“എന്ന അണ്ണാ… എൻ അക്കാവേ ഉങ്കളുക്ക് ഇവളവും പുടിക്കുമാ…”
കൈയിലിരുന്ന കത്തി അവൻ ദൂരേക്ക് വലിച്ചെറിഞ്ഞു…
“എന്തിനാ നീയെന്റെ അമ്മയെ കൊല്ലാൻ നോക്കിയത്… അച്ചുമോളെ ഒരു ഭ്രാന്തിയാക്കിയത്…”
അപ്പോഴും രുദ്രതയാർന്ന മുഖത്തോടെ അവൻ നോക്കിയപ്പോൾ മറുപടി പറയാൻ വാക്കുകൾക്ക് വേണ്ടി വേദലക്ഷ്മി പരതുന്നുണ്ടായിരുന്നു…
“അണ്ണേ…” അവൾ സങ്കടത്തോടെ വിളിച്ചപ്പോൾ അവൻ കൈകളുയർത്തി…
“നിനക്ക് നന്നായി മലയാളം അറിയാം… അപ്പൊ പറഞ്ഞോ…”
അവൾ പേടിയോടെ ചുറ്റും നോക്കി… തീർത്തും വിജനമായ ആ കടലോരത്ത്, അവർ ഇരുവരും മാത്രമൊള്ളൂ എന്ന തിരിച്ചറിവിൽ, അവൾ ദീർഘമായി നിശ്വസിച്ചു, എന്നിട്ട് പറഞ്ഞു തുടങ്ങി…
“ഹമ്… ചേച്ചി പോയി മൂന്നുമാസത്തിനു ശേഷമാണ് ഏട്ടൻ വീട്ടിലേക്ക് വന്നത്… അന്ന് തിരിച്ചു വരാമെന്നു പറഞ്ഞു കാശിമാമനൊപ്പം ഇറങ്ങിയപ്പോൾ പോകല്ലേ എന്ന് പറഞ്ഞതല്ലേ അപ്പാ…”
“ഫ്ലാഷ് ബാക്ക് പറയാനല്ല പറഞ്ഞത്… എനിക്ക് ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി… എന്തിനു…?”
അവന്റെ ശബ്ദം കൂടുതൽ വന്യമായി.
“ഏട്ടന് ഏട്ടന്റെ പ്രശ്നമെന്താന്ന് അറിയോ? ഒന്നിനെപ്പറ്റിയും അറിയാതെ, അറിയാൻ ശ്രമിക്കാതെ ഇറങ്ങിത്തിരിക്കും… അതിന്റെ ഫലമാണ് അന്ന് മരണം തേടി വന്നതും…”
അവളുടെ വാക്കുകളിൽ തനിക്കുള്ള ഉത്തരം കിട്ടാതെ അവൻ പിന്നെയും അസ്വസ്ഥനായി…
“ഏട്ടൻ എന്നെ കൊല്ലും എന്ന് പറഞ്ഞപ്പോ കൊല്ലരുത് എന്ന് ഞാൻ പറഞ്ഞത് ചില കാര്യങ്ങൾ പറഞ്ഞിട്ട് മരിക്കാൻ വേണ്ടിയിട്ടാ… എന്നായാലും മരണം എന്റെ പിന്നാലെ തന്നെയുണ്ട്… വാസു പെരിയപ്പാവുടെ രൂപത്തിൽ…”
അത് കേട്ടു നീരജ് അല്പം നിശബ്ദനായി…
“നിന്നെ… എന്തിനു…”
“നീരജേട്ടൻ എന്താ കരുതിയെ… ഏട്ടൻ വിദ്യേച്ചിയെ വിട്ടു ദേവേച്ചിയുടെ കൂടെ കൂടിയതിനാണ് ഏട്ടനെ കൊന്നതെന്നോ…”
“പിന്നെ,…”
