ദൗത്യം 14 [ശിവശങ്കരൻ] 158

 

“ആരാ… അവരെ നോക്കാൻ വരുന്ന ഡോക്ടർ?”

നീരജ് തിരിഞ്ഞു വേദയോട് ചോദിച്ചു…

 

“ഒരു… ഡോക്ടർ…” അവൾ ഓർമയിൽ നിന്നും പേര് ചികഞ്ഞെടുക്കുമ്പോൾ വന്യമായ മുഖഭാവത്തോടെ

നീരജ് ചോദിച്ചു,

“ഡോക്ടർ ഗംഗാധരൻ?”

 

“ആ… അത് തന്നെ… വാസു പെരിയപ്പയുടെ സുഹൃത്താണ്… ഏട്ടനറിയുമോ…”

 

“അറിയാം… അയാൾ എന്റെയും സുഹൃത്താണ്… വളരെ അടുത്ത സുഹൃത്ത്…”

 

പല്ലുകൾ ഞെരിച്ചു പിടിച്ചു ആകാശത്തേക്ക് നോക്കി അത് പറയുമ്പോൾ അവന്റെയുള്ളിൽ ഒരേയൊരു മുഖമായിരുന്നു… തന്റെ കൂട്ടുകാരനെന്നത് കൊണ്ട് മാത്രം ജീവൻ നഷ്ട്ടപ്പെട്ട വിഷ്ണുവിന്റെ മുഖം…

 

ആകുലതയോടെ അവനെ നോക്കിയ വേദലക്ഷ്മിക്ക് കാണാമായിരുന്നു… അവന്റെ കണ്ണുകൾ വന്യതയോടെ തിളങ്ങുന്നത്…

 

********************************

 

“അച്ഛാ…” വിളി കേട്ട് കസേരയിൽ കുനിഞ്ഞിരുന്ന ദിവാകരൻ മാഷ് മുഖമുയർത്തി നോക്കി…

 

രാവിലെ ദേഷ്യത്തോടെ ഇറങ്ങിപ്പോയ ആ മുഖത്ത് ഇപ്പോൾ ദേഷ്യമില്ല, പകരം നിറഞ്ഞ ചിരിയാണ്…

 

അവൻ പൂമുഖത്തേക്ക് കയറി വന്നു മാഷിന് മുന്നിൽ മുട്ടുകുത്തി ഇരുന്നു…

 

പഴയ നീരജിന്റെ പ്രസരിപ്പുള്ള മുഖം അരുണിൽ കണ്ടപ്പോൾ മാഷിന് തന്നെ കണ്ണുകളെ തടഞ്ഞു നിർത്താനായില്ല… നിറഞ്ഞ കണ്ണുകളുമായി തന്നെ നോക്കുന്ന അച്ഛനെ കണ്ടതും നീരജിനും സങ്കടമായി…

 

“അച്ഛാ… ഈ കണ്ണുകൾ നിറയാതിരിക്കാനല്ലേ മരണത്തിൽ നിന്നു പോലും സമയം കടം ചോദിച്ചു ഇവനിലൂടെ ഞാൻ തിരിച്ചെത്തിയത്… ഇനി എന്നെ വിഷമിപ്പിച്ചാ ഞാൻ ചിലപ്പോ തിരിച്ചു പോവില്ലാട്ടോ… ഞാൻ പോയില്ലെങ്കിൽ ഇവന്റെ ജീവിതം നഷ്ടപ്പെടും… നമ്മൾ ഇത്തിരി സങ്കടപ്പെട്ടാലും മറ്റാരും ബുദ്ധിമുട്ടരുത് എന്നല്ലേ അച്ഛൻ എന്നെ പഠിപ്പിച്ചിരിക്കുന്നെ…”

 

മകന്റെ തോളിൽ കൈവച്ച് നിറഞ്ഞ കണ്ണുകളോടെ മാഷ് അവനെ നോക്കി…

 

