നന്ദന 2[Rivana] 143

പക്ഷെ ഞാനവളിൽ വിചാരിച്ച പോലെ ഇത് കേട്ടപ്പോ നേട്ടല്ലോ അത്ഭുതമോ ഒന്നും കണ്ടില്ല പകരം ഒരു മറുപടിയാണ് കിട്ടിയത്.

“ ഇതിലിപ്പോ എന്താണ് ഇത്ര വല്ല്യ കാര്യം നമ്മുടെ സ്കൂളിലെ എത്ര പിള്ളേർ കോപ്പിയടിക്കുന്നുണ്ട്. ഈ കോപ്പി അടയ്ക്കുന്നതിന് ഒക്കെ കുറച്ചു കഴിവും ദൈര്യവും ഉണ്ടേൽ പിന്നെ ഒന്നും നോക്കാൻ ഇല്ല സിമ്പിൾ ആയി കോപ്പിയടിക്കാം “
അവളുടെ പറച്ചിൽ കേട്ടാൽ തോന്നും അവൾ ഇതിൽ വലിയ എക്സ്പെർട്ട്‌ ആണെന്ന്. കോപ്പി എങ്ങാനും അവളുടെ കയ്യിൽ കിട്ടിയാൽ റംഷിയുടെ കയ്യും കാലും വിറക്കും എന്നിട്ടാണ് ഈ ഡയലോഗ്.

കൂടുതലായി അവളോട് പറഞ്ഞാൽ ഇനിയും ഞാൻ ചമ്മി നാറും അതോണ്ട് അതിനെ കുറിച്ചതികം സംസാരിക്കാൻ നിന്നില്ല.

ഞങ്ങൾ പോകുന്ന ബസ്സ് വന്നപ്പോൾ കുത്തി തിരക്കിയാണേൽ പോലും ബസ്സിനുള്ളിലേക് കയറി പറ്റി. ഇനിയടുത്ത ഒരു ബസ്സ്‌ ഉള്ളത് പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞിട്ടാണ്.

ബസ്സിനുള്ളിൽ വച്ചും ഇടക്ക് ഞങ്ങൾ ലോക കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സ്റ്റോപ്പ് എത്തിയപ്പോൾ ബസ്സ് അവിടെ നിർത്തി ഞങ്ങൾ ഇറങ്ങി.

ബസ്സ് ഇറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ ഞങ്ങൾ നടന്നു.

“ നാളെ ഇനി ഇംഗ്ലീഷ് അല്ലേ എക്സാം “ റംഷി
“ ആ അതേ, ഇന്ന് രാത്രി നന്നായി ഇരുന്ന് പഠിച്ചൊണ്ട്, ഇല്ലേൽ നാളെ ഒന്നും എക്സാം എഴുതാൻ കിട്ടില്ല “

“ മ്മ് വീട്ടിൽ പോയിരുന്ന് ഇത് വരെ എടുത്തത് എല്ലാം പഠിക്കണം “

നാളെ ഉള്ള എക്സാമിനെ കുറിച്ച് കാര്യങ്ങൾ ഒക്കെ പറഞ്ഞ് റംഷിയുടെ വീടെത്തി. എന്റെ വീട്ടിലെക്‌ കുറച്ചും കൂടെ നടക്കാൻ ഉണ്ട്.

“ അപ്പോ ശരിടി, ഇന്നത്തെ പോലെ നേരത്തെ ഇറങ്ങണം വീട്ടിൽ നിന്ന് “ റംഷി എന്നെ ഓർമിപ്പിച്ചു.

“ ഞാനൊരു ഒൻപത് ഒമ്പതര ആകുമ്പോഴേക്കും നിന്റെ വീട്ടിലേക്കു വരാം. എന്നിട്ട് നമുക്ക് കുറച്ചു നോകീട്ട്‌ പത്തരയ്ക്ക് ഇവിടെന്ന് ഇറങ്ങാം, പോരെ “

“ ആ അങ്ങനെ മതിയടി, എന്ന ഒക്കെ ബായ് “
“ ബായ് “ ഞാനും തിരിച്ചു വിഷ് ചെയ്ത്‌ വീട്ടിലേക്ക് നടന്നു.

മൂന്നര നാല് മണി ആകുമ്പോയേക്കും അച്ഛൻ പറമ്പിലെ പണിയെല്ലാം അവസാനിപ്പിച്ചു വീട്ടിലേക്ക് വരും. ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും അച്ഛൻ കുളിയെല്ലാം കഴിഞ്ഞു വൈകുന്നേരം ചായക്ക് കഴിക്കാനായി ഉണ്ടാകാൻ തുടങ്ങി കാണും. അതെല്ലാം എനിക് വേണ്ടിയാണ് അമ്മ ഇല്ല എന്നുള്ള വിഷമം ഒരിക്കൽ പോലും എനിക് തോന്നാതിരിക്കാൻ വേണ്ടിയാണ് ഇതൊക്കെ.

ഞാൻ വീട്ടിലെക്‌ കയറി നേരെ അടുക്കളയിലേക് ചെന്നു. അവിടെ അച്ഛൻ വൈകുന്നേരത്തേക്കുള്ള പലഹാരം ഉണ്ടാകുന്ന ഏർപ്പാടിലാണ്.

“ എന്റെ അച്ചൂ ഇന്നെന്താ ഉണ്ടാകുന്നെ “

ഞാൻ അച്ഛന്റെ ബാക്കിൽ കൂടെ ചെന്ന് കെട്ടി പിടിച്ചു ആ കവിളിൽ ഓര്മ്മയും കൊടുത്ത് ചോദിച്ചു. എന്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെ ആയിരുന്നു അച്ഛന്റെ നിൽപ്പും പ്രതികരണവും. എന്റെ മുടിയിൽ തലോടി കവിളിൽ തിരിച്ചും എനിക്കൊരു ഉമ്മ നൽകി.

61 Comments

  1. കൈലാസനാഥൻ

    തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
    കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ

  2. എന്റെ മോളെ…
    ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
    ഉഴപ്പരുത്
    എന്ന്
    ആമി.☺️☺️

    1. നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
      സ്നേഹത്തോടെ റിവാന ?

  3. രാവണാസുരൻ(rahul)

    കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.

    പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
    ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
    കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
    Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.

    ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.

    കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
    ?????

    1. ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ്‌ മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ്‌ ചെയ്ത്‌ കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന?

  4. വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?

    1. ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  5. ശങ്കുമോൻ

    വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…

    കടപ്പാട്: അജയൻ ?‍♂️

    1. ആരെ കടപ്പെട്ടാലും വായിച്ച മതി
      ഹിഹിഹി

Comments are closed.