ദൗത്യം 5 [ശിവശങ്കരൻ] 196

“വേണ്ടഛാ… എനിക്ക് എന്നും സന്തോഷായിട്ട് നിങ്ങളുടെ കൂടെ കഴിഞ്ഞാൽ മതി വേറൊന്നും വേണ്ടാ…” അരുൺ അച്ഛനെ കെട്ടിപ്പിടിച് കരഞ്ഞു…

“എടാ പൊട്ടാ… ഇന്ന് നിന്റെ പിറന്നാളാ, അത് നിനക്കുള്ള അച്ഛന്റെ ഗിഫ്റ്റ് ആണ്… വാങ്ങിക്കടാ വല്ല്യ ഡയലോഗ് അടിക്കാതെ…” ഏട്ടൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു…

“ഇല്ലെങ്കിൽ ഇതും ഞാൻ കൊണ്ടോകുമേ…”

“അയ്യടാ… Dr. ആ ബുള്ളറ്റ് ഓടിച്ചു നടന്നാ മതി ഇത് എന്റെ ഏട്ടന് കോളേജിൽ അടിച്ചു പൊളിച്ചു നടക്കാനുള്ളതാ…” ചോക്ലേറ്റ് കഴിക്കുന്നതിനിടയിൽ അനു വരുണിനെ നോക്കി പറഞ്ഞിട്ട് അരുണിനെ നോക്കി കണ്ണിറുക്കി…

“ശ്ശെടാ, അപ്പൊ ഞാൻ ആരാടീ നിന്റെ കാന്താരീ…”

“നീയോ… ഇതിനെ എവിടുന്നാ വാങ്ങിച്ചേ അമ്മേ… തിരിച്ചെടുക്കോ അവർ…??” അനുവിന്റെ ചോദ്യം കേട്ട് വരുൺ അവളെ തല്ലാൻ ഓടിച്ചു…

അതുകണ്ടു എല്ലാവരും ചിരിച്ചു…

ചന്തുവിന്റെ മനസ്സ് മാത്രം പുകയുകയായിരുന്നു… “ഈശ്വരാ… ഇവരുടെ ഈ സന്തോഷം തകർക്കരുതേ…” അവൻ പ്രാർത്ഥിച്ചു….

******************************

ഊണ് കഴിച്ചിട്ടാണ് ചന്തു തിരികെ വീട്ടിലേക്ക് പോയത്… വൈകീട്ട് അരുണിന്റെ പുതിയ BMW gs 310R ഇൽ ഒരു റൈഡ് ഇരുവരും പ്ലാൻ ചെയ്തിട്ടുണ്ട്…

ഊണ് കഴിച്ചു ഒന്ന് വിശ്രമിക്കാൻ വേണ്ടിയാണ് അരുൺ റൂമിലേക്ക് എത്തിയത്. റൂമിൽ കയറി വാതിൽ അടച്ചതും അവന്റെ ഭാവം മാറി… വേഗം ഫോൺ എടുത്ത് ചന്തുവിന്റെ നമ്പർ ഡയൽ ചെയ്തു…

“അരുണേ… പറയ…” ചന്തുവിന് മുഴുവനാക്കാൻ പറ്റിയില്ലാ… അതിനു മുൻപേ നീരജിന്റെ സ്വരം അവന്റെ കാതുകളിൽ എത്തി…

ഫോണിൽക്കൂടിയുള്ള നിർദ്ദേശം അനുസരിച്ചു അവൻ നേരത്തെ നീരജിന്റെ അമ്മയുടെ വീട്ടിൽ നിന്നും എടുത്ത മരുന്നിന്റെ, ബോട്ടിലിൽ ഉള്ള കവറിൽ നിന്നും, അതിന്റെ പേര് വരുന്ന ഭാഗം ഫോട്ടോ എടുത്ത്, അരുണിന്റെ നമ്പറിലേക്ക് അയച്ചു…

അതേ സമയം അരുണിന്റെ മുറിയിൽ…

കണ്ണാടിയിലേക്ക് നോക്കി നിൽക്കുകയായിരുന്ന അവന്റെ കണ്ണുകൾ രക്തവർണമണിഞ്ഞിരുന്നു…

മുഖത്ത് എന്തെന്നില്ലാത്ത കോപം നിറഞ്ഞു നിന്നിരുന്നു…

ആ മുഖം അരുണിന്റേതായിരുന്നില്ല നീരജിന്റേതായിരുന്നു….

അതേ നിമിഷം തന്നെ അരുൺ കട്ടിലിലേക്ക് തെറിച്ചു വീണു… അവന്റെ ശരീരത്തിൽ നിന്നും ഒരു പ്രകാശം വേർപെട്ട് പോയി…

ആ പ്രകാശം കട്ടിലിനടുത്ത് നിന്നു… അത് പതുക്കെ മനുഷ്യരൂപത്തിലേക്ക് മാറി… വെറും വെളുത്ത മനുഷ്യരൂപത്തിൽ നിന്നും പതുക്കെ അത് മാറാൻ തുടങ്ങി. അത് പതുക്കെ നീരജിന്റെ സുതാര്യമായ രൂപമായി മാറി…

26 Comments

  1. nalla katha

    1. ശിവശങ്കരൻ

      താങ്ക്സ് ടി ജെ ???

  2. ♥️♥️♥️???❤️?സൂപ്പർ❤️???♥️

    1. ശിവശങ്കരൻ

      Thanks Hari❤❤❤

  3. Nannayittund. Twistukal enikkennum haramayirunnu. Athukond thannae wait cheyyunnu

    1. ശിവശങ്കരൻ

      Thanks saran❤❤❤

  4. ഞാൻ ഇന്നാണ് കഥ വായിച്ചത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു

    1. ശിവശങ്കരൻ

      Lalsalam sakhave❤❤❤

  5. Super???

    1. ശിവശങ്കരൻ

      Thanks adityan❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks akku❤❤❤

    1. ശിവശങ്കരൻ

      Thanks vector❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks rudra❤❤❤

  9. നിധീഷ്

    ♥❤❤❤

    1. ശിവശങ്കരൻ

      Thanks bro❤❤❤

  10. Adipoli ayittund

    1. ശിവശങ്കരൻ

      Thanks bro???

    1. ശിവശങ്കരൻ

      Thanks bro??

    1. ശിവശങ്കരൻ

      Thanks bro???

Comments are closed.