ദൗത്യം 5 [ശിവശങ്കരൻ] 197

***********************************

        വീട്ടിൽ നിന്നും ബാഗുമായി ഇറങ്ങിയ നീരജ് നേരെ ബസ്റ്റാൻഡിൽ എത്തി, പാലക്കാട്ടേക്കുള്ള ബസ് പിടിച്ചു…

കോളേജിൽ പഠിക്കുന്ന സമയം തൊട്ടേ ദേവയും നീരജും തമ്മിൽ നല്ല അടുപ്പമായിരുന്നു അധികം നീണ്ടുനിന്നില്ല എങ്കിലും…

പാലക്കാട് ഏതോ അഗ്രഹാരത്തിലാണ് ആ കുട്ടിയുടെ വീട്… പഠിക്കാൻ മിടുക്കിയായ ഒരു പാവം പെൺകുട്ടി… അധികം സ്വപ്നങ്ങളൊന്നും ഇല്ല… ആകെയുള്ള ആഗ്രഹം ഒരു ജോലി നേടി കഷ്ടപ്പെടുന്ന അച്ഛനെ സഹായിക്കണം എന്നതാണ്… അച്ഛനേക്കൂടാതെ ഒരനിയത്തി മാത്രേ ഒള്ളൂ അവൾക്ക്… അമ്മ അവളുടെ ചെറുപ്പത്തിലേ മരിച്ചു, അച്ഛന് ഒരനിയനും അനിയത്തിയും ഉണ്ടായിരുന്നു… ഉറപ്പിച്ച കല്ല്യാണത്തിൽ ഇഷ്ടമില്ലാത്തിരുന്ന അനിയത്തിയെ ഒരു രാത്രി കാണാതായി ഒപ്പം അനിയനെയും… മൂന്നാം ദിവസം അനിയന്റെ ശരീരം കുളക്കടവിൽ നിന്നു കിട്ടി… അനിയത്തി എവിടെയാണെന്ന് ആർക്കും അറിയില്ല… ഒരുമാതിരി ട്രാജിക് സ്റ്റോറി… അതുകൊണ്ട് തന്നെയായിരിക്കണം… പനിനീർപ്പൂ പോലെയുള്ള മുഖമുള്ള അവൾ പുഞ്ചിരിക്കാൻ പോലും മറന്നു പോയിരുന്നു…

കോളേജിൽ തകർത്തു നടന്നിരുന്ന വിപ്ലവകാരിയായ നീരജ് എന്ന സഖാവ് നീരജും, ഏകാന്തതയുമായി മാത്രം കൂട്ടുകൂടിയിരുന്ന ദേവനന്ദയും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അത്ഭുതമായിരുന്നു…

*********************************

ഒരു നെടുവീർപ്പോടെ തിരിഞ്ഞ നീരജ് കാണുന്നത് തന്നെ സാകൂതം വീക്ഷിക്കുന്ന അരുണിനെയാണ്…

“എന്താടാ…” അവൻ ചോദിച്ചു…

“മോനെ, നീരജേട്ടാ… കഥയിൽ ചോദ്യമില്ല എന്നറിയാം എന്നാലും ഒരു ട്വിസ്റ്റിനുള്ള സാധ്യത ഉള്ളതുകൊണ്ട് ചോദിക്കുവാണ്… എപ്പഴാ തുടങ്ങിയത്…?”

അരുണിന്റെ ചോദ്യം എന്താണെന്നു മനസ്സിലായെങ്കിലും ഒന്നുമറിയാത്തപോലെ നീരജ് ചോദിച്ചു…

“എന്ത്…”

“ദേ, ആത്മാവാന്നൊന്നും ഞാൻ നോക്കില്ല ഒറ്റ കീറു വച്ച് തന്നാലുണ്ടല്ലോ… ദേവേച്ചിയോടുള്ള പ്രണയം… അതെപ്പഴാ തുടങ്ങിയതെന്നു…”

അരുണിനെ നോക്കി ചിരിച്ചുകൊണ്ടിരുന്ന നീരജ് പതുക്കെ മിഴികൾ വിദൂരതയിലേക്കയച്ചു…

“പറയാം…”

(തുടരും )

കഥയിങ്ങനെ പൊയ്ക്കൊണ്ടിരിക്കുവാട്ടോ… കൂടെയുള്ളവരോടെല്ലാം ഹൃദയം നിറഞ്ഞ നന്ദി… ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു… തിരുത്താനുള്ളത് പറഞ്ഞു തരുമല്ലോ അല്ലെ… തുടക്കക്കാരനായതോണ്ട് നിങ്ങളുടെ എല്ലാരുടേം സഹായം കൂടിയേ തീരു…

NB: പേജുകൾ കൂട്ടാൻ ശ്രമിക്കുന്നുണ്ട്… പറ്റുന്ന പോലെ

എല്ലാവരോടും സ്നേഹത്തോടെ

ശിവശങ്കരൻ