നന്ദന 2[Rivana] 143

അടുത്തതായി ഒരു ബെല്ല് കൂടെ അടിക്കണം. എന്നാലേ ചോദ്യ പേപ്പർ നൽകു. ക്ലാസ്സിൽ ഏകദേശം എല്ലാവരും എത്തി എന്ന് കണ്ടപ്പോൾ മിസ്സ്‌ ബ്ലാങ്കായ അൻസർ ഷീറ്റ് ഇരിക്കുന്നവർക്ക് എല്ലാർക്കും കൊടുത്തു.

ബ്ലാങ്ക് അൻസർ ഷീറ്റ് കിട്ടിയതും. കൃഷ്ണനെയും മറ്റു ഭഗവന്മാരെയും മനസ്സിൽ ധ്യാനിച്ചു ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു. അൻസർ ഷീറ്റിൽ പേരും ക്ലാസ്സും സബ്‌ജക്റ്റും ഡേറ്റും മറ്റ്‌ കാര്യങ്ങളും എഴുതി തീർത്തു.

അതെല്ലാം എഴുതി കഴിഞ്ഞതും വീണ്ടും മുന്നിലോട്ട് നോക്കി ഇരിപ്പായി. എന്നാലും എന്റെ വലത് സൈഡിൽ ഇരുന്ന് എഴുതുന്ന അവനെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്തോ അവനെ നോക്കാതിരിക്കാൻ മനസ് പറയും പോലെ ചിലപ്പോ അവനെ ഫേസ് ചെയ്യാനുള്ള ചടപ്പ് കൊണ്ടാകാം. അതും അല്ലേൽ അവൻ കണ്ടാലോ എന്ന് കരുതി ഉള്ള ചമ്മൽ കൊണ്ടും ആകാം. അവനെ എനിക്ക് നോക്കാൻ കഴിഞ്ഞില്ല.

പക്ഷെ എത്ര മനസിനെ കൺട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും പറ്റിയില്ല എന്റെ കണ്ണുകൾ അവനെ തേടി പോയി. അഞ്ചു സെക്കന്റോളം അവനെ അങ്ങനെ ഞാൻ നോക്കി നിന്ന് വീണ്ടും പഴയ പോലെ നേരെ നോക്കി ഇരുന്നു.

ആ അഞ്ചു സെക്കന്റിന്റെ നോട്ടത്തിന് ഇടയിൽ. അവന് ആകെ ഒരു പേന മാത്രമേ കൊണ്ട് വന്നിട്ടുള്ളൂ എന്നും എക്സാം എഴുതാൻ അവന് തീരെ ടെൻഷൻ ഇല്ല എന്നും വളരെ കൂളായിട്ടാണ് എക്സാം എഴുതാൻ വന്നിരിക്കുന്നതെന്നും ഞാൻ മനസ്സിലാക്കി എടുത്തു.

അടുത്ത ഒരു ബെല്ല് കൂടി അടിച്ചതോടെ മിസ്സ്‌ ക്വസ്റ്റൈൻ പേപ്പർ കൊടുത്ത് തുടങ്ങി. മിസ്സ്‌ എനിക്ക് നേരെ കൊസ്റ്റൈൻ പേപ്പർ നീട്ടിയതും എന്റെ നെഞ്ചിടിപ്പ് എന്തിനെന്ന് ഇല്ലാതെ ശക്തിയായി തുടിക്കാൻ തുടങ്ങി.

മിസ്സിന്റെ കയ്യിൽ നിന്നും കോസ്റ്റൻ പേപ്പർ വാങ്ങി ഓരോ ചോദ്യങ്ങളും വായിക്കാൻ തുടങ്ങിയതോടെ ഉള്ളിലുള്ള പേടി എല്ലാം പോയി കൊണ്ടിരുന്നു. കാരണം മറ്റൊന്നുല്ല ചോദ്യ പേപ്പറിലെ ഒട്ട് മിക്ക ചോദ്യങ്ങളുടെ ഉത്തരവും എനിക്ക് അറിയാവുന്നത് തന്നേ ആയിരുന്നു.

ഒരു പത്തു മിനിറ്റോളം ഞാൻ കൊസ്റ്റൈൻ പേപ്പർ വായിച്ചു. അതിലെ ഓരോ ചോദ്യങ്ങളും വളരെ അധികം വ്യക്തമായി മനസിലാക്കി.

പിന്നെ അധികം സമയം കളയാതെ ഞാൻ അൻസർ ഷീറ്റിൽ ഉത്തരങ്ങൾ എഴുതാൻ തുടങ്ങി. ആദ്യമാദ്യം വൺ വേർഡ് ചോദ്യങ്ങൾക്ക് ഉത്തരം എഴുതി. വൺ വേർഡിൽ രണ്ട് ചോദ്യങ്ങളുടെ ഉത്തരം കിട്ടാത്തതിനാൽ അത് പിന്നീട് ഏഴുതാൻ വേണ്ടി മാറ്റി വച്ചു.

ഞാൻ എന്റെ തൊട്ടടുത്ത് ഇരിക്കുന്നവൻ വല്ലതും എഴുതുന്നുണ്ടോ എന്നറിയാൻ വേണ്ടി ജസ്റ്റ് ഒന്ന് അവന്റെ അൻസർ ഷീറ്റിലേക് നോക്കി. അവൻ ആകെ പേരും ക്ലാസ്സും സബ്‌ജക്റ്റും കാര്യങ്ങൾ മാത്രമേ ഇത് വരെ എഴുതീട്ടുള്ളു.

61 Comments

  1. കൈലാസനാഥൻ

    തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
    കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ

  2. എന്റെ മോളെ…
    ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
    ഉഴപ്പരുത്
    എന്ന്
    ആമി.☺️☺️

    1. നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
      സ്നേഹത്തോടെ റിവാന ?

  3. രാവണാസുരൻ(rahul)

    കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.

    പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
    ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
    കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
    Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.

    ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.

    കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
    ?????

    1. ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ്‌ മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ്‌ ചെയ്ത്‌ കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
      സ്നേഹത്തോടെ റിവാന?

  4. വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?

    1. ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  5. ശങ്കുമോൻ

    വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…

    കടപ്പാട്: അജയൻ ?‍♂️

    1. ആരെ കടപ്പെട്ടാലും വായിച്ച മതി
      ഹിഹിഹി

Comments are closed.