“പറഞ്ഞപ്പോ…” നീരജിന്റെ ശബ്ദം മുരളുന്ന പോലെ ആയിരുന്നു…
“എന്തോ ഒരു അപാകത തോന്നിയിരുന്നു… പക്ഷേ അത് ഏട്ടനെ കണ്ടു പിടിക്കാനാണെന്നും അത് വഴി അത്താവുടെ സ്വത്ത് തട്ടിയെടുക്കാനാണെന്നും ആലോചിച്ചില്ല ഏട്ടാ…”
നീരജ് വെട്ടിത്തിരിഞ്ഞു… അവന്റെ മുഖം അപ്പോൾ വേദയ്ക്ക് കാണാൻ കഴിയുമായിരുന്നില്ല… കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു… ‘അപ്പോൾ അവൾ വെറുതെയല്ല ആ കോളേജിലേക്ക് വന്നത്… പ്രണയം അഭിനയിച്ചത്…’ ദേഷ്യം സഹിക്ക വയ്യാതെ അവൻ പല്ലുകൾ ഞെരിച്ചു കൊണ്ടിരുന്നു… മുഷ്ടി ചുരുട്ടി സർവശക്തിയുമെടുത്ത് ആകാശത്തേക്ക് നോക്കി അവൻ അലറി… “ആ……”
“ഏട്ടാ… ഏട്ടൻ കരുതുന്ന പോലെ ആ വീട്ടിൽ ഉള്ളവരിൽ ഒരാൾക്കും, ഞാൻ വന്നു കഴിഞ്ഞു 5 മാസത്തിനിടെ ഒരിക്കൽ പോലും, ആ സ്ലോ പോയ്സൺ കുത്തി വെച്ചിട്ടില്ല…”
അവളുടെ വാക്കുകൾ ചെറുതായി നീരജിനെ തണുപ്പിച്ചു… “എന്താ നീ പറഞ്ഞെ…”
“എനിക്ക് കഴിയില്ലായിരുന്നു… അവരെ… എന്റെ അപ്പാ ജീവനുതുല്യം സ്നേഹിക്കണ ആളെ കൊല്ലാനും, ഈ കുടുംബം നശിപ്പിക്കാനും, അച്ചുവിനെ ഭ്രാന്തിയാക്കാനും എനിക്ക് വയ്യ ഏട്ടാ…” അവൾ കരഞ്ഞുകൊണ്ട് തുടർന്നു…
“പിന്നെ ഏട്ടാ… നമ്മുടെ അച്ചുവിന് ഒരു കുഴപ്പവുമില്ല… അന്ന് കോളേജിൽ നിന്നും ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് തിരിച്ചു വന്ന അവൾ, പുറത്തിറങ്ങാതെ ആരോടും മിണ്ടാതെ കഴിയുകയായിരുന്നു… ആദ്യമൊന്നും ആരെയും അടുപ്പിക്കുമായിരുന്നില്ല, എന്നാൽ ആദ്യത്തെ ഡിപ്രെഷൻ ഒക്കെ മാറി അവൾ ഓക്കേ ആയതിനു ശേഷം, എന്നിൽ നിന്നും സത്യമെല്ലാം അറിഞ്ഞ അവൾ അഭിനയിക്കുകയാണ്… സത്യം പറഞ്ഞാൽ, ഇവിടെ ഞാൻ അനുസരിക്കുന്നത് അച്ചുവിനെയാണ്… ഈ ശരീരത്തിലൂടെ ഏട്ടൻ അന്ന് വീട്ടിലെത്തിയപ്പോൾ അവൾ കാര്യമറിയാതെ ആദ്യം പേടിച്ചു… പിന്നീട് ഏട്ടന്റെ മുഖം ഈ ശരീരത്തിൽ കണ്ടപ്പോൾ, ഇവിടെ വന്നതിനു ശേഷം ആദ്യമായി അവൾ ചിരിച്ചു കണ്ടത് അന്നാണ്… ഞങ്ങൾ എല്ലാവരും പ്രതീക്ഷയറ്റ് ജീവിക്കുമ്പോൾ അവൾ മാത്രാ ഏട്ടൻ തിരിച്ചു വരും എന്ന് പറഞ്ഞത്… പക്ഷേ… അതിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ…”
“എന്താ നടന്നെ…”
