നന്ദന [Rivana] 153

മൂന്ന് നാല് കൊല്ലങ്ങളായി അവന് എന്നെ ഇഷ്ട്ടമാണ് എന്നറിയാൻ വേണ്ടി അവന്റെ കൂടെ നടക്കുന്നത്. അവന്റെ സ്നേഹത്തിന് വേണ്ടി മാത്രം.  വേറെ ഒന്നും എനിക് വേണ്ട. ആ സ്‌നേഹം കിട്ടാൻ വേണ്ടി മാത്രം  എന്റെ സ്നേഹം പോലും അറിയിക്കാതെ അവൻ്റെ കൂടെ നടന്നു .

പക്ഷെ അവൻ എന്റെ സ്നേഹം അറിഞ്ഞില്ല.
എന്റെ സ്നേഹം അവൻ കാണുന്നത് വെറുമൊരു സൗഹൃദം മാത്രമാണ് അതിനപ്പുറം അവന് എന്നോട് ഒന്നും തോന്നിയിട്ടില്ല

അത് കൊണ്ടാണല്ലോ അവന് മറ്റൊരു കുട്ടിയോട് ഇഷ്ട്ടം തോന്നിയതും അവർ തമ്മിൽ കിസ്സ്‌ ചെയ്തതും

~~~___~~~

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ്
വീട്ടിലെ ജോലികൾ എല്ലാം ചെയ്തു തീർത്ത്‌ അച്ഛൻ ചായയും അപ്പവും കൊടുത്തു കൂടെ ഞാനും ഇരുന്ന് കഴിച്ചു.കോളേജിലെക് പോകാനായി പെട്ടെന്ന് റെഡിയായി വീട്ടിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക് നടന്നു. ബസ്സ് സ്റ്റോപ്പിൽ നിന്ന് ബസ്സ്‌ കയറി അവിടെന്ന് നേരേകോളേജിലെക് പോന്നു.

വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ബസ്സിൽ കയറി കോളേജിലെക്ക് വരുമ്പോഴും എല്ലാം അവനെ കണ്ടു കൊണ്ടിരിയ്ക്കാനും മിണ്ടാനും മനസ്സിൽ ആഗ്രഹം തിങ്ങി കെട്ടി നിൽക്കുകയായിരുന്നു.

അതിനാലാണ് ബസ്സ് ഇറങ്ങി പെട്ടെന്ന് തന്നെ കോളേജിലെക് വെച്ചു പിടിച്ചത്. കോളേജിന്റെ ഗേറ്റ് കടക്കുമ്പോഴും ഉള്ളിലുള്ള ഓരോ പ്രദേശത്തും അവനെ തിരയുക ആയിരുന്നു എന്റെ കണ്ണുകൾ.

പാർക്കിങ്ങിൽ അവന്റെ ബൈക്ക് കിടക്കുന്നത് കണ്ടപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷം വന്ന് നിറഞ്ഞു.

പിന്നെ അവനെ കാണാനുള്ള വേവലാതിയാണ് മനസ്സിൽ. കോളേജിലെ ഓരോ മുക്കിലും മൂലയിലേക്ക് അവനെ തേടി എന്റെ കണ്ണുകൾ ചെന്നു.

ഒട്ടു മിക്ക കുട്ടികളും കോളേജിൽ എത്തീട്ടുണ്ട് ഈ സമയമായപ്പോളേക്കും .

അവൻ ക്ലാസ്സിൽ കാണുമെന്ന് കരുതി ക്ലാസ്സിൽ കയറി നോക്കിയെങ്കിലും അവനെ അവിടെ കാണാൻ കഴിഞ്ഞില്ല. എന്റെ തോളിൽ കിടന്ന ബാഗ് ഞാൻ അവിടെ എന്റെ സീറ്റിൽ വച്ചിട്ട് പുറത്തു ഇറങ്ങി അവനെ തേടി കൊണ്ടിരുന്നു.

69 Comments

  1. അസ്‌റാഈൽ എവിടെ

    1. റിവു നീ എഡിറ്റ്‌ ചെയ്യുമ്പോ ആദ്യം previous പാർട്ട്‌ remove ചെയ്യണം

      1. ഹേ മനസിലായില്ല

      2. ഞാൻ മെയിൽ അയക്കാം

        1. എന്നാ അങ്ങനെ ആവട്ടെ….

      3. എന്നിട്ട് text ഓപ്ഷൻ പോയി ലിങ്ക് എന്നാ ഓപ്ഷൻ ക്ലിക്ക് ചെയ്യണം.. അപ്പൊ ഒരു സെർച്ച്‌ ബാർ വരും അതിൽ നന്ദന 4 സെർച്ച്‌ ചെയ്യ്തു സെലക്ട്‌ ചെയ്യണം….

  2. Ippozha vayich thudangeeth❤️

  3. അടിപൊളി തുടക്കം ? പിന്നെ ചെറിയ ഒരു സംശയം ഉള്ളത് റോയ് എന്നും സൂര്യ എന്നും പറഞ്ഞത് കണ്ടു

    ♥️♥️♥️

    1. അടുത്തത് വന്നിട്ടുണ്ടല്ലോ അതിൽ നിങ്ങടെ സംശയം തീരും ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന

Comments are closed.