ഞാൻ കോപ്പി വേണ്ടെന്ന് പറഞ്ഞത് കൊണ്ടാകും വീണ്ടും പഴയ പോലെ കോപ്പി വച്ചു അൻസർ എഴുതാൻ തുടങ്ങി അവൻ. ഇതിനിടയിൽ അവൻ അഡീഷണൽ ആൻസർ ഷീറ്റും മിസ്സിനോട് ചോദിച്ചു.
ഞാൻ പിന്നേ അവനെ നേരെ നോക്കാൻ പോയില്ല. ബാക്കിയുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാൻ തുടങ്ങി. ഇടക്ക് ഇടക്ക് ഒളികണ്ണോടെ അവനെ വെറുതെ നോക്കും എന്താണവൻ ചെയ്യുന്നത് എന്നറിയാൻ വേണ്ടി.
അവൻ എല്ലാ അൻസറും കോപ്പി വച്ചിട്ട് തന്നെയാണ് എഴുതുന്നത് എന്ന് എനിക്കതിലൂടെ മനസിലായി. മടക്കി വച്ച ഷർട്ടിന്റെ കയ്യുടെ ഉള്ളിൽ നിന്നും ബെൽറ്റിൽ നിന്നും അങ്ങനെ പല ഇടങ്ങളിൽ നിന്നായി ഓരോ കോപ്പികൾ എടുത്ത് അവൻ എഴുതുന്നുണ്ട്. എഴുതി കഴിഞ്ഞ കോപ്പി അവന്റെ ഫ്രണ്ട്സിന് ഇട്ട് കൊടുക്കുകയും ചെയ്യുന്നുണ്ട് ഇതിനിടയിൽ.
അങ്ങനെ അവസാന അര മണിക്കൂർ ബാക്കിയായി. രണ്ട് ഷോർട്ട് എസെയും രണ്ടു മാർക്കിന്റെ മൂന്നെണ്ണവും എഴുതാനുണ്ട് ബാക്കി. ഒരു ഇരുപത് മിനിറ്റ് കൊണ്ട് ഞാൻ ഷോർട്ട് എസ്എ എഴുതി തീർത്തു
ബാക്കി രണ്ട് വൺ വേർഡിന്റെ അൻസർ എഴുതുമ്പോൾ ആണ് അവൻ എന്നെ വിളിക്കുന്നത്.
“ സ്.. സ്.. “ പാമ്പ് ചീറ്റും പോലെയാണ് അവൻ വിളിച്ചത്.
“ എന്തേ “ പതിഞ്ഞ സ്വരത്തോടെ ഞാൻ എന്താണ് എന്ന് ചോദിച്ചു.
കുട്ടികൾ ഓരോരുത്തരായി അൻസർ ഷീറ്റ് മിസ്സിന് കൊടുക്കുന്നത് കൊണ്ടും അവസാന സമയം ആയത് കൊണ്ടും കുട്ടികൾ അൺസേർസ് പരസ്പരം പറഞ്ഞു ചെറിയ ബഹളം വന്നിരുന്നു അവിടെ.
“ വൺ വേർഡ്‌സിന്റെ അൻസർ കിട്ടിയോ “ അവൻ എന്നോട് ചോദിച്ചപ്പോ ഒന്നും ആലോചിക്കാതെ അതേ എന്ന് ഞാൻ തലയാട്ടി. അതിന് ശേഷം അവൻ പറഞ്ഞത് കേട്ടപ്പോളാണ് കിട്ടിയെന്ന് പറഞ്ഞത് അബദ്ധമായി പോയെന്ന് മനസിലായത്.
“ എന്നാൽ പറഞ്ഞു താ, ഒന്നിന്റെ ഉത്തരം ന്താ “
“ ങേ “
രണ്ടു നിമിഷം എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നിട്ട് പിന്നെ കേൾക്കാത്ത പോലെ ചോദിച്ചു
സംഭവം അവൻ പറഞ്ഞത് കേട്ടെങ്കിലും അൻസർ പറഞ്ഞു കൊടുക്കാൻ എനിക് എന്തോ ബുദ്ധിമുട്ട് പോലെ.
“ ഒന്നാമത്തെതിന്റെ അൻസർ എന്താണെന്ന് വേഗം പറയ് “
ഇനി ഇപ്പൊ വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ ബാക്കിലേക്ക് പേപ്പർ മറിച്ചു ഒന്നിന്റെ അൻസർ പറഞ്ഞു കൊടുത്തു.
അത് കിട്ടിയതും ബാക്കിയുള്ള വൺ വേർഡിന്റെ അൺസേർസും ചോദിച്ചു കൊണ്ടിരുന്നു അവൻ.
മനസില്ല മനസോടെ ഞാൻ ഓരോ അൻസറും അവന് പറഞ്ഞു കൊടുത്തു.
“ ആ ഇനി അഞ്ചു മിനിറ്റും കൂടെ ബാക്കിയുള്ളു. അതോണ്ട് എല്ലാവരും അൻസർ ഷീറ്റ് കെട്ടി വച്ചിട്ട് എഴുതിക്കോളി “
വൺ വേർഡ്‌സിലെ പകുതി അൺസേർസ് പറഞ്ഞു കൊടുത്തപ്പോളാണ് മിസ്സ് പറഞ്ഞത്.
“ നിങ്ങളോട് അല്ലെ കെട്ടി വച്ച് എഴുതാൻ പറഞ്ഞെ. നിങ്ങക്കൊന്നും പറഞ്ഞാ മനസിലാവില്ലേ. മ്മ് വേഗം കെട്ടി വച്ച് എഴുതാൻ നോക്കി “
തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ
എന്റെ മോളെ…
ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
ഉഴപ്പരുത്
എന്ന്
ആമി.☺️☺️
നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
സ്നേഹത്തോടെ റിവാന ?
കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.
പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.
ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.
കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
?????
ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ് മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ് ചെയ്ത് കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
സ്നേഹത്തോടെ റിവാന?
വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?
ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
ഒത്തിരി സ്നേഹത്തോടെ റിവാന ?
വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…
കടപ്പാട്: അജയൻ ?♂️
ആരെ കടപ്പെട്ടാലും വായിച്ച മതി
ഹിഹിഹി