ദൗത്യം 5 [ശിവശങ്കരൻ] 196

ചന്തു പേടിച്ചു വിറച്ചാണ് ബൈക്കിനു പുറകിൽ ഇരിക്കുന്നത് മറ്റൊരാളുടെ ആത്മാവ് കയറിയ ശരീരവുമായാണ് തന്റെ കൂട്ടുകാരൻ മുന്നിലിരുന്നു ചൂളമടിച്ചു ബൈക്ക് ഓടിക്കുന്നത്… ഓരോ നിമിഷവും എന്തും സംഭവിക്കാം…

ബൈക്ക് ഗേറ്റ് കടന്നു വലിയേടത്ത് വീടിന്റെ മുറ്റത്തേക്ക് എത്തി എന്ന അറിവിൽ ചന്തുവിന് ഒരേസമയം ആശ്വാസവും ആശങ്കയും തോന്നി…

ബൈക്കിന്റെ ശബ്ദം കേട്ടതും അനു ഓടി മുറ്റത്തേക്ക് വന്നു, ഏട്ടന്റെ പോക്കറ്റിൽ കയ്യിട്ട് തനിക്കുള്ള ചോക്ലേറ്റ് എടുത്തു കഴിക്കാൻ തുടങ്ങി…

“എടീ കുരുപ്പേ… അച്ഛൻ ഉണ്ടോ അകത്ത്…”

അനുവിന്റെ തലക്കിട്ടു കൊട്ടിക്കൊണ്ട് അരുൺ ചോദിച്ചു…

“വേം ചെല്ല്… അച്ഛനും ഏട്ടനും ഇണ്ട്… മോനുള്ളത് അവര് തരും…” തലക്കിട്ടു കിട്ടിയതിൽ പ്രതിഷേധിച്ചു തലതിരുമ്മിക്കൊണ്ട് അവൾ പറഞ്ഞു…

ചന്തു പേടിയോടെ അരുണിനെ നോക്കി… ആ വീടിന്റെ പടി കയറുമ്പോൾ അവന്റെ മുഖത്തു പുഞ്ചിരിയായിരുന്നു…. അതേ സമയം ഒരു ഇളം കാറ്റ് അവരെ തലോടിക്കൊണ്ട് കടന്നു പോയി…

***************************

“അച്ഛാ…” അരുൺ ഓടി വന്നു അച്ഛന്റെ അടുത്തായി നിലത്തു മുട്ടുകുത്തിയിരുന്നു… അത് കണ്ട് കൂടെയുണ്ടായിരുന്ന വരുണും അമ്മയും, അരുണിന്റെ പിന്നാലെ റൂമിലേക്കെത്തിയ അനുവും ചന്തുവും പരസ്പരം നോക്കി… എന്തിനേറെ വിജയരാഘവൻ പോലും പ്രതീക്ഷിച്ചില്ല…

അദ്ദേഹം അവനെ എഴുന്നേൽപ്പിച്ചു ഒപ്പം ഇരുത്തി സ്നേഹത്തോടെ നിറുകിൽ തലോടി…

“എന്താടാ… ഒരു ബൈക്ക് വാങ്ങി തരില്ല എന്ന് പറഞ്ഞപ്പോഴേക്കും അച്ഛന് നിന്നോട് സ്നേഹമില്ല എന്ന് വിചാരിച്ചോ എന്റെ കുട്ടി…?”

“സത്യം…!!!” അരുൺ പറഞ്ഞത് കേട്ട് പകപ്പോടെ വിജയരാഘവൻ മകനെ നോക്കി…

“അങ്ങനെ ആയിരുന്നു അച്ഛന്റെ ഈ പൊട്ടനായ മകൻ കരുതിയിരുന്നത്… പക്ഷേ അച്ഛാ… കുടുംബത്തിന്റെ സ്നേഹം എന്നത് നിബന്ധനകൾ ഇല്ലാത്തതാണെന്ന് എന്നെ പഠിപ്പിക്കാൻ ഒരു ആത്മാവ് വേണ്ടി വന്നു…”

എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു… വിജയരാഘവൻ വേഗം തന്റെ റൂമിലേക്ക് പോയി… തിരികെ വന്നത് ഒരു ബൈക്കിന്റെ കീയും കൊണ്ടായിരുന്നു… BMW ന്റെ ചിഹ്നമുള്ള കീ കണ്ടപ്പോഴേ അവന്റെ കണ്ണുകൾ വിടർന്നു, ഒപ്പം കണ്ണുകൾ നിറയുകയും ചെയ്തു… പെട്ടെന്ന് തന്നെ അവൻ എഴുന്നേറ്റ് അച്ഛനെ കെട്ടിപ്പിടിച്ചു…

26 Comments

  1. nalla katha

    1. ശിവശങ്കരൻ

      താങ്ക്സ് ടി ജെ ???

  2. ♥️♥️♥️???❤️?സൂപ്പർ❤️???♥️

    1. ശിവശങ്കരൻ

      Thanks Hari❤❤❤

  3. Nannayittund. Twistukal enikkennum haramayirunnu. Athukond thannae wait cheyyunnu

    1. ശിവശങ്കരൻ

      Thanks saran❤❤❤

  4. ഞാൻ ഇന്നാണ് കഥ വായിച്ചത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു

    1. ശിവശങ്കരൻ

      Lalsalam sakhave❤❤❤

  5. Super???

    1. ശിവശങ്കരൻ

      Thanks adityan❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks akku❤❤❤

    1. ശിവശങ്കരൻ

      Thanks vector❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks rudra❤❤❤

  9. നിധീഷ്

    ♥❤❤❤

    1. ശിവശങ്കരൻ

      Thanks bro❤❤❤

  10. Adipoli ayittund

    1. ശിവശങ്കരൻ

      Thanks bro???

    1. ശിവശങ്കരൻ

      Thanks bro??

    1. ശിവശങ്കരൻ

      Thanks bro???

Comments are closed.