ദൗത്യം 14 [ശിവശങ്കരൻ] 158

 

********************************

 

ബീച്ചിലെ ആ പാറക്കെട്ടിനു മുകളിൽ കയറി നിൽക്കുമ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു… കണ്ണിൽ നിന്നും കവിൾതടത്തെ നനച്ചുകൊണ്ട് ധാരയായി കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു…

 

“ഡീ…!!!”

 

അലർച്ച കേട്ട ഭാഗത്തേക്ക് അവൾ ഭീതിയോടെ നോക്കി…

 

“എന്നെ ഒന്നും ചെയ്യരുത്…” മുന്നിൽ വന്ന ആളെ നോക്കിക്കൊണ്ട് അവൾ കരഞ്ഞു…

 

“നിനക്ക് മുന്നിൽ രണ്ട് ഓപ്ഷൻസ് ഉണ്ട്… ഒന്നുകിൽ എല്ലാ കുറ്റവും എന്നോടേറ്റു പറഞ്ഞു സമാധാനത്തോടെ മരിക്കാം… അല്ലെങ്കിൽ… സ്വസ്ഥതയില്ലാത്ത മനസ്സോടെ മരിച്ചു ചെയ്ത കുറ്റങ്ങളാൽ കളങ്കിതമായ ആത്മാവായി നരകത്തിൽ ചെന്ന് അവിടത്തെ തീയിൽ കിടന്നു പൊള്ളാം…. എന്ത് വേണം…”

ആ കണ്ണുകളിൽ പകയുടെയും പ്രതികാരത്തിന്റെയും അഗ്നിയല്ലാതെ ദയയുടെ ഒരംശം പോലും അവൾക്ക് കാണാനായില്ല…

 

“എന്നെ… കൊല്ലരുത്…”

 

“അതൊരു ഓപ്ഷൻ അല്ലല്ലോ മോളെ…” അവൻ ക്രൂരമായ ചിരിയോടെ അവൾക്കടുത്തേക്ക് നീങ്ങിത്തുടങ്ങി…

 

“പ്ലീസ്… അരുൺ…” പുറകിലേക്ക് നീങ്ങിയ അവൾ ഇനി പുറകിലേക്ക് നീങ്ങാൻ ഇടമില്ലെന്നറിഞ്ഞതും മരണഭയത്താൽ കൂടുതൽ കൂടുതൽ ചകിതയായിക്കൊണ്ടിരുന്നു…

 

“അരുൺ…. അവനിപ്പോ ഉറങ്ങുകയാണ്… ഉണരില്ല… ഇത് നീരജ് ആണ്… നീരജ് ദിവാകർ… ആരാണ് നീ… എന്തിനു നീ ഇവിടെ വന്നു… അതും എന്റെ പെണ്ണിന്റെ പേരിൽ… ഈ കാര്യങ്ങൾ നീ പറഞ്ഞാലും ഇല്ലെങ്കിലും നിന്നെ ഞാൻ കൊല്ലും… പറഞ്ഞാൽ പെട്ടെന്ന് മരിക്കാം ഇല്ലെങ്കിൽ ഇവിടെ നിന്നു ആരുമറിയാത്ത സ്ഥലത്തേക്ക് നിന്നെ ഞാൻ മാറ്റും… അവിടെ നിന്റെ മരണത്തിനു വേണ്ടി നീ യാചിക്കും… എന്ത് വേണം… നിനക്ക് തീരുമാനിക്കാം…”

 

“എനിക്ക് മരിക്കണ്ടാ… എന്റെ അപ്പ…”

 

“അതെന്താടി പുല്ലേ… നിനക്ക് മാത്രേ ഒള്ളോ അമ്മയും അപ്പയും…”

അവളുടെ ഒന്നും മിണ്ടാതെയുള്ള നിൽപ്പും ദേവയുടേതിനു സാദൃശ്യമായ മുഖവും എല്ലാത്തിലും മീതെ ആ കണ്ണീരും എല്ലാം അവന്റെ ഉള്ളു നോവിച്ചിരുന്നു… എന്നാൽ തന്റെ അമ്മയെ കൊല്ലാൻ നോക്കിയവൾ ആണ് ഇവൾ ഇവൾക്ക് മാപ്പില്ല…

“ശരി… എല്ലാം പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലുന്നില്ലാന്ന് വക്കാം… മര്യാദക്ക് പറയ്… ആരാ നീ… എന്താ നിന്റെ പേരു….”

 

“വേദലക്ഷ്മി…!!!”

 

ആ പേരു കേട്ടതും നീരജിന് അന്ന് കൽപ്പാത്തിയിൽ വൈത്തിമാമയുടെ വീട്ടിൽ ഓടിമറഞ്ഞ കൊലുസ്സിട്ട കാൽപാദങ്ങളെ ഓർമ വന്നു… പതർച്ചയോടെ അവൻ നോക്കുമ്പോൾ… ആ കണ്ണുനീർ പുറംകൈ കൊണ്ട് തുടച്ചു തന്നെ നോക്കുന്ന അവളെ കണ്ടു…

11 Comments

  1. അടുത്ത പാർട്ട്‌ ഒരുപാട് താമസിപ്പിക്കല്ലേ

    1. ശിവശങ്കരൻ

      ഇല്ല സഖാവേ, തിങ്കൾ അതായത് 25/04/2022 വരും

  2. Miss cheythu.veendum varillennu karuthiyatha.vannu.nalloru pertum thannu.thanx.waiting for next part

    1. ശിവശങ്കരൻ

      ഇനി മുഷിപ്പിക്കില്ല സഹോ… കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, സോ പോയി പണി നോക്കാൻ പറഞ്ഞു ഞാനിങ്ങു പോന്നു… ഇനി മുഷിപ്പിക്കില്ല പാർട്ടുകൾ ഓരോ ആഴ്ചയും തരാം ???

  3. Ishta pattu orupadd❤️❤️
    Pettanu ithe kandapol wandar adiche poyii onnum koode noki conform akkit anne bhottam vennathe enthayalum adutha part vandi wait cheythe erikunnuu❤️❤️✨❣️

    1. ശിവശങ്കരൻ

      ബോയ്ക ??? ഇനി മുഷിപ്പിക്കില്ല… മാക്സിമം നന്നാക്കി ഓരോ ആഴ്ച ഓരോ part ആയി തരാം ഒരുപാട് നന്ദിയും സ്നേഹവും, ഈ സപ്പോർട്ടിനു…

  4. മീശ മാധവൻ

    ഇന്നലെ മറ്റേ കഥ വന്നപ്പോഴേ ഡൌട്ട് ആയിരന്നു ദൗത്യം എഴുതിയ ശങ്കരൻ തന്നെ ആണോ എന്ന് . ഇന്നലെ കൂടെ ഈ കഥ ആലോചിച്ചതെ ഉള്ളു , വന്നലോ ??

    1. മീശ മാധവൻ

      ഒരു രക്ഷയും ഇല്ല , പണ്ടത്തെ അതെ ഫ്‌ലോ ഇപ്പോഴും ഉണ്ട് . അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???

      1. ശിവശങ്കരൻ

        ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???

  5. ഫസ്റ്. കാത്തിരുന്നു കാത്തിരുന്ന് അവസാനംവന്നു അല്ലെ. ഇഷ്ടമായിട്ടോ. ❤❤❤❤❤

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???

Comments are closed.