“ഏട്ടന്റെ ബോഡി കിട്ടിയെന്നു തൃശൂർ ഏതോ സ്റ്റേഷനിൽ നിന്നും ഫോൺ വന്നു… അത് തിരിച്ചറിയാനായി സച്ചിയേട്ടൻ പോയതിനുള്ളിൽ ഞാൻ ഇവിടേക്ക് വന്നിരുന്നു… പക്ഷേ ഞാൻ അപ്പോൾ വന്നത് വാസു പെരിയപ്പയുടെ കള്ളങ്ങൾ ഇവിടെയെങ്കിലും പൊളിക്കണം എന്ന് കരുതിയാ… പക്ഷേ അയാൾ ജയിച്ചു… ആകെയുണ്ടായ ആൺതരിയെ കൊന്നു, മകളെ രേഖകളിലെങ്കിലും ഭ്രാന്തിയാക്കി, പ്രായമായവരെ കൊല്ലാൻ കയ്യിൽ സ്ലോ പൊയ്‌സനുകളും ആയി എന്നെ പറഞ്ഞു വിട്ടു… പക്ഷേ… ഒരിക്കൽ പോലും അതൊന്നും അവരുടെ ഉള്ളിൽ എത്തിയിട്ടില്ല… എല്ലാ മാസവും ഒരു ഡോക്ടർ വരും… അവരുടെ കണ്ടിഷൻ നോക്കാൻ ഇത് വരെ സംശയത്തിന് ഇടാൻ കൊടുക്കാതെ ഇരിക്കാൻ അയാൾ കൊണ്ട് വരുന്ന ബോട്ടിൽ ഞാൻ വാങ്ങി ആ ഡ്രോയെറിൽ വക്കും… ആ ബോട്ടിൽ ആണ് നിങ്ങൾ അന്ന് വീട്ടിൽ നിന്നു എടുത്തത്…”
അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കല്ലേ
ഇല്ല സഖാവേ, തിങ്കൾ അതായത് 25/04/2022 വരും
Miss cheythu.veendum varillennu karuthiyatha.vannu.nalloru pertum thannu.thanx.waiting for next part
ഇനി മുഷിപ്പിക്കില്ല സഹോ… കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, സോ പോയി പണി നോക്കാൻ പറഞ്ഞു ഞാനിങ്ങു പോന്നു… ഇനി മുഷിപ്പിക്കില്ല പാർട്ടുകൾ ഓരോ ആഴ്ചയും തരാം ???
Ishta pattu orupadd❤️❤️
Pettanu ithe kandapol wandar adiche poyii onnum koode noki conform akkit anne bhottam vennathe enthayalum adutha part vandi wait cheythe erikunnuu❤️❤️✨❣️
ബോയ്ക ??? ഇനി മുഷിപ്പിക്കില്ല… മാക്സിമം നന്നാക്കി ഓരോ ആഴ്ച ഓരോ part ആയി തരാം ഒരുപാട് നന്ദിയും സ്നേഹവും, ഈ സപ്പോർട്ടിനു…
ഇന്നലെ മറ്റേ കഥ വന്നപ്പോഴേ ഡൌട്ട് ആയിരന്നു ദൗത്യം എഴുതിയ ശങ്കരൻ തന്നെ ആണോ എന്ന് . ഇന്നലെ കൂടെ ഈ കഥ ആലോചിച്ചതെ ഉള്ളു , വന്നലോ ??
ഒരു രക്ഷയും ഇല്ല , പണ്ടത്തെ അതെ ഫ്‌ലോ ഇപ്പോഴും ഉണ്ട് . അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???
ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???
ഫസ്റ്. കാത്തിരുന്നു കാത്തിരുന്ന് അവസാനംവന്നു അല്ലെ. ഇഷ്ടമായിട്ടോ. ❤❤❤❤❤
ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???