“ആഹ്… മോനോ… എന്താ മോനെ വിശേഷിച്ചു… അവൻ എന്തെങ്കിലും പറഞ്ഞേൽപ്പിച്ചിട്ട് വന്നതാണോ…”
ദിവാകരൻ മാഷിന്റെ അന്വേഷണം കേട്ടു കണ്ണുകൾ നിറഞ്ഞു വന്നത് തുടച്ചുകൊണ്ട് അരുൺ അദ്ദേഹത്തിന്റെ മുന്നിൽ മുട്ട്കുത്തി ഇരുന്നു…
“നീരജേട്ടൻ പറഞ്ഞിട്ടുണ്ട് എന്നോട് ഒരുപാട് കാര്യങ്ങൾ… ചെയ്തു തീർക്കാൻ ഏല്പിച്ചിട്ടുമുണ്ട് ചിലത്… അതൊക്കെ ഞാൻ തീർക്കും മാഷേ… എന്റെ ചേട്ടന് വേണ്ടി ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ… പക്ഷേ ഞാനിപ്പോ വന്നത്… എനിക്ക് ദേവേച്ചിയോട് ഒന്ന് സംസാരിക്കണം… നീരജേട്ടന്റെ കുറച്ചു കാര്യങ്ങൾ…”
“എനിക്കൊന്നും പറയാനില്ല…!!!” അരുൺ പറഞ്ഞു മുഴുവനാക്കും മുൻപേ വെപ്രാളത്തോടെ അകത്തുനിന്നും വന്ന ദേവനന്ദയുടെ മറുപടിയെത്തി…
മാഷിനെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന അരുണിന്റെ മുഖം ഇരുണ്ടു… മാഷിന്റെ മുന്നിൽ നിന്നെഴുന്നേറ്റ് കുനിഞ്ഞ മുഖത്തോടെ അരുൺ ദേവക്ക് നേരെ തിരിഞ്ഞു…
മുരളുന്ന പോലെ അവൻ പറഞ്ഞു…
“നിനക്ക് പറയാനുണ്ട്… നീ പറയും… നിനക്കറിയാവുന്നതെല്ലാം… ഇന്നു നിന്റെ വായ് സത്യം പറയാൻ തുറന്നില്ലെങ്കിൽ… ഇനിയൊരിക്കലും അത് തുറക്കില്ല… അടക്കും നിന്റെ കണ്ണും… മൂക്കും… വായുമെല്ലാം… എന്നെന്നേക്കുമായി…”
“മോനേ…” ദിവാകരൻ മാഷ് വിറക്കുന്ന ശബ്ദത്തോടെ വിളിച്ചപ്പോൾ അരുണിന്റെ കൈകൾ അദ്ദേഹത്തെ തടയാണെന്നോണം ഉയർന്നു…
“അച്ഛനിതിൽ ഇടപെടേണ്ട… ഇതിനിയും മുന്നോട്ട് പോയാൽ നമുക്ക് കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകും… അതുകൊണ്ട് ഇവൾ വാ തുറക്കും…. ഞാൻ തുറപ്പിക്കും…”അവന്റെ ശബ്ദത്തിൽ ആ വാക്കുകൾ കേട്ട ദേവയുടെ കിളികൾ പറന്നു… അകത്തു നിശ്ചലമായി കിടന്നിരുന്ന അമ്മയുടെ കൈകൾ പതുക്കെ വിറച്ചു…
നീരജിന്റെ മുറിയിൽ ഇരുന്നിരുന്ന അച്ചുമോളുടെ മുഖം വിടർന്നു….
പരിഭ്രാന്തിയോടെ അരുണിന്റെ മുഖത്തേക്ക് നോക്കിയ ദേവ ഞെട്ടി അവിടെ അരുണിന്റെ മുഖത്തിന് പകരം, കത്തുന്ന മിഴികളോടെ തന്നെ നോക്കുന്ന നീരജിനെയാണ്…
അവളുടെ കണ്ണുകളിൽ ഭയം നിറയാൻ തുടങ്ങി…
അവനവളുടെ കൈകളിൽ പിടുത്തമിട്ടു… പിടിച്ചു വലിച്ചുകൊണ്ട് മുറ്റത്തിറങ്ങുമ്പോഴേക്കും പറഞ്ഞു വച്ച പോലെ കമ്മിഷണർ അജയ് രവീന്ദ്രന്റെ ഇന്നോവ അങ്ങോട്ട് കയറി വന്നു…
അരുണിന്റെ ഭാവം കണ്ടു അജയ് തെല്ലൊന്നമ്പരന്നു.
“അരുൺ…” ആ വിളി അവൻ കേട്ടില്ല….
പിന്നെ രണ്ടും കല്പിച്ചു അജയ് വിളിച്ചു…
“നീരജ്…!!!”
നീരജ് തിരിഞ്ഞു നോക്കിയെങ്കിലും പുച്ഛത്തോടെ ഒരു ചിരി പാസ്സ് ആക്കി ആശാൻ ദേവനന്ദയെയും കാറിൽ വലിച്ചിട്ടു വേഗം അവിടെ നിന്നും പോയി…
അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കല്ലേ
ഇല്ല സഖാവേ, തിങ്കൾ അതായത് 25/04/2022 വരും
Miss cheythu.veendum varillennu karuthiyatha.vannu.nalloru pertum thannu.thanx.waiting for next part
ഇനി മുഷിപ്പിക്കില്ല സഹോ… കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, സോ പോയി പണി നോക്കാൻ പറഞ്ഞു ഞാനിങ്ങു പോന്നു… ഇനി മുഷിപ്പിക്കില്ല പാർട്ടുകൾ ഓരോ ആഴ്ചയും തരാം ???
Ishta pattu orupadd❤️❤️
Pettanu ithe kandapol wandar adiche poyii onnum koode noki conform akkit anne bhottam vennathe enthayalum adutha part vandi wait cheythe erikunnuu❤️❤️✨❣️
ബോയ്ക ??? ഇനി മുഷിപ്പിക്കില്ല… മാക്സിമം നന്നാക്കി ഓരോ ആഴ്ച ഓരോ part ആയി തരാം ഒരുപാട് നന്ദിയും സ്നേഹവും, ഈ സപ്പോർട്ടിനു…
ഇന്നലെ മറ്റേ കഥ വന്നപ്പോഴേ ഡൌട്ട് ആയിരന്നു ദൗത്യം എഴുതിയ ശങ്കരൻ തന്നെ ആണോ എന്ന് . ഇന്നലെ കൂടെ ഈ കഥ ആലോചിച്ചതെ ഉള്ളു , വന്നലോ ??
ഒരു രക്ഷയും ഇല്ല , പണ്ടത്തെ അതെ ഫ്‌ലോ ഇപ്പോഴും ഉണ്ട് . അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???
ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???
ഫസ്റ്. കാത്തിരുന്നു കാത്തിരുന്ന് അവസാനംവന്നു അല്ലെ. ഇഷ്ടമായിട്ടോ. ❤❤❤❤❤
ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???