നന്ദന 2[Rivana] 143

മിസ് കുറച്ചു കടിപ്പിച്ചു പറഞ്ഞതോടെ ഞാൻ അൻസർ ഷീറ്റ് കെട്ടി വെക്കാൻ തുടങ്ങി.

അതിനിടയിലും അവൻ വൺ വെഡ്സ് ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഇപ്പൊ പറഞ്ഞു തരാം എന്ന് പറഞ്ഞു.

കെട്ടി വച്ച് കഴിഞ്ഞതും അവൻ വീണ്ടും ചോദിക്കാൻ തുടങി അവസാനം ഗത്യന്തരം ഇല്ലാതെ ബാക്കി ഉത്തരങ്ങളും പറഞ്ഞു കൊടുത്തു. രണ്ട് മാർക്കിന്റെ ഒന്നിന്റെ ആൻസർ എഴുതി രണ്ടാമത്തെ എഴുതാൻ നിക്കുമ്പോഴാണ് അവസാന ബെല്ല് അടിക്കുന്നത്.

“ സമയം കഴിഞ്ഞു, എല്ലാവരും എഴുത്ത് നിർത്തി ആൻസർ ഷീറ്റ് കൊണ്ട് വരൂ “
മിസ്സ്‌ പറഞ്ഞു

ഇനി എഴുതീട്ടും വലിയ കാര്യം ഇല്ലന്ന് തോന്നിയപ്പോൾ ഞാൻ ആൻസർ ഷീറ്റ് മിസ്സിന് നൽകി ക്ലാസ്സിന് പുറത്ത് ഇറങ്ങി.

ക്ലാസ്സിന് പുറത്തിറങ്ങി റംഷി അവളുടെ എക്സാം  ക്ലാസ്സിന്റെ അവിടേക്ക് ഉണ്ടോ എന്ന് നോക്കി. അവൾ അപ്പൊ തന്റെ ബാഗിലെക്ക്‌ പേനും സ്കെലും ഒക്കെ വക്കുക ആയിരുന്നു.

ഞാൻ എന്റെ ബാഗ് എടുത്ത് അതിലേക്ക് കയ്യിലുള്ള സാമഗ്രികൾ വച്ചവളുടെ അടുത്തേക്ക് ചെന്നു.

“ എങ്ങനെ ഉണ്ടായിരുന്നെടി എക്സാം “ ഞാനവളുടെ അടുത്ത് ചെന്ന് ചോദിച്ചു.

“ മ്മ് ഈസി ആയിരുന്നു. ഇന്നും ഇന്നലെയും ഓകെയായി പഠിച്ചത് ഒക്കെ ചോദിച്ചത് കൊണ്ട് ആൻസർ ഒക്കെ എഴുതി, നിനക് എങ്ങനെ ഉണ്ടായിരുന്നു “

“ എനിക്കും എക്സാം നല്ല ഈസി ആയിരുന്നു. പഠിച്ചത് എല്ലാം വന്നൊണ്ട് അൻസർ ഒക്കെ എഴുതി, നീ ഏതെങ്കിലും എഴുതാതെ വിട്ടോ “ ഞാനവളോട് തിരിച്ചു ചോദിച്ചു.

“ ഞാനൊരു ഷോർട്ട് എസെ എഴുതാൻ വിട്ടു, അവസാനം വച്ചാണ് കണ്ടത് അതോണ്ട് പിന്നെ എഴുതാൻ നിന്നില്ല, അല്ല നീ ഏതെങ്കിലും വിട്ടോ “

“ ആടി രണ്ട് മാർക്കിന്റെ രണ്ടെണ്ണം എഴുതാൻ പറ്റീല “ ഞാൻ ചെറു വിഷമത്തോടെ പറഞ്ഞു .

“ നീ എത്ര അഡീഷണൽ ആൻസർ ഷീറ്റ് വാങ്ങി “ അവളെന്നോട് ചോദിച്ചു.

“ ഏഴെണ്ണം, നീയോ “

“ ഞാനാകെ ആറെണ്ണം എടുത്തുള്ളൂ, ആ പിന്നെ എനിക്കൊരു സംശയം ഒരു ചോദ്യത്തിന്റെ ആൻസർ ഇതെന്നെ ആണോന്ന് “ അവൾ കൊസ്റ്റൈൻ പേപ്പർ എനിക് നേരെ കാണിച്ചിട്ട് സംശയം ചോദിക്കാൻ തുടങ്ങി.

ഞങ്ങൾ രണ്ടു പേരും പരസ്പരം എക്സാം കഴിഞ്ഞാലുള്ള സാധാരണ വിദ്യാർത്ഥികളെ പോലെ  ചോദ്യ പേപ്പറിലെ കാര്യങ്ങളെ കുറിച്ചതും ഉത്തരം കുറിച്ചും ചർച്ച ചെയ്യാൻ തുടങ്ങി.

എക്‌സാമിനെ പറ്റി ഓരോന്ന് പറഞ്ഞു കൊണ്ട് തന്നേ ബസ്സ്‌ സ്റ്റോപ്പിലേക് ഞങ്ങൾ രണ്ടു പേരും നടന്നു. അവസാനം ഞങ്ങളുടെ ചർച്ചയിലൂടെ രണ്ടു പേരുടെയും മനസിന് ഒരു സമാധാനം കിട്ടിയപ്പോ എക്‌സാമിന്റെ വിഷയം നിർത്തി വച്ചു.

ഞാനും റംഷിയും സ്കൂളിലെ കുറച്ചു കുട്ടികളും ബസ്സിനായി ബസ്സ്‌ സ്റ്റോപ്പിൽ കാത്തിരുന്നു. ആ സമയത്താണ് ഞാൻ എന്റെ കൂടെ ഇരുന്നവന്റെ കാര്യങ്ങൾ എല്ലാം കുറച്ചു പൊടിയും മസാലയും ഒക്കെ ഇട്ട് റംഷിയോട് പറഞ്ഞത്.

61 Comments

  1. കൈലാസനാഥൻ

    തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
    കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ

  2. എന്റെ മോളെ…
    ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
    ഉഴപ്പരുത്
    എന്ന്
    ആമി.☺️☺️

    1. നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
      സ്നേഹത്തോടെ റിവാന ?

  3. രാവണാസുരൻ(rahul)

    കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.

    പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
    ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
    കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
    Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.

    ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.

    കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
    ?????

    1. ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ്‌ മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ്‌ ചെയ്ത്‌ കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന?

  4. വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?

    1. ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  5. ശങ്കുമോൻ

    വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…

    കടപ്പാട്: അജയൻ ?‍♂️

    1. ആരെ കടപ്പെട്ടാലും വായിച്ച മതി
      ഹിഹിഹി

Comments are closed.