നന്ദന 2[Rivana] 143

ഇവൻ ഇതെന്താ ഒന്നും എഴുതാതെ മാനത്തേക്ക് നോക്കി നിൽക്കാണോ എന്നും കരുതി ഞാനവന്റെ മുഖത്തേക്ക് നോക്കി.

അപ്പോൾ അവനുണ്ട് എന്റെ ആൻസർ ഷീറ്റിൽ  ഞാൻ എഴുതിയ ഉത്തരങ്ങളിലേക്ക് നോക്കിയിരിക്കുന്നു. ഞാൻ അവനെ നോക്കുന്നുണ്ട് എന്നവൻ കണ്ടതും എന്നെ നോക്കി വായിലെ പല്ല് മൊത്തം കാണിച്ചൊരു അളിഞ്ഞ ചിരി ചിരിച്ചു.

അത് കണ്ടപ്പോ ഞാൻ നൈസായിട്ട് ഒരു പുഞ്ചിരി കൊടുത്ത് വീണ്ടും ഉത്തരങ്ങൾ എഴുതാൻ തുടങ്ങി.

ഞാൻ പിന്നെ അവനെ അധികം ശ്രദ്ധ കൊടുക്കാതെ ആൻസർ എഴുതാൻ തുടങ്ങി. ഉത്തരങ്ങൾ അറിയാവുന്നത് കൊണ്ട് ഞാൻ നല്ല രീതിയിൽ തന്നെ ആൻസറുകൾ എഴുതി.

ഒരു മണിക്കൂറോളം കഴിഞ്ഞു കാണും എക്സാം തുടങ്ങിയിട്ട് അതിനിടയിൽ ഞാൻ അഡിഷണലായി മൂന്ന് ആൻസർ ഷീറ്റുകൾ വാങ്ങിച്ചു. ഇത് വരെ അവനെ ഞാനധികം മൈന്റ് ചെയ്തിരുന്നില്ല.

സെക്കന്റ് ബെല്ല് അടിച്ചത് കേട്ടപ്പോൾ ഞാൻ വെറുതെ തല ഉയർത്തി സൈഡിലേക്കൊക്കെ ഒന്ന് നോക്കി. അപ്പോഴാണ് അവൻ എഴുതുന്നതും ഞാൻ ശ്രദ്ധിച്ചത്.

അവൻ നല്ല ഫ്ലോയിൽ എഴുതി കൊണ്ടിരിക്കുന്നുണ്ട് .ഒരു മീഡിയം വേഗത ഉണ്ട് എഴുത്തിന്. അവൻ എഴുതുന്നത് നോക്കുന്നതിനിടയിലാണ് ഒരു കാര്യം എന്റെ കണ്ണിൽ പെട്ടത്.

ഡെസ്കിൽ വച്ച അവന്റെ ഇടത് കയ്യിനുള്ളിൽ കട്ട്‌ ചെയ്തതായ ഒരു പേപ്പർ കഷ്ണം. അതവൻ കൊസ്റ്റൈൻ പേപ്പർ കൊണ്ടും ഇടത് കൈകൊണ്ടും മറച്ചു പിടിച്ചിരിക്കുന്നു. ഇടക്ക് ഇടക്ക് വളരെ നോർമാലായി ആർക്കും സംശയം തോന്നത്തക്കവിധം ചെറിയ മറവിലൂടെ ആ പേപ്പറിലേക്ക് നോക്കുന്നു. എന്നിട്ട് അതിൽ ഉള്ളത് അൻസർ പേപ്പറിലേക് എഴുതുകയും ചെയ്യുന്നു.

പെട്ടെന്ന് ആർക്കും അവൻ കോപ്പിയടിച്ചു എഴുതുകയാണെന്ന് മനസിലാകില്ല. അത്രയും പെർഫെക്റ്റ് ആയിട്ടാണ് അവൻ അത് ചെയ്യുന്നത്.

ഞാൻ അവന്റെ കൈയ്യിന്റെ ഉള്ളിൽ കൂടെയാണ് ആ കോപ്പി ഉള്ളതായി കണ്ടത്.

കുറച്ചു നേരം അവൻ കോപ്പിയടിക്കുന്നത് നോക്കിയിരുന്നു ഞാൻ. ഇവന് എന്ത് ധൈര്യമാണ് മിസ്സ്‌ അടുത്ത് കൂടെ നടക്കുമ്പോഴും ഒരു കൂസലും ഇല്ലാതെ കോപ്പിയടിക്കുന്നു. ഒരു പേടിയും ആ മുഖത്ത് ഇല്ല.

ഞാനൊക്കെ ആണെങ്കിൽ ഇപ്പൊ പേടിച്ചു ഒരു വിധം ആയിക്കാണും ഓർക്കാൻ കൂടെ വയ്യ. ഞാൻ അവൻ ചെയ്യുന്നത് നോക്കി ഇരുന്നത് കൊണ്ടാകും അവൻ എന്റെ മുഖത്തേക്കും പിന്നെ അവന്റെ കയ്യിൽ ഉള്ള കോപ്പിയിലേക്കും രണ്ടു തവണ നോക്കി.

എന്നിട്ട് നല്ലൊരു ചിരി എനിക്ക് തന്നിട്ട് ആ കോപ്പി ഇടത് കയ്യിൽ എടുത്തിട്ട് എന്റെ നേരെ നീട്ടി വേണോ എന്ന് പതിയെ ചോദിച്ചു.

ഒരു നിമിഷം ഞാൻ അന്താളിച്ചു പേടിച്ചു നിന്നെങ്കിലും പെട്ടെന്ന് തന്നെ ഞാൻ തലയാട്ടി വേണ്ടന്ന് പറഞ്ഞു. കൂടുതൽ ഒന്നും പറയാൻ നിക്കാതെ വേഗം എന്റെ അൻസർ ഷീറ്റിലേക്കും കോസ്റ്റൻ പേപ്പറിലേക്കും നോക്കി ഉത്തരങ്ങൾ ചറ പറാന്ന് കുത്തി കുറിക്കാൻ തുടങ്ങി.

61 Comments

  1. കൈലാസനാഥൻ

    തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
    കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ

  2. എന്റെ മോളെ…
    ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
    ഉഴപ്പരുത്
    എന്ന്
    ആമി.☺️☺️

    1. നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
      സ്നേഹത്തോടെ റിവാന ?

  3. രാവണാസുരൻ(rahul)

    കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.

    പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
    ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
    കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
    Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.

    ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.

    കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
    ?????

    1. ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ്‌ മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ്‌ ചെയ്ത്‌ കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന?

  4. വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?

    1. ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  5. ശങ്കുമോൻ

    വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…

    കടപ്പാട്: അജയൻ ?‍♂️

    1. ആരെ കടപ്പെട്ടാലും വായിച്ച മതി
      ഹിഹിഹി

Comments are closed.