എന്റെ അച്ഛന്റെ പേര് അജയൻ എന്നണുട്ടോ.
“ നിനക്ക് കണ്ടൂടെ ഞാൻ എന്താണ് ഉണ്ടാകുന്നെതെന്ന്, എന്നെ ഓട്ടത്തെ അങ്ങ് മാറി നിന്നെ അച്ഛന്റെ മോൾ നിന്റെ മേലുള്ള വിയർപ്പും ചെളിയും കുളിച്ചു വന്ന എന്റെ മേലിൽ ആകല്ലേ പെണ്ണെ “ അച്ഛൻ നേന്ത്ര പഴം സ്ലൈസ് ആക്കി മുറിച്ചു മൈദ മാവിൽ മുക്കി എണ്ണയിൽ പൊരിച്ചു പഴമ്പൊരി ഉണ്ടാകുന്ന തിരക്കിലാണ്.
അച്ഛൻ അങ്ങനെ പറഞ്ഞതും അച്ഛന്റെ വലത് സൈടിലേക് മാറി നിന്നു.
“ എന്റെ മേൽ ചെളി ഒന്നൂല്യ “ ചുണ്ട് കൊണ്ട് ഗോഷ്ട്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ അപ്പോയെക്കും പിണങ്ങിയോ, ഞാൻ എന്റെ നന്ദുട്ടിയെ ഒന്ന് പിരി കേറ്റാൻ പറഞ്ഞതല്ലേ. ഇങ്ങട്ട് വാടി കാന്താരി “ അച്ഛൻ വലത് കൈകൊണ്ടെന്നെ
ചേർത്ത് പിടിച്ചോണ്ട് പറഞ്ഞു.
അതിന് ഞാൻ നല്ലൊരു ഇളി പാസാക്കി.
“ എന്നിട്ട് പറ എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ എക്സാം “
“ എക്സാം ഒക്കെ നന്നായിരുന്നു അച്ഛാ ഞാൻ പഠിച്ചതിൽ നിന്ന് തന്നെയാണ് എല്ലാ ചോദ്യവും വന്നേ. പക്ഷെ രണ്ടു ചോദ്യങ്ങൾക് ഉത്തരം എഴുതാൻ പറ്റീല “ ഞാൻ ഉള്ളിലുള്ള വിഷമം മറച്ചു വെക്കാതെ അച്ഛനോട് പറഞ്ഞു. ആ വിഷമം എന്റെ മുഖത്ത് നിഴലിച്ചിരുന്നു.
“ എത്ര മാർക്കിന്റെയ ന്റെ നന്ദൂട്ടി ഒഴിച്ചു വിട്ടേ “
അച്ഛൻ എന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
“ രണ്ട് മാർക്കിന്റെ “ അതെ വിഷമത്തോടെ പറഞ്ഞു.
“ അയ്യേ രണ്ടു മാർക്കിന്റെ രണ്ട് ചോദ്യങ്ങളുടെ ആൻസർ എഴുതാൻ പറ്റാത്തതിനാണോ ന്റെ കാന്തരീടെ മുഖം വാടിയിരിക്കുന്നെ, മോശം മോശം “ അച്ഛൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
“ ആ രണ്ടിന്റേം അൻസർ എനിക്കറിയായിരുന്നു, അതുരണ്ടും എഴുതീർന്നേ ചെലപ്പോ എനിക്ക് ഫുൾ മാർക്ക് കിട്ടിയേനെ “
“ എടി പൊട്ടി കാളി നീ ഈ ഫുൾ മാർക് വാങ്ങാൻ ഇത് ആനുവൽ എക്സാം അല്ലല്ലോ ക്രിസ്മസ് പരീക്ഷയല്ലേ “
“ എന്നാലും അച്ഛാ… “ ഞാൻ പറയാൻ പോകുന്നെൻ മുന്നേ അച്ഛൻ കൈകൊണ്ട് വേണ്ടെന്ന് തടഞ്ഞു.
“ നീ ഈ പരീക്ഷക്ക് ഫുൾ മാർക് വാങ്ങി എവിടെ കൊണ്ടു വെക്കാനാണ്. ഈ ഫുൾ മാർക് വാങ്ങുന്നേൽ ഒന്നും കാരല്യ. എന്റെ നന്ദൂട്ടി എക്സാമിൽ ഒക്കെ ജസ്റ്റ് പാസായാലും ഈ അച്ഛനൊരു കുഴപ്പവും ഇല്ല. ഇനീപ്പോ നീ രണ്ടു മൂന്ന് വിഷയത്തിൽ പോയാലും അച്ഛൻ സന്തോഷേ ഉള്ളു “ അച്ഛൻ എന്നെ ഇടം കണ്ണിട്ട് നോക്കി ഒരാക്കിയ ചിരി ചിരിച്ചോണ്ട് പറഞ്ഞു.
“ തേ അച്ഛാ വേണ്ടാത്തത് പറഞ്ഞാലുണ്ടല്ലോ, ഹാ… “ ഞാൻ അച്ഛനെ നോക്കി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
അച്ഛൻ അയിൻ ഒരു കള്ള ചിരി ചിരിച്ചു.
അപ്പോഴാണ് ഞാൻ കസോറോളിൽ ഇട്ടിട്ടുള്ള പഴമ്പൊരി ശ്രെദ്ധിക്കുന്നേ. ഞാൻ അതിൽ ഒരെണ്ണം എടുക്കാൻ കയ്യിട്ടതും അച്ഛൻ വേദനിക്കാത്ത വിധം എന്റെ കയ്യിനൊരടി തന്നു.
തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ
എന്റെ മോളെ…
ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
ഉഴപ്പരുത്
എന്ന്
ആമി.☺️☺️
നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
സ്നേഹത്തോടെ റിവാന ?
കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.
പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.
ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.
കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
?????
ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ് മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ് ചെയ്ത് കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
സ്നേഹത്തോടെ റിവാന?
വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?
ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
ഒത്തിരി സ്നേഹത്തോടെ റിവാന ?
വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…
കടപ്പാട്: അജയൻ ?♂️
ആരെ കടപ്പെട്ടാലും വായിച്ച മതി
ഹിഹിഹി