“ഏട്ടാ… നമ്മുടെ താത്താ, മുത്തച്ചൻ, അതായത് എന്റെ അപ്പാവുടെയും ഏട്ടന്റെ അമ്മാവുടെയും അപ്പാ… വില്പത്രത്തിൽ കുറച്ചു കാര്യങ്ങൾ ചെയ്തു വച്ചിരുന്നു… ഇന്ദിര അത്താവുടെ പേരിലും, അപ്പാവുടെ പേരിലും പിന്നെ കാണാതായ ചിത്തപ്പാവുടെ പേരിലുമായി കുറച്ചു സ്വത്തുക്കൾ എഴുതി വച്ചിരുന്നു… അപ്പാവുടെ കയ്യിലുണ്ടായിരുന്നതും ചിത്തപ്പാവുടെ പേരിലുണ്ടായിരുന്നതുമായ സ്ഥലം വാസു പെരിയപ്പാ കള്ളപ്രമാണം ഉണ്ടാക്കിയും പണം പലിശക്ക് കൊടുക്കാനെന്ന മുഖേനയും തട്ടിയെടുത്തു… വാസു മാമാവുടെ സ്വഭാവം അറിയാമായിരുന്നെങ്കിലും… എന്തോ… അപ്പ എല്ലാം കൊടുത്തു… ബാക്കിയുള്ളത് ഇന്ദിര അത്താവുടെ പേരിലുള്ള സ്ഥലമാണ്… അതാണ് അവരുടെ സ്ഥലത്തേക്കുള്ള എൻട്രൻസ്. അത് എങ്ങനെയൊക്കെയോ തട്ടിയെടുക്കാൻ ആ ചേച്ചി… വിദ്യ ചേച്ചി കോളേജിൽ ഒക്കെ പഠിക്കാൻ പോയിന്നു പറഞ്ഞു… അത് ഞാൻ അത്ഭുതപ്പെട്ടു… ചേച്ചി ഒരു ഡിഗ്രി കഴിഞ്ഞതാ പിന്നെയും വേറെ കോഴ്സിനു, അതും പോളിടെക്നിക്കിൽ ചേരുന്നു എന്ന് പറഞ്ഞപ്പോ…”
അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കല്ലേ
ഇല്ല സഖാവേ, തിങ്കൾ അതായത് 25/04/2022 വരും
Miss cheythu.veendum varillennu karuthiyatha.vannu.nalloru pertum thannu.thanx.waiting for next part
ഇനി മുഷിപ്പിക്കില്ല സഹോ… കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, സോ പോയി പണി നോക്കാൻ പറഞ്ഞു ഞാനിങ്ങു പോന്നു… ഇനി മുഷിപ്പിക്കില്ല പാർട്ടുകൾ ഓരോ ആഴ്ചയും തരാം ???
Ishta pattu orupadd❤️❤️
Pettanu ithe kandapol wandar adiche poyii onnum koode noki conform akkit anne bhottam vennathe enthayalum adutha part vandi wait cheythe erikunnuu❤️❤️✨❣️
ബോയ്ക ??? ഇനി മുഷിപ്പിക്കില്ല… മാക്സിമം നന്നാക്കി ഓരോ ആഴ്ച ഓരോ part ആയി തരാം ഒരുപാട് നന്ദിയും സ്നേഹവും, ഈ സപ്പോർട്ടിനു…
ഇന്നലെ മറ്റേ കഥ വന്നപ്പോഴേ ഡൌട്ട് ആയിരന്നു ദൗത്യം എഴുതിയ ശങ്കരൻ തന്നെ ആണോ എന്ന് . ഇന്നലെ കൂടെ ഈ കഥ ആലോചിച്ചതെ ഉള്ളു , വന്നലോ ??
ഒരു രക്ഷയും ഇല്ല , പണ്ടത്തെ അതെ ഫ്‌ലോ ഇപ്പോഴും ഉണ്ട് . അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???
ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???
ഫസ്റ്. കാത്തിരുന്നു കാത്തിരുന്ന് അവസാനംവന്നു അല്ലെ. ഇഷ്ടമായിട്ടോ. ❤❤❤❤❤
ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???