അവസാനം ലൈബ്രറിയിൽ കാണുമെന്ന് മനസ്സിൽ നിന്ന് ആരോ പറയുന്നത് പോലെ തോന്നിയപ്പോൾ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാൻ വേണ്ടി ലൈബ്രറിയിൽ കയറി നോക്കി .
ലൈബ്രറിയിലെ ഓരോ വലിയ ബുക്ക് വച്ചിട്ടുള്ള ഷെൽഫിന്റെ ഇടയിൽ കൂടെ നടന്ന് അവനെ നോക്കി നടക്കുമ്പോളാണ് എനിക്ക് പിന്തിരിഞ്ഞ് ഒരു പെൺകൊച്ചും മുന്നിൽ ഒരാണും നില്കുന്നത് ഞാൻ കണ്ടത് .
പെട്ടെന്ന് ഞാൻ അവിടെ നിന്ന് അതാരൊക്കെയാണ് നില്കുന്നത് എന്നറിയുന്നതിന് വേണ്ടി നോക്കുമ്പോളാണ് അവർ പരസ്പരം അധര പാനം ചെയ്യുന്നത് നിർത്തി രണ്ടു പേരും വിട്ട് മാറുന്നത്.
അവിടെ അധര പാനം കഴിഞ്ഞു എനിക്കഭിമുഖമായി പുഞ്ചിരിയോടെ നില്കുന്നത് വേറെ ആരുമല്ല ഞാൻ ഇത്രയും നേരം ആരെയാണോ തേടി നടന്ന് കൊണ്ടിരുന്നത് ആ വ്യക്തി തന്നെയാണ്.
ഞാൻ എന്റെ പ്രാണനെ പോലെ സ്നേഹിച്ച “ റോയ് “
കുറച്ചു നിമിഷത്തേക്ക് ഒന്നും പ്രതികരിക്കാൻ ആകാതെ ആ നിൽപ്പ് ഞാൻ നിന്നു. തലച്ചോറിലേക്ക് ഞാൻ കണ്ടത് സത്യം ആണെന്നുള്ള തിരിച്ചറിവ് വരാൻ സമയം എടുത്തു .
ഞാൻ കണ്ടത് സത്യം ആണെന്ന് മനസ് ഉറപ്പിച്ചപ്പോൾ നെഞ്ച് കീറി ഹൃദയം വെട്ടി മുറിച്ചു മാറ്റുന്ന വേദനയാണ് എനിക് അനുഭവപ്പെട്ടത്. പെട്ടെന്ന് കണ്ണിലേക്ക് കാർമേഘങ്ങൾ കയറി കാഴ്ച മറയ്ക്കപെട്ടു.
പിന്നെ ഒരു നിമിഷം പോലും എനിക്ക് അവിടെ നിൽക്കാൻ സാധിച്ചില്ല നിറഞ്ഞു വന്ന കണ്ണുനീർ ആരും കാണാതിരിക്കാൻ വേണ്ടി തലയും താഴ്ത്തി ഞാൻ വേഗത്തിൽ ലൈബ്രറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി.
~~~___~~~
റോയിയോട് ഞാൻ ആദ്യമായി അടുക്കുന്നത് പത്താം ക്ലാസിലെ ക്രിസ്തുമസ് പരീക്ഷക്കാണ്.
പലപ്പോഴായും റോയിയേ സ്കൂളിൽ വച്ച് ഞാൻ കണ്ടിട്ടുണ്ടെങ്കിലും അവനുമായി സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.
അവനുമായി അടുക്കാനുള്ള തുടക്കം കുറിച്ചത് ക്രിസ്തുമസിന് നടന്ന ഫസ്റ്റ് എക്സാമിനാണ്.
അസ്‌റാഈൽ എവിടെ
റിവു നീ എഡിറ്റ് ചെയ്യുമ്പോ ആദ്യം previous പാർട്ട് remove ചെയ്യണം
ഹേ മനസിലായില്ല
ഞാൻ മെയിൽ അയക്കാം
എന്നാ അങ്ങനെ ആവട്ടെ….
എന്നിട്ട് text ഓപ്ഷൻ പോയി ലിങ്ക് എന്നാ ഓപ്ഷൻ ക്ലിക്ക് ചെയ്യണം.. അപ്പൊ ഒരു സെർച്ച് ബാർ വരും അതിൽ നന്ദന 4 സെർച്ച് ചെയ്യ്തു സെലക്ട് ചെയ്യണം….
Ippozha vayich thudangeeth❤️
അടിപൊളി തുടക്കം ? പിന്നെ ചെറിയ ഒരു സംശയം ഉള്ളത് റോയ് എന്നും സൂര്യ എന്നും പറഞ്ഞത് കണ്ടു
♥️♥️♥️
അടുത്തത് വന്നിട്ടുണ്ടല്ലോ അതിൽ നിങ്ങടെ സംശയം തീരും ഇഷ്ട്ടായല്ലോ സന്തോശം
സ്നേഹത്തോടെ റിവാന