രംഗം ഒന്ന് ശാന്തമായപ്പോൾ അജയ് വീണ്ടും ചോദിച്ചു
“ന്നിട്ട് വന്നവന്മാർക്കൊക്കെ നന്നായിട്ട് തന്നെ കൊടുത്തോ… ഞങ്ങളുടെ പേരു ചീത്തയാക്കിയോ നീ…” അജയുടെ ചോദ്യം കേട്ട് കുറച്ചു അന്ധാളിപ്പോടെ അരുൺ വരുണിനെ നോക്കി….
“നീ നോക്കണ്ടടാ,ഫസ്റ്റ് ഇയറിൽ കോളേജിൽ ചെന്ന അന്ന് പെൺപിള്ളേരെ വല്ലാണ്ട് റാഗ് ചെയ്ത സീനിയർസിനെ തല്ലി പണ്ടാരമടക്കിയ ഒരു ചരിത്രമുണ്ട് നിന്റെ ചേട്ടായിക്ക്… ആ മൊതലിന്റെ അല്ലെ അനിയൻ അപ്പൊ പിന്നെ ഞാൻ കൂടുതൽ ചോദിക്കണ്ടല്ലോ…”
വിശ്വാസം വരാതെ അരുൺ വരുണിനെ നോക്കി… ഇപ്പറഞ്ഞത് എന്നെപ്പറ്റിയേ അല്ല എന്നുള്ള നിഷ്കളങ്ക ഭാവത്തോടെ ഇരിക്കുന്ന വരുണിനെ കണ്ടതും അരുണിന് ചിരിയും അത്ഭുതവും ഒരുമിച്ചു വന്നു…
“ന്നിട്ട്…”
“ന്നിട്ടെന്താ ഹോസ്പിറ്റലിൽ ആയ ആ മക്കളുടെ പേരെന്റ്സിനെ കാലുപിടിച്ചു പറഞ്ഞു കൺവിൻസ് ചെയ്തിട്ടാ പുന്നാര മോൻ പിന്നെ കോളേജിൽ പോയത്… എന്നിട്ടും പിന്നേം നടന്നിട്ടുണ്ട് ഇടക്കിടക്ക് ഓരോന്ന്…”
“ആര് കൺവിൻസ് ചെയ്തുന്നു…?” അനു സംശയത്തോടെ നോക്കുന്നത് കണ്ടു അജയ്
ചിരിയോടെ പറഞ്ഞു
“നോക്കണ്ടടീ കാന്താരീ… ഈ ഇരിക്കുന്ന ആള് തന്നെ കൂടെ ചങ്കുകൾ ആയ ഐജി രവീന്ദ്രനും Dr. ചന്ദ്രശേഖരനും, ഇവന്റെ മെഡിക്കൽ കോളേജിലെ പ്രിൻസി…”
കളിയൊക്കെ കളഞ്ഞു അജയ് പെട്ടെന്ന് സീരിയസ് ആയി…
“അപ്പഴേ… ഞാനിപ്പോ വന്നത്… ഞങ്ങൾ കുറച്ചു ദിവസമായി നീരജ് ദിവാകറിന്റെ മരണത്തിനു പിന്നാലെ ആയിരുന്നു…”
അരുണിന് പിന്നെയും ഞെട്ടാനുള്ള വകയായിരുന്നു അജയ് പറഞ്ഞ കാര്യങ്ങൾ…
“നിങ്ങൾ കരുതുന്ന പോലെ വെറുമൊരു പ്രണയത്തിന്റെ പേരിൽ അല്ല നീരജിനെ അവർ തീർത്തത്… അതിനു പിന്നിൽ ഒരു മിഷൻ തന്നെയുണ്ട്… എന്റെ ഊഹം ശരിയാണെങ്കിൽ ഇപ്പോഴും കംപ്ലീറ്റ് ചെയ്യാൻ പറ്റാത്ത മിഷൻ… ഇനി ഞങ്ങൾക്ക് ഈ കേസില് എന്തെങ്കിലും ചെയ്യണമെങ്കിൽ നീ കൂടി ഹെല്പ് ചെയ്യണം അരുൺ…
നിന്നോട് നീരജിന്റെ ആത്മാവ് പറഞ്ഞു എന്ന് നീ പറയുന്ന കാര്യങ്ങൾ എനിക്കും കൂടി അറിയണം… ആ കാര്യങ്ങൾ തെളിവ് സഹിതം എനിക്ക് നൽകാൻ കഴിഞ്ഞാൽ നമുക്ക് ലക്ഷ്മി അസോസിയേറ്റ്സിനെ വേരോടെ പിഴുതെറിയാം…”
അരുൺ ഒരു ദീർഘനിശ്വാസത്തോടെ വന്നു സോഫയിൽ ഇരുന്നു… പറഞ്ഞു തുടങ്ങി… നീരജിനെ കണ്ടത് മുതൽ എല്ലാം…
*********************************
മുറ്റത്തേക്ക് വിലകൂടിയ തരം ഒരു കാർ വന്നു നിൽക്കുന്നത് കണ്ടു, തന്റെ നെഞ്ചിൽ കിടന്ന കണ്ണട എടുത്ത് മുഖത്ത് വച്ച്, ചാരുകസേരയിൽ നിവർന്നിരുന്നു മുറ്റത്തേക്ക് നോക്കുന്ന ദിവാകരൻ മാഷിനെ കണ്ടു പുഞ്ചിരിയോടെ അരുൺ അങ്ങോട്ടേക്ക് കയറി…
അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കല്ലേ
ഇല്ല സഖാവേ, തിങ്കൾ അതായത് 25/04/2022 വരും
Miss cheythu.veendum varillennu karuthiyatha.vannu.nalloru pertum thannu.thanx.waiting for next part
ഇനി മുഷിപ്പിക്കില്ല സഹോ… കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, സോ പോയി പണി നോക്കാൻ പറഞ്ഞു ഞാനിങ്ങു പോന്നു… ഇനി മുഷിപ്പിക്കില്ല പാർട്ടുകൾ ഓരോ ആഴ്ചയും തരാം ???
Ishta pattu orupadd❤️❤️
Pettanu ithe kandapol wandar adiche poyii onnum koode noki conform akkit anne bhottam vennathe enthayalum adutha part vandi wait cheythe erikunnuu❤️❤️✨❣️
ബോയ്ക ??? ഇനി മുഷിപ്പിക്കില്ല… മാക്സിമം നന്നാക്കി ഓരോ ആഴ്ച ഓരോ part ആയി തരാം ഒരുപാട് നന്ദിയും സ്നേഹവും, ഈ സപ്പോർട്ടിനു…
ഇന്നലെ മറ്റേ കഥ വന്നപ്പോഴേ ഡൌട്ട് ആയിരന്നു ദൗത്യം എഴുതിയ ശങ്കരൻ തന്നെ ആണോ എന്ന് . ഇന്നലെ കൂടെ ഈ കഥ ആലോചിച്ചതെ ഉള്ളു , വന്നലോ ??
ഒരു രക്ഷയും ഇല്ല , പണ്ടത്തെ അതെ ഫ്‌ലോ ഇപ്പോഴും ഉണ്ട് . അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???
ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???
ഫസ്റ്. കാത്തിരുന്നു കാത്തിരുന്ന് അവസാനംവന്നു അല്ലെ. ഇഷ്ടമായിട്ടോ. ❤❤❤❤❤
ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???