ദൗത്യം 5 [ശിവശങ്കരൻ] 196

നീരജ് പുഞ്ചിരിച്ചു… “താൻ എന്നെ സഹായിക്കാമോ… എങ്കിൽ ഞാൻ എനിക്കറിയാവുന്നതൊക്കെ പറയാം… അപ്പോഴും ഓർക്കുക… ആധുനിക ശാസ്ത്രത്തിനുപോലും പിടികിട്ടാത്ത ഒരുപാട് പ്രപഞ്ചരഹസ്യങ്ങൾ ഉണ്ട്… അതിലൊന്ന് തന്നെയാണീ മരണാനന്തരജീവിതവും…”

അരുൺ ജിജ്ഞാസയോടെ എല്ലാം കേട്ടിരിക്കുകയായിരുന്നു…

“വലിയേടത്ത് വിജയരാഘവന്റെ മകനാണ് ഈ അരുൺരാഘവ്… എനിക്ക് വാക്ക് ഒന്നേയുള്ളു… ഞാൻ ഇറങ്ങുകയാണ് നീരജേട്ടന് വേണ്ടി… അത് ഞാൻ നേരത്തെ ഉറപ്പിച്ചിട്ടുള്ളതാണ്…”

“എന്നാൽ ഞാൻ പറയാം എല്ലാം ഞാൻ അനുഭവിച്ചത് എല്ലാം…”

“ചേട്ടാ… എല്ലാം പറയുകയല്ലേ എന്നാൽ പിന്നെ അന്ന് പറഞ്ഞു നിർത്തിയിടത്തു നിന്നും തുടങ്ങിക്കൂടെ…”

“ഹാ… ഞാൻ ദേവയെ അന്വേഷിച്ച് ഇറങ്ങിയത് മുതൽ അല്ലേ…”

“അത് തന്നെ…” അരുൺ ഫ്ലാഷ് ബാക്ക് കേൾക്കാൻ റെഡി ആയി…

“ആ ഭാഗം പെട്ടെന്ന് തീരുമല്ലോ അരുണേ…”

“അതെന്താ…”

“ആ യാത്ര തീരുന്നേനു മുന്നേ എന്നെ കൊന്നു കളഞ്ഞില്ലേ…”

“അത് സാരില്ല്യ അപ്പോ നമുക്ക് ബാക്കി പറയാലോ…”

പറഞ്ഞു കഴിഞ്ഞാണ് എന്താണ് പറഞ്ഞതെന്ന് അരുൺ ആലോചിച്ചത്…. “അയ്യോ… അതല്ല… അത് പെട്ടെന്ന് തീർന്നിട്ട്, മറ്റേതും തീർന്നാൽ വേഗം കിടന്നുറങ്ങീട്ട് രാവിലെ എണീറ്റ് നമുക്ക് തുടങ്ങായിരുന്നല്ലോ… അതാ ഞാൻ ഉദ്ദേശിച്ചത്…”

അരുൺ പറഞ്ഞു നിർത്തി… നീരജ് പൊട്ടിച്ചിരിച്ചു…

“ഇങ്ങനെ ചിരിക്കല്ലേ ആരെങ്കിലും കേൾക്കും…”

“അരുണേ മറ്റുള്ളവർക്ക് എന്നെ കാണാൻ കഴിയില്ല എന്നതുപോലെ എന്റെ ശബ്ദവും കേൾക്കാൻ കഴിയില്ല… ഒരു കാറ്റ് ആയെ എല്ലാവർക്കും അത് അനുഭവപ്പെടൂ… എനിക്ക് സംസാരിക്കണം എന്നുള്ളപ്പോൾ… ആരോടാണോ ഞാൻ സംസാരിക്കുന്നത് അവർക്ക് മാത്രം എന്റെ സ്വരം കേൾക്കാനാകും…”

“ഓഹ്… നിങ്ങൾ ആത്മാക്കൾ ഭയങ്കര കഴിവുള്ളവരാണെന്ന് ഞാൻ മറന്നു പോയി… അതൊക്കെ അവിടെ നിൽക്കട്ടെ… കഥ പറയ്…”
അരുൺ തിടുക്കപ്പെട്ട് പറഞ്ഞു…

നീരജ് മെല്ലെ കട്ടിലിൽ നിന്നെഴുന്നേറ്റ് തുറന്നിട്ട ജാലകത്തിലൂടെ അകലെയല്ലാതെ കാണുന്ന നഗരത്തിലെ പ്രകാശമയമായ ആകാശത്തേക്ക് നോക്കി നിന്നു…

“കേൾക്കുന്നവർക്ക് വെറും കഥ… പറയുന്നവന് അവന്റെ ജീവിതമാണ്… കൊതിതീരാതെ കൈവിട്ട് പോയ ജീവിതം…” നിറഞ്ഞുവന്ന കണ്ണുകൾ അരുൺ കാണാതെ തുടച്ചിട്ട് നീരജ്, അവന്റെ അവസാന യാത്രയിലേക്ക് ഓർമകളെ പായിച്ചു…

26 Comments

  1. nalla katha

    1. ശിവശങ്കരൻ

      താങ്ക്സ് ടി ജെ ???

  2. ♥️♥️♥️???❤️?സൂപ്പർ❤️???♥️

    1. ശിവശങ്കരൻ

      Thanks Hari❤❤❤

  3. Nannayittund. Twistukal enikkennum haramayirunnu. Athukond thannae wait cheyyunnu

    1. ശിവശങ്കരൻ

      Thanks saran❤❤❤

  4. ഞാൻ ഇന്നാണ് കഥ വായിച്ചത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു

    1. ശിവശങ്കരൻ

      Lalsalam sakhave❤❤❤

  5. Super???

    1. ശിവശങ്കരൻ

      Thanks adityan❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks akku❤❤❤

    1. ശിവശങ്കരൻ

      Thanks vector❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks rudra❤❤❤

  9. നിധീഷ്

    ♥❤❤❤

    1. ശിവശങ്കരൻ

      Thanks bro❤❤❤

  10. Adipoli ayittund

    1. ശിവശങ്കരൻ

      Thanks bro???

    1. ശിവശങ്കരൻ

      Thanks bro??

    1. ശിവശങ്കരൻ

      Thanks bro???

Comments are closed.