നന്ദന2 | nanthana part 2 |~
Author : Rivana | previous part നന്ദന
വായിക്കുന്ന ഓരോരുത്തരോടും എനിക്കൊന്നേ പറയാനുള്ളു ഇഷ്ട്ടായാൽ മാത്രം ഒരു ലൈക് എനിക് തന്നൂടെ അതെല്ലേ ഞാൻ ആഗ്രഹിക്കുന്നുള്ളു.
“ മെ ഐ കമിങ് മിസ്സ് “ ടീച്ചറോട് ഞാൻ ബഹുമാനത്തോടെ ഉള്ളിലേക്കു കയറട്ടെ എന്ന് ചോദിച്ചു.
“ എസ് കം ഇൻ “.
ഞാൻ ചോദിച്ചത് കേട്ടതും മിസ്സ് എന്നെ നോക്കി പുഞ്ചിരിയോടെ ഉള്ളിലേക്കു കയറാൻ അനുവാദം തന്നു.
ഞാനും തിരിച്ചൊരു പാൽ പുഞ്ചിരി കൊടുത്തു.
ലോകത്തുള്ള ദൈവങ്ങളെ എല്ലാം മനസറിഞ്ഞ് വിളിച്ചു കൊണ്ട് ചോദ്യ പേപ്പറിൽ ഉള്ള ചോദ്യങ്ങൾക്ക് എല്ലാ ഉത്തരവും അറിയണമെന്നും ഈസി ആയിരിക്കണമെന്നും പ്രാർത്ഥിച്ചു കൊണ്ട് വലത് കാൽ വച്ചു തന്നെ ഞാൻ ക്ലാസ്സിന് ഉള്ളിലേക്കു കയറി .
ഓരോ ഡെസ്ക്കിലും രണ്ടറ്റങ്ങളിലായി ക്ലാസ്സിലെ റോൾ നമ്പർ നനഞ്ഞ ചോക്ക് കൊണ്ട് എഴുതി വച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരും ഇരിക്കേണ്ട സ്ഥലം മനസിലാകുന്നത്.
ഞങ്ങൾ ആദ്യമേ ഏത് ഡെസ്കിലാണ് റോൾ നമ്പർ എഴുതിയത് എന്ന് നോക്കി വച്ചിരുന്നു. അത് കൊണ്ട് വല്ല്യ പ്രയാസോന്നും ഇല്ലാണ്ട് നേരെ റോൾ നമ്പർ എഴുതിയ ഡെസ്കിൽ കയ്യിലുള്ളത് വച്ച് എന്റെ സീറ്റിൽ ഇരുന്നു.
ഫ്രണ്ടിൽ നിന്നും മൂന്നാമത്തെ ബെഞ്ചിലെ ജനലിനോട് ചേർന്ന ഭാഗത്താണ് എനിക്ക് സീറ്റ് തന്നിട്ടുള്ളത്.
അതികം താമസിയാതെ ഓരോ കുട്ടികളായി ക്ലാസ്സിലേക് കയറി കൊണ്ടിരുന്നു.
ഞാൻ തല താഴത്തി കണ്ണുകൾ രണ്ടും അടച്ച് മനസ്സിൽ ഇന്ന് പഠിച്ച ഓരോ ഭാഗങ്ങളും റീവൈൻഡ് ചെയ്താലോചിച്ചു കൊണ്ടിരുന്നു. വളരെ സാവധാനം ഒക്കെ ഒന്നോർത്തു.
ഒരു രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞു കാണും. അപ്പോളാണ് ഞാൻ കൈ കുത്തി ഇരുന്നിരുന്ന ഡെസ്ക് ആരോ മുന്നിലോട്ട് നീക്കിയത്.
പെട്ടെന്നൊരാൾ ഡെസ്ക് നീക്കിയപ്പോൾ ഞാൻ ഞെട്ടി ഉണർന്ന് മറുതലയ്ക്കലെക്ക് നോക്കി. മറുതലക്കൽ ഡെസ്കിൽ കയ്യും വച്ചു കൊണ്ട് ഒരു പയ്യൻ നില്കുന്നത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവന് എനിക്കൊരു ചിരിയും തന്നിട്ട് അവന്റെ സൈഡിൽ ബെഞ്ചിൽ ഇരുന്നു. എന്നിട്ട് അവന് അടുത്തേക്കായി ഡെസ്ക് നീക്കി ഇടുകയും ചെയ്തു.
ഡെസ്കും ബെഞ്ചും അടുപ്പിച്ചത് കൊണ്ട് ഉള്ളിലേക്കു കയറാൻ പറ്റാത്തതിനാൽ ആകാം അവൻ ഡെസ്ക് മുന്നിലേക്കു നീക്കി ഇട്ട് കയറിയത്.
ഇവനെ സ്കൂളിൽ വച്ചു ഇടക്ക് ഒക്കെ കാണാറുണ്ട്. പക്ഷെ സംസാരിക്കാൻ നിന്നിട്ടില്ല. ഇവനും ഞങ്ങളുടെ കൂടെ പത്തിൽ തന്നെയാണ്. പക്ഷെ വേറെ ക്ലാസ്സിൽ ആണെന്ന് മാത്രം.
ആദ്യം അവനെ കണ്ടതിന് ശേഷം ഞാൻ ജനൽ വഴി പുറത്തേക്ക് നോക്കാനും ഇടക്ക് ബോർഡിലേക് നോക്കി ഇരിക്കാനും തുടങ്ങി.
തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ
എന്റെ മോളെ…
ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
ഉഴപ്പരുത്
എന്ന്
ആമി.☺️☺️
നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
സ്നേഹത്തോടെ റിവാന ?
കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.
പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.
ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.
കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
?????
ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ് മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ് ചെയ്ത് കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
സ്നേഹത്തോടെ റിവാന?
വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?
ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
ഒത്തിരി സ്നേഹത്തോടെ റിവാന ?
വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…
കടപ്പാട്: അജയൻ ?♂️
ആരെ കടപ്പെട്ടാലും വായിച്ച മതി
ഹിഹിഹി