“മനസ്സിലാക്കിയില്ലല്ലോടാ ഈ അച്ഛൻ… എന്റെ മോനെ മനസ്സിലാക്കാൻ ഒന്ന് ശ്രമിച്ചു പോലുമില്ല… എങ്കിൽ… ഒരിക്കലെങ്കിലും ഞാനതിനു ശ്രമിച്ചിരുന്നെങ്കിൽ നീയിന്നു ഞങ്ങളോടൊപ്പം കണ്ടേനെ, അല്ലേടാ…”

 

അച്ഛന്റെ വിതുമ്പുന്ന വാക്കുകൾ കേട്ടതും നിറഞ്ഞു വന്ന കണ്ണുകൾ അച്ഛന്റെ ദൃഷ്ടിയിൽ പെടാതിരിക്കാൻ അവൻ വേഗം എഴുന്നേറ്റു,

 

“ഞാ… ഞാൻ… അമ്മയേക്കാണട്ടെ…” അവൻ അകത്തേക്ക് നടക്കാൻ തുടങ്ങി… പിന്നെ തിരിഞ്ഞു നിന്നു അച്ഛനോട് പറഞ്ഞു,

“അച്ഛാ… ഞാൻ രാവിലെ പറഞ്ഞതൊന്നും മനസ്സിൽ വക്കണ്ടാട്ടോ… ഇവൾ വൈത്തി മാമയുടെ മകൾ തന്നെയാ… പക്ഷേ, ഞാൻ സ്നേഹിച്ച ദേവനന്ദയല്ല, അനിയത്തി, എന്റെ അനിയത്തിക്കുട്ടി, വേദലക്ഷ്മി…”

11 Comments

  1. അടുത്ത പാർട്ട്‌ ഒരുപാട് താമസിപ്പിക്കല്ലേ

    1. ശിവശങ്കരൻ

      ഇല്ല സഖാവേ, തിങ്കൾ അതായത് 25/04/2022 വരും

  2. Miss cheythu.veendum varillennu karuthiyatha.vannu.nalloru pertum thannu.thanx.waiting for next part

    1. ശിവശങ്കരൻ

      ഇനി മുഷിപ്പിക്കില്ല സഹോ… കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, സോ പോയി പണി നോക്കാൻ പറഞ്ഞു ഞാനിങ്ങു പോന്നു… ഇനി മുഷിപ്പിക്കില്ല പാർട്ടുകൾ ഓരോ ആഴ്ചയും തരാം ???

  3. Ishta pattu orupadd❤️❤️
    Pettanu ithe kandapol wandar adiche poyii onnum koode noki conform akkit anne bhottam vennathe enthayalum adutha part vandi wait cheythe erikunnuu❤️❤️✨❣️

    1. ശിവശങ്കരൻ

      ബോയ്ക ??? ഇനി മുഷിപ്പിക്കില്ല… മാക്സിമം നന്നാക്കി ഓരോ ആഴ്ച ഓരോ part ആയി തരാം ഒരുപാട് നന്ദിയും സ്നേഹവും, ഈ സപ്പോർട്ടിനു…

  4. മീശ മാധവൻ

    ഇന്നലെ മറ്റേ കഥ വന്നപ്പോഴേ ഡൌട്ട് ആയിരന്നു ദൗത്യം എഴുതിയ ശങ്കരൻ തന്നെ ആണോ എന്ന് . ഇന്നലെ കൂടെ ഈ കഥ ആലോചിച്ചതെ ഉള്ളു , വന്നലോ ??

    1. മീശ മാധവൻ

      ഒരു രക്ഷയും ഇല്ല , പണ്ടത്തെ അതെ ഫ്‌ലോ ഇപ്പോഴും ഉണ്ട് . അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???

      1. ശിവശങ്കരൻ

        ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???

  5. ഫസ്റ്. കാത്തിരുന്നു കാത്തിരുന്ന് അവസാനംവന്നു അല്ലെ. ഇഷ്ടമായിട്ടോ. ❤❤❤❤❤

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???

Comments are closed.