നന്ദന 2[Rivana] 143

“ സ്കൂൾ വിട്ട് വന്ന പാട, എന്നിട്ട് കയ്യും മൊഖോം കഴുകാതെയാണ് അതെടുക്കുന്നെ. നന്ദൂട്ടി ആദ്യം പോയി കുളിച്ചിട്ട് വാ “

ഞാനതിനൊരു ചമ്മിയ ചിരി ചിരിച്ചു.

“ അച്ഛാ പിന്നെ ഇന്ന് വേറൊരു സംഭവം ഉണ്ടായി “

“ ആദ്യം നീ പോയി കുളിച്ചിട്ട് വാ, എന്നിട്ട് നമുക് ഇരുന്ന് സംസാരിക്കാം. മ്മ് പോ ചെല്ല് “ അച്ഛന്റെ ഓർഡർ വന്നതും ഞാൻ നല്ല കുട്ടിയായി കുളിമുറിയിൽ പോയി ഫ്രഷായി വന്നു. വീട്ടിൽ ഇടുന്ന ഒരു മിഡിയും ടോപ്പും ഇട്ട് ഡേയ്‌നിംഗ് ഹാളിലേക്കു വന്നു.

“ അച്ഛാ ചായ “ അവിടെ ടിവി കണ്ടോണ്ടിരിക്കുന്ന അച്ഛനെ വിളിച്ചു പറഞ്ഞു.

“ ഫ്രഷായി വന്നോ എന്നാ വാ നമുക് ചായ കുടിക്കാം “ എന്നെയും വിളിച്ചു അടുക്കളയിലേക് നടന്നു.

അടുക്കളയിലെ ടേബിളിലേക് ചായയും ക്ലാസ്സും പിന്നെ പയമ്പൊരി ഇട്ട് വച്ച കാസ്റോളും എടുത്ത് വച്ച് ഞാനിരിക്കുന്നതിന് തൊട്ടടുത്ത് അച്ഛനും ഇരുന്നു.

എന്നിട്ട് ഞങ്ങൾ രണ്ടാളും ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.

“ അല്ല നീ എന്താ എന്നോട് നേരത്തെ പറയാൻ വന്നത് “. അച്ഛൻ ഞാൻ നേരത്തെ പറയാൻ വന്ന കാര്യം ഓർമ പെടുത്തി.

“ ആ അച്ഛാ ഞാനത് പറയാൻ വിട്ടു. ഇന്ന് എക്സാം ഹാളിലെ എന്റെ കൂടെ ഒരു പയ്യനായിരുന്നു കേട്ടോ ഇരിന്നിരുന്നേ… “ എന്നിട്ട് ഇന്ന് ഉണ്ടായ കാര്യങ്ങൾ മൊത്തമായി അവൻ കോപ്പി അടിക്കുന്നതും ഞാൻ വായും പൊളിച്ചു നോക്കി ഇരുന്നതും എല്ലാം കുറച്ചു എരിവും പുളിയും ഒക്കെ ചേർത്ത് ചായ കുടിക്കുന്നതിനോട് ഒപ്പം തന്നെ അച്ഛനോട് പറഞ്ഞു.

“ ആഹാ അവൻ കൊള്ളാലോ, ആളൊരു ജഗ ജാല കില്ലാഡി തന്നേ. ഇത്രക്കും ധൈര്യമോ അവനാളൊരു സംഭവം തന്നേ “ അച്ഛൻ അതൊരു അത്ഭുതതോടെയാണ് പറഞ്ഞത്. അച്ഛൻ ഈ പറയുന്നത് എന്നെ കളിയാകുകയാണോ അതോ കാര്യായിട്ടാണോ ഏയ് കളിയാകുക ആവില്ല കാര്യായിട്ട് തന്നെ ആകും ( ഞാനിത് മനസ്സിൽ പറഞ്ഞതാട്ടോ ).

“ ഓ ഒരു ജഗ ജാല കില്ലാഡി. കോപ്പി അടിച്ചു ഇപ്പൊ ആർക്കും ജയിക്കാം പക്ഷെ പഠിച്ചു ഫുൾ മാർക്ക് വാങ്ങുന്നതിലാണ് അന്തസ് “ ഞാൻ അച്ഛൻ ഇഷ്ട്ട പെടാത്ത പോലെ പറഞ്ഞു.

“ അതൊക്കെ പോട്ടെ നീ ഇത് വരേ അവന്റെ പേര് പറഞ്ഞില്ല “

തുടരും…

സ്റ്റോറി ബൈ റിവാന ?

വായനക്കാരെ എനിക് നിങ്ങളിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

എനിക് കഥ എഴുതാൻ തീരെ അറിയാത്ത ഒരുവളാണ് ഞാൻ ആകെ കവിതയും പാട്ടും എഴുതി ശീലം ഉള്ള ഞാൻ ഒരു സാഹസത്തിന് മുതിർന്നാണ് രണ്ട് ചെറു കഥകൾ എഴുതിയത്. അതിന് ഞാൻ പ്രതീക്ഷിച്ചതിലും നല്ല അഭിപ്രായം കിട്ടി അതിന്നെല്ലാവരോടും നന്ദി പറയുന്നു.

ചെറു കഥകൾ എഴുതിയ ഒരു ബലത്തിലാണ് ഒരു തുടർകഥ എഴുതുന്നെ അതിനാലാണ് നിങ്ങടെ സഹായം വേണമെന്ന് പറയുന്നത്.

61 Comments

  1. കൈലാസനാഥൻ

    തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
    കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ

  2. എന്റെ മോളെ…
    ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
    ഉഴപ്പരുത്
    എന്ന്
    ആമി.☺️☺️

    1. നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
      സ്നേഹത്തോടെ റിവാന ?

  3. രാവണാസുരൻ(rahul)

    കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.

    പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
    ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
    കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
    Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.

    ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.

    കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
    ?????

    1. ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ്‌ മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ്‌ ചെയ്ത്‌ കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന?

  4. വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?

    1. ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  5. ശങ്കുമോൻ

    വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…

    കടപ്പാട്: അജയൻ ?‍♂️

    1. ആരെ കടപ്പെട്ടാലും വായിച്ച മതി
      ഹിഹിഹി

Comments are closed.