ദൗത്യം 5 [ശിവശങ്കരൻ] 196

ദൗത്യം 5

Author : ശിവശങ്കരൻ

[ Previous Part ]

 

ഭയംകൊണ്ട് ഒരു ഭാഗത്തേക്ക്‌ മാറി നിന്ന ചന്തുവിനും ദേവക്കും മുന്നിലൂടെ അച്ചുമോളെയും താങ്ങിപ്പിടിച്ചു അരുൺ പുറത്തേക്ക് നീങ്ങി…

പോകുന്നതിനിടയിൽ കത്തുന്ന ഒരു നോട്ടം ദേവയുടെ നേർക്കയച്ച അരുണിന്റെ മുഖത്തേക്ക് നോക്കിയ ചന്തുവും ദേവനന്ദയും തരിച്ചു നിന്നു പോയി…

അരുണിന്റെ മുഖത്തിന്‌ പകരം അവർ കണ്ടത് നീരജിന്റെ മുഖമായിരുന്നു…

*******************************

അവൻ അച്ചുവിനെയും കൊണ്ട് നേരെ അമ്മയുടെ മുറിയിലേക്ക് പോയി…

“മോനേ…” അമ്മ വേദന നിറഞ്ഞ മനസ്സോടെ പാതിമയക്കത്തിലും മകനെ വിളിച്ചു കേഴുന്നത് കേട്ടാണ് അവർ ആ മുറിയിലേക്ക് കയറിയത്…

“അമ്മയെന്താ ഈ നേരത്ത് ഉറങ്ങുന്നേ…” അരുൺ ആണ് ചോദിച്ചതെങ്കിലും നീരജിന്റെ ശബ്ദമാണ് അതെന്നു ദേവനന്ദക്ക് തോന്നി.

“അത്… മരുന്നിന്റെ… സെഡേഷൻ…” ദേവനന്ദക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…

അരുണിന്റെ കണ്ണുകൾ മേശയിലേക്ക് നീണ്ടു…

മുറിയിലേക്ക് കടന്നുവന്ന ചന്തു അത് മനസ്സിലാക്കിയിട്ടെന്ന പോലെ ദേവനന്ദ കാണാതെ മേശവലിപ്പ് തുറന്ന് ഇന്ദിര ടീച്ചർക്ക് സ്ഥിരമായി കുത്തിവെക്കുന്ന മരുന്നിന്റെ ഒരു ബോട്ടിൽ എടുത്ത് പോക്കറ്റിലേക്ക് ഇട്ടു, തിരിഞ്ഞു അരുണിനെ നോക്കി… അരുണിന്റെ മുഖം… അല്ല നീരജിന്റെ മുഖം ചന്തുവിനെ നോക്കി പുഞ്ചിരിക്കുകയായിരുന്നു…

*******************************

“മോളെ… ഏട്ടൻ ഇറങ്ങട്ടെ??” അവൻ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അച്ചുവിനോട് ചോദിച്ചു…

“വേണ്ടാ… ഏട്ടനിനി എങ്ങോട്ടും പോകണ്ട ഞാൻ വിടില്ലാ…” അവൾ കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞു… കൈകാലിട്ടടിച്ചു വാശി കാണിച്ചുകൊണ്ടിരുന്നു…

അവനു ഒരേ സമയം സന്തോഷവും സങ്കടവും തോന്നി… ആർക്ക്…. അരുണിന്റെ ഉള്ളിലെ നീരജിന്…

കാരണം അരുണിന്റെ ഉപബോധമനസ്സ് ഉറങ്ങുകയാണ്… ഇപ്പോഴവൻ മുഴുവനായും നീരജ് ആണ്…

തന്റെ കുടുംബത്തിന്റെ സ്നേഹം കണ്ടിട്ടുള്ള സന്തോഷം ഒരു വശത്തു, അവരുടെ അവസ്ഥ ഓർത്തുള്ള ദുഃഖം മറുവശത്തു…

അവൻ പതുക്കെ അച്ചുവുമായി പുറത്തേക്കിറങ്ങി…

“അച്ഛാ…” അച്ചുമോളെ അവിടെ നിർത്തിയിട്ടു അവൻ വീണ്ടും മാഷിനടുത്ത് മുട്ടുകുത്തിയിരുന്നു…

അവന്റെ വിളിയിൽ അച്ചു ഒഴിച്ച് ബാക്കി എല്ലാവരും അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു…

മാഷും അത്ഭുതത്തോടെ അവനെ നോക്കി…

26 Comments

  1. nalla katha

    1. ശിവശങ്കരൻ

      താങ്ക്സ് ടി ജെ ???

  2. ♥️♥️♥️???❤️?സൂപ്പർ❤️???♥️

    1. ശിവശങ്കരൻ

      Thanks Hari❤❤❤

  3. Nannayittund. Twistukal enikkennum haramayirunnu. Athukond thannae wait cheyyunnu

    1. ശിവശങ്കരൻ

      Thanks saran❤❤❤

  4. ഞാൻ ഇന്നാണ് കഥ വായിച്ചത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു

    1. ശിവശങ്കരൻ

      Lalsalam sakhave❤❤❤

  5. Super???

    1. ശിവശങ്കരൻ

      Thanks adityan❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks akku❤❤❤

    1. ശിവശങ്കരൻ

      Thanks vector❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks rudra❤❤❤

  9. നിധീഷ്

    ♥❤❤❤

    1. ശിവശങ്കരൻ

      Thanks bro❤❤❤

  10. Adipoli ayittund

    1. ശിവശങ്കരൻ

      Thanks bro???

    1. ശിവശങ്കരൻ

      Thanks bro??

    1. ശിവശങ്കരൻ

      Thanks bro???

Comments are